ബഹിരാകാശ രംഗത്ത് ലോകത്തെ 'തോല്‍പ്പിയ്ക്കാന്‍' ഇന്ത്യ തയ്യാറെടുക്കുന്നു, അസൂയയോടെ നാസ
ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കന്‍ സ്‌പേസ് ഏജന്‍സി നാസയെപ്പോലും കടത്തിവെട്ടിയ ചരിത്രം ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയ്ക്ക് ഉണ്ട്. നാസയ്ക്കും മുമ്പേ മറ്റൊരു ചരിത്ര നേട്ടം കൈയ്യെത്തി പിടിയ്ക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. മാസങ്ങള്‍ക്ക് മുമ്പ് അമേരിയ്ക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് കൈവരിച്ച നേട്ടമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
ബഹിരാകാശ ദൗത്യത്തിന് ശേഷം റോക്കറ്റ് കത്തി നശിയ്ക്കാറാണ് പതിവ്. എന്നാല്‍ അത് വീണ്ടും ഭൂമിയില്‍ തിരിച്ചിറക്കാം എന്ന് തെളിയിച്ചാണ് സ്‌പേസ് എക്‌സ് നേട്ടം കൈവരിച്ചത്. നാസയ്ക്ക് പോലും കഴിയാത്ത ഈ ദൗത്യം ഒരു തവണ മാത്രമാണ് സ്‌പേസ് എക്‌സ് പരീക്ഷിച്ചത്. ഇത്തരമൊരു നേട്ടം കൈവരിയ്ക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്ആര്‍ഒ. എന്നാല്‍ നാസ തൊട്ടു പിന്നാലെ തന്നെയുണ്ട്.

റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍
വീണ്ടും ഉപയോഗിയ്ക്കാവുന്ന തരത്തിലുള്ള ബഹിരാകശ വാഹനം വികസിപ്പിച്ചെടുക്കാനുള്ള ദൗത്യത്തിലാണ് ഐഎസ്ആര്‍ഒ. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍എല്‍വി എന്നാണ് ഇവ അറിയപ്പെടുന്നത്

ചെലവ് കുറയ്ക്കും
ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണത്തിന് തന്നെ വലിയ തുകയാണ് ചെലവഴിയ്ക്കുന്നത്. അവ വീണ്ടും ഉപയോഗിയ്ക്കാന്‍ കഴിയാറുമില്ല. ലോഞ്ച് വെഹിക്കിള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍ കഴിഞ്ഞാല്‍ ബഹിരാകാശ ദൗത്യത്തിനായി ചെലവഴിയ്ക്കുന്ന പണത്തില്‍ വലിയ കുറവുണ്ടാകും

മെയ് മാസത്തില്‍
റീയൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി. തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കായി ആര്‍എല്‍വി സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിയ്ക്കും.കാലാവസ്ഥ അനുകൂലമായാല്‍ മെയ് മാസത്തില്‍ വിക്ഷേപിയ്ക്കും

ഇന്ത്യ
ഇത്തരമൊരു പരീക്ഷണവുമായി നാസയും രംഗത്തുണ്ടത്രേ. പക്ഷേ നാസയ്ക്കും മുമ്പേ ഇന്ത്യ ആ നേട്ടം കൈവരിയ്ക്കുമെന്നാണ് സൂചന

ഇങ്ങനെ
6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിയ്ക്കാന്‍ ഇതിന് ശേഷിയുണ്ടെന്ന് കരുതുന്നു. ആര്‍എല്‍വി സാങ്കേതികതയിലേയ്ക്കുള്ള ഇന്ത്യയുടെ ആദ്യ കാല്‍വയ്പ്പ് മാത്രമാണിത്.












Click it and Unblock the Notifications