ഘനശ്യാമസന്ധ്യയില്‍ ലക്ഷ്മിയും വിനീതും നിറഞ്ഞാടി
അന്തരിച്ച സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ വിതുമ്പി സുഹൃത്തുക്കളും ബന്ധുക്കളും. എംജി രാധാകൃഷ്ണന്‍ പുരസ്‌ക്കാരം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് സമ്മാനിയ്ക്കുന്ന ചടങ്ങാണ് വികാരഭരിതമായത്. പുരസ്‌ക്കാരം ഏറ്റുവാങ്ങിയ പെരുമ്പാവൂര്‍ എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ വിതുമ്പി.
എംജി രാധാകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്ച്ചാണ് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് പുരസ്‌ക്കാരം നല്‍കിയത്. എംജിയെന്ന് പറഞ്ഞ് മുഴുമിയ്ക്കുന്നതിനിടെ ചടങ്ങില്‍ പെരുമ്പാവൂര്‍ വിതുമ്പി. ബാലചന്ദ്രമേനോനാണ് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. പരിപാടിയുടെ മാറ്റ് കൂട്ടി ചലച്ചിത്രതാരങ്ങളായ ലക്ഷ്മി ഗോപാലസ്വാമിയും വിനീത് കുമാറും നൃത്തം അവതരിപ്പിച്ചു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

അവാര്‍ഡ്
എംജി രാധാകൃഷ്ണന്‍ അവാര്‍ഡ് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് ബാലചന്ദ്രമേനോന്‍ സമ്മാനിയ്ക്കുന്നു. പദ്മജ രാധാകൃഷ്ണന്‍, നടി മേനക സുരേഷ്, ഡോ കെ ഓമനക്കുട്ടി എന്നിവര്‍ സമീപം

ഘനശ്യാമ സന്ധ്യ
ഘനശ്യാമ സന്ധ്യ എന്ന പേരിലാണ് നാലാമത് എംജി രാധാകൃഷ്ണന്‍ ചരമ വാര്‍ഷികം സംഘടിപ്പിച്ചത്

വിനീതും ലക്ഷ്മി ഗോപാലസ്വാമിയും
വേദിയില്‍ ചലച്ചിത്ര താരങ്ങളായ ലക്ഷ്മി ഗോപാല സ്വാമിയും വിനീതും അവതരിപ്പിച്ച നൃത്തം കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമായി

വികാരഭരിതം
എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ ഏറെ വികാരഭരിതമായി മാറുകയായിരുന്നു ഘനശ്യാമസന്ധ്യ

താരങ്ങള്‍
ബാലചന്ദ്രമേനോന്‍, നടി മേനക, എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍, സഹോദരി ഡോ കെ ഓമനക്കുട്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു












Click it and Unblock the Notifications