ജയലളിതയെ 68ാം വയസ്സില്‍ മരണം വിളിച്ചതിന്റെ യഥാര്‍ത്ഥ കാരണം?
സാധാരണ രണ്ടടി ദൂരത്തിലാണ് ജയലളിതയുടെ അംഗ രക്ഷകര്‍ നില്‍ക്കാറുള്ളത്. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയതിനുശേഷം അകലം ഒരടിയായി കുറയ്ക്കുകയായിരുന്നു
തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ഒരു പക്ഷേ പരോക്ഷമായി കാരണമായത് അനധികൃത സ്വത്തു സമ്പാദനക്കേസും ജയില്വാസവുമായിരിക്കാം.
സിനിമയില്‍ തിളങ്ങിനിന്നപ്പോഴും തമിഴകത്തിന്റെ ഏകാധിപതിയായി വാണപ്പോഴും വലിയ ദേഹാസ്വാസ്ഥ്യങ്ങളൊന്നും ജയലളിതയെ അലട്ടിയിരുന്നില്ല. സ്ഥിതിഗതികള്‍ മാറിമറിയുന്നത് പിന്നീടാണ്

അനധികൃത സ്വത്തു സമ്പാദനക്കേസ്
199196 കാലഘട്ടത്തില്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരായിരുന്നു കേസിലെ മറ്റു പ്രധാന പ്രതികള്‍. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതയ്ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. ഇത് ജയലളിതയെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

2014 ല്‍ ജയലളിത അറസ്റ്റിലായി
2014 ല്‍ സെപ്തംബറിലാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത അറസ്റ്റിലാവുന്നത്. പിന്നീട് എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ജയലളിത കുറ്റവിമുക്തയായി പുറത്തു വരുന്നത്.

പല കാരണങ്ങള്‍ കൊണ്ടും മാറി നില്‍ക്കേണ്ടി വന്നു
പക്ഷേ വീണ്ടും ഭരണത്തില്‍ പ്രവേശിച്ചെങ്കിലും ഇടക്കിടെ പല കാരണങ്ങള്‍ കൊണ്ടും മാറി നില്ക്കേണ്ടതായ സാഹചര്യങ്ങള്‍ ഉടലെടുത്തു

കൃത്യമായി ഓഫീസിലെത്തിയിരുന്നില്ല
ജയില്‍വാസത്തിനു ശേഷം കൃത്യമായി ഓഫീസിലെത്താന്‍ കഴിയാതിരുന്നതിനാല്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ജയലളിതയ്ക്കെതിരെ രംഗത്തെത്തിയിരുന്നു

പ്രോട്ടോക്കോളില്‍ മാറ്റം
ജയിലില്‍ നിന്നിറങ്ങയതിനുശേഷമാണ് ജയലളിതയുടെ പ്രോട്ടോക്കോളുകളിലും മാറ്റം വരുത്തിയത്. സാധാരണ രണ്ടടി ദൂരത്തിലാണ് ജയലളിതയുടെ അംഗ രക്ഷകര്‍ നില്‍ക്കാറുള്ളത് .എന്നാല്‍ പിന്നീട് അകലം ഒരടിയായി കുറയ്ക്കുകയായിരുന്നു

പല പരിപാടികളും മുഴുമിച്ചില്ല
ജയില്‍ വാസത്തിനുശേഷം പല പരിപാടികളും മുഴുമിക്കാനാവാതെ ജയലളിതയ്ക്കു പോവേണ്ടിവന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനിടെ ജയലളിതയ്ക്ക് ഗുരുതര രോഗമാണെന്നും ശസ്ത്രക്രിയ നടത്താനായി വിദേശത്തേക്ക് പോയെന്നു തുടങ്ങിയ കഥകളും പ്രചരിച്ചിരുന്നു.

കുടുംബാംഗങ്ങള്‍ പറയുന്നത്
ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് ജയലളിതയുടെ ആരോഗ്യം വഷളായതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications