എംജിആറല്ല ആ 'ആള്‍'... ജയലളിതയ്ക്ക് ആരായിരുന്നു ശോഭന്‍ ബാബു? കാമുകനോ ഭര്‍ത്താവോ അതോ...?
എം ജി ആര്‍ അല്ലാത്ത ഒരു നായകന്‍ കൂടി ജയലളിതയുടെ ജീവിതത്തിലുണ്ട്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന ശോഭന്‍ ബാബുവാണ് ആ നായകന്‍.
ഒരു ചെക്കില്‍ ഒപ്പിടാന്‍ പോലും അറിയാതിരുന്ന എന്നെ എല്ലാം പഠിപ്പിച്ചത് എം ജി ആറാണ് എന്ന് ജയലളിത തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ എല്ലാമുണ്ട്. ജയലളിതയ്ക്ക് ആരായിരുന്നു എം ജി ആര്‍ എന്ന്. ജയലളിതയുമായി ബന്ധപ്പെട്ട് സിനിമയിലും പുറത്തും ഉയര്‍ന്നുകേട്ട പേരും എം ജി ആറിന്റേത് തന്നെ. എന്നാല്‍ എം ജി ആര്‍ അല്ലാത്ത ഒരു നായകന്‍ കൂടി ജയലളിതയുടെ ജീവിതത്തിലുണ്ട്.
Read Also: ജയലളിതയുടെ അച്ഛനാര്, പ്രണയങ്ങള്‍ എത്ര, ശോഭന്‍ ബാബു എന്ന ഭര്‍ത്താവ്, ആ കുട്ടി മകനോ മകളോ... ആളുകള്‍ക്ക് അറിയേണ്ടത് ഇതൊക്കെയാണ്!!!
തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന ശോഭന്‍ ബാബുവാണ് ആ നായകന്‍. ജയലളിത തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ള ബന്ധമാണിത്. ക്ഷണികമായ ഈ ബന്ധം ജയലളിതയ്ക്ക് പിന്നീട് ഒരുപാട് പേരുടെ കളിയാക്കല്‍ കേള്‍ക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം ജയലളിത അതീജീവിച്ചു. ഒരു ചോദ്യം ബാക്കി, ശോഭന്‍ ബാബു ജയലളിതയ്ക്ക് ആരായിരുന്നു കാമുകനോ അതോ ഭര്‍ത്താവോ.

ഇനിയും വെളിപ്പെടാത്ത രഹസ്യം
ശോഭന്‍ ബാബുവാണ് ജയലളിതയുടെ ജീവിതത്തിലെ രണ്ടാമത്തെ പുരുഷന്‍ എന്ന് പറയപ്പെടുന്നു. ശോഭന്‍ ബാബുവുമായി ജയലളിതയുടെ വിവാഹം വരെ തീരുമാനിക്കപ്പെട്ടിരുന്നു. അവസാന നിമിഷം ഈ വിവാഹം മുടങ്ങി എന്ന് ചിലര്‍ പറയുന്നു. ഇല്ല രഹസ്യമായി ഇവര്‍ വിവാഹം കഴിച്ചെന്ന് മറ്റ് ചിലര്‍. വാസന്തി എഴുതിയ അമ്മ എന്ന ജീവചരിത്രത്തില്‍ ശോഭന്‍ ബാബുവുമായുള്ള ബന്ധത്തെപ്പറ്റിയും പറയുന്നുണ്ട്.

ആ ചിത്രത്തിന്റെ പിന്നിലെന്താണ്
ശോഭന്‍ ബാബുവിന് ജയലളിത ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ജയയുടെ മരണശേഷം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. പുറത്ത് സമ്മതിക്കാത്ത തന്റെ ഭര്‍ത്താവിന് ഭക്ഷണം വിളമ്പുന്ന ജയലളിത എന്ന പേരിലാണ് ചിത്രം പറന്നുനടക്കുന്നത്. എന്നാല്‍ ഇവര്‍ വിവാഹിതരായതായി ആരും വെളിപ്പെടുത്തിയിട്ടില്ല.

