യാമിനി തങ്കച്ചി പറയുന്നു; 20 വര്‍ഷം ഗണേഷിനെ സഹിച്ചു
തിരുവനന്തപുരം: കെബി ഗണേഷ്‌കുമാറുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിനെകുറിച്ച് ആദ്യഭാര്യ ഡോ യാമിനി തങ്കച്ചി പ്രതികരിക്കുന്നു. 20 വര്‍ഷം സഹിച്ച് ജീവിക്കുകയായിരുന്നു എന്നാണ് യാമിനി മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.
നൃത്തത്തിലും സംഗീതത്തിലും അതീവ താത്പര്യമുള്ള യാമിനി ഇപ്പോള്‍ കലാരംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രിയപ്പെട്ട രണ്ട് കുട്ടികള്‍ക്കൊപ്പം ജീവിത്തത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുകയാണ് യാമിനി ഇപ്പോള്‍.
എന്തൊക്കെയാണ് യാമിനിക്ക് പറയാനുള്ളത്.

ജീവിതം സന്തോഷം
ഗണേഷ് കുമാറില്‍ നിന്ന് വിവാഹ മോചനം നേടിയതിന് ശേഷമുള്ള 15 മാസങ്ങളായി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടെന്നാണ് യാമിനി പറയുന്നത്.

നൃത്തവും സംഗീതവും
മൂന്നാം വയസ്സില്‍ നൃത്തം പഠിച്ചുതുടങ്ങിയതാണ് യാമിനി. വിവാഹ ശേഷം അതെല്ലാം ഉപേക്ഷിച്ചതായിരുന്നു. വിവാഹ മോചനം നേടിയതിന് ശേഷം തിരുവനന്തപുരത്ത് മൂന്ന് വേദികളില്‍ നൃത്തം അവതരിപ്പിച്ചു. സംഗീത ക്ലാസ്സിലും പോകുന്നുണ്ട്.

സമ്മര്‍ദ്ദത്തിന്റെ ഫലം
ഒരേ ജോലിയില്‍ ഉള്ള ആരെയെങ്കിലും തനിക്ക് ജീവിത പങ്കാളിയായി കണ്ടെത്തണം എന്നായിരുന്നത്രെ യാമിനിയുടെ മാതാപിതാക്കളുടെ ആഗ്രഹം. പകഷേ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഗണേഷ് കുമാറുമായുള്ള വിവാഹം നടന്നത്.

തുടക്കം മുതലേ വഴക്ക്
വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതലേ ഗണേഷുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അച്ഛന്‍ ഒരു അപകടത്തില്‍ മരിച്ചതിനാല്‍ വിഷമങ്ങള്‍ ആരോടും തുറന്ന് പറയാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു.

പഠനം തകര്‍ന്നു
എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഉന്നത പഠനം സാധ്യമായില്ല.

ഗോസിപ്പില്ല പ്രശ്‌നം
ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റി കേട്ടിരുന്ന ഗോസിപ്പുകളായിരുന്നില്ല പ്രശ്‌നമെന്ന് യാമിനി പറയുന്നു. നേരിട്ടനുഭവിച്ചതും കണ്ടതും ആയ കാര്യങ്ങള്‍ തന്നെ ഒരുപാടുണ്ടായിരുന്നത്രെ.

പിരിഞ്ഞിരിക്കല്‍
ഗണേഷിനെ പിരിഞ്ഞ് സ്വന്തം വീട്ടില്‍ പോയി നില്‍ക്കുന്നത് ഇടക്കിടെ സംഭവിക്കുന്ന ഒരു കാര്യമായിരുന്നു. എല്ലാ തവണയും മാപ്പ് പറഞ്ഞ് ഗണേഷ് കുമാര്‍ തന്നെ തിരിച്ച് വിളിക്കാറുണ്ടായിരുന്നത്രെ.

ബാലകൃഷ്ണപിള്ള എന്ന അച്ഛന്‍
ഭര്‍ത്താവിന്റെ അച്ഛനാണെങ്കിലും തനിക്ക് ഏറ്റവും അധികം സഹായം നല്‍കിയത് ബാലകൃഷ്ണ പിള്ളയായിരുന്നു എന്നാണ് യാമിനി പറയുന്നത്.

ജോലി
പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കേരള കോ ഓര്‍ഡിനേറ്ററാണ് ഇപ്പോള്‍ യാമിനി തങ്കച്ചി. ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.

ഇനിയൊരു വിവാഹത്തിനില്ല
ഗണേഷ് പുതിയ വിവാഹം കഴിച്ച് ജീവിതം തുടങ്ങിയെങ്കിലും ഇനിയൊരു സാഹസത്തിനില്ലെന്നാണ് യാമിനി പറയുന്നത്.












Click it and Unblock the Notifications