കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാമിന്റെ ആ അമ്മുവാണ് പിന്നീട് ജയലളിതയായി ജനമനം കവര്‍ന്നത്

മൈസൂര്‍ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും പ്രൗഡിയ്ക്കും വേണ്ടിയായിരുന്നു എല്ലാവരുടെയും പേരുകള്‍ക്കു മുന്‍പ് ജയ എന്നു ചേര്‍ത്തിരുന്നത്.

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടകയുടെ മണ്ണിലാണ് തമിഴകത്തിന്റെ അമ്മയുടെ ജനനമമെങ്കിലും കര്‍ണ്ണാടകയുമായി ജയലളിത വലിയ ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ല. ചെറുപ്പകാലത്തു തന്നെ അവിടം വിട്ട് ചെന്നൈയിലേക്കു കുടിയേറിയതു കാരണമാവാം ജന്മനാടുമായി ജയലളിതയ്ക്കു ആത്മബന്ധം കുറവായത്.

കര്‍ണ്ണാടകയിലുള്ള സഹോദരനൊഴിച്ചാല്‍ മറ്റാരുമായും ജയ ബന്ധം പുലര്‍ത്തിയിരുന്നില്ല. പക്ഷേ സഹോദരന്റെ മരണ ശേഷം ആ ബന്ധവും നിന്നു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ജയയെ കാണാനെത്തിയ സഹോദരന്റെ മകള്‍ ആശുപത്രിക്കു മുന്നില്‍ ദിവസങ്ങളോളം നിന്ന് തിരിച്ചു പോവുകയായിരുന്നു എന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജയലളിതയെന്ന പ്രതിഭാസം അസ്തമിച്ചു! തമിഴകത്തിന്റെ അമ്മയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ ...ജയലളിതയെന്ന പ്രതിഭാസം അസ്തമിച്ചു! തമിഴകത്തിന്റെ അമ്മയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ ...

jaya-06-1

തമിഴ്‌നാട്ടില്‍ നിന്നും മൈസൂരിലേക്കു കുടിയേറിയ അയ്യങ്കാര്‍ കുടുംബമായിരുന്ന ജയയുടേത്. മൈസൂര്‍ വോഡയാര്‍ രാജ കൊട്ടാരത്തിലെ വൈദ്യനായിരുന്നു ജയലളിതയുടെ മുത്തച്ഛന്‍. പിതാവ് ജയറാം അഭിഭാഷകനായിരുന്നു. മൈസൂര്‍ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും പ്രൗഡിയ്ക്കും വേണ്ടിയായിരുന്നു എല്ലാവരുടെയും പേരുകള്‍ക്കു മുന്‍പ് ജയ എന്നു ചേര്‍ത്തിരുന്നത്.

ജയലളിതയുടെ യഥാര്‍ത്ഥ പേര് കോമളവല്ലി എന്നായിരുന്നു. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക സ്‌കൂള്‍ പഠനം. പഠനത്തില്‍ വളരെ മുന്‍പന്തിയില്‍ നിന്നിരുന്ന കുട്ടിയായിരുന്നത്രേ അച്ഛന്‍ ജയറം അമ്മു എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ജയലളിത. ജയയ്ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്.

English summary
jayalalitha's father called her ammu in her childhood days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X