ആരായിരുന്നു ശോഭന്‍ ബാബു
തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരമായിരുന്നു ശോഭന്‍ ബാബു. എന്‍ ടി രാമറാവു, നാഗേശ്വര റാവു എന്നിവര്‍ക്കൊപ്പം തന്റെതായ ഇടം സൂക്ഷിക്കാന്‍ ശോഭന്‍ ബാബുവിന് സാധിച്ചു. ചലപതി റാവു എന്നാണ് ശരിക്കും പേര്. ശാരദയും ശോഭന്‍ ബാബുവും തെലുങ്കിലെ സൂപ്പര്‍ ജോഡിയായിരുന്നു. 2008 മാര്‍ച്ചില്‍ മരണമടഞ്ഞു.

ജയലളിതയുമായി അടുപ്പം
മിതഭാഷിയും പുസ്തകങ്ങള്‍ വായിക്കുന്ന ശീലമുള്ളവനുമായിരുന്നു ശോഭന്‍ ബാബു. ജയലളിതയും നന്നായി വായിക്കും. സ്വാഭാവികമായും ഇവര്‍ക്ക് പൊതുവായി പല കാര്യങ്ങളും പറയാനുണ്ടായി. അങ്ങനെയാണ് ഇവര്‍ അടുത്തത്. വിവാഹിതനും നാല് മക്കളുടെ പിതാവുമായിരുന്നു ശോഭന്‍ ബാബു. ഇവരുടെ പേരുകള്‍ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലെ ഹിറ്റ് വാര്‍ത്തകളായിരുന്നു.

രഹസ്യമായി വിവാഹം
ജയലളിതയുടെ വസതിയായ പോയസ്ഗാര്‍ഡനിലെ നിത്യ സന്ദര്‍ശകനായിരുന്നത്രെ ശോഭന്‍ ബാബു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഇടപെടല്‍ കൊണ്ടോ അല്ലെങ്കില്‍ എം ജി ആര്‍ ഇടപെട്ടത് കൊണ്ടോ ആകാം രഹസ്യമായി നിശ്ചയിക്കപ്പെട്ട ഈ വിവാഹം മുടങ്ങിയത് എന്നാണ് കേള്‍ക്കുന്നത്. അല്ല ഈ വിവാഹം നടന്നു എന്നും പറയുന്നവരുണ്ട്. ആകെ ഒരാള്‍ മാത്രമാണ് ഇവരുടെ വിവാഹ ആല്‍ബം കണ്ടതായി അവകാശപ്പെട്ടിട്ടുള്ളത്.

എം ജി ആറുമായി അകന്നു
സിനിമയില്‍ കത്തിനില്‍ക്കുന്ന കാലത്ത് എം ജി ആറുമായി ജയ അകന്ന സംഭവമുണ്ട്. ജയലളിതയേക്കാള്‍ ചെറുപ്പക്കാരികളായ ലതയും മഞ്ജുളയും പോലെയുള്ളവര്‍ എംജിആറിന്റെ നായികമാരായി വെള്ളിത്തിരയിലെത്തിയപ്പോഴായിരുന്നു ഇത്. സ്വാഭാവികമായും ജയലളിത മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. എം ജി ആറിനെക്കാള്‍ ചെറുപ്പമായിരുന്നു അന്ന് ശോഭന്‍ ബാബു.

ചതിയും വഞ്ചനയുമില്ല
ശോഭന്‍ ബാബുവുമായുള്ള വിവാഹം നടക്കാത്തത് കൊണ്ടാണ് ജയലളിത വിവാഹമേ വേണ്ടെന്ന് വെച്ചത് എന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍ ശോഭന്‍ ബാബു ജയലളിതയെ വഞ്ചിച്ചു എന്ന് അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ജയലളിത പരിചയപ്പെടുമ്പോള്‍ത്തന്നെ ശോഭന്‍ ബാബുവിന് ഭാര്യയും മക്കളും ഉണ്ടായിരുന്നു എന്നതാണ് സത്യം.












Click it and Unblock the Notifications