ഒന്പത്, ചക്ക, ചാന്തുപൊട്ട്.. ട്രാന്‍സ്‌ജെന്‍ഡറുകളെ വിളിക്കുന്നത് ഇതൊക്കെയാണ്.. ലജ്ജ തോന്നുന്നില്ലേ?
കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജങ്്ഷന് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിക്കാനിടയാക്കിയ ഒരു എപ്പിസോഡായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ സൂര്യ, ശീതള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല എന്നായിരുന്നു പൊതുവേ ആക്ഷേപം.
Read Also: 'ജെബി ജങ്ഷന്‍' അല്ല 'ബിജെ ജങ്ഷന്‍'... ജോണ്‍ ബ്രിട്ടാസിനെ കണ്ടാല്‍ തുണിപൊക്കി കാണിക്കുമെന്ന് സോഷ്യല്‍ മീഡിയ!
ജോണ്‍ ബ്രിട്ടാസ് ടി ആര്‍ പി ലക്ഷ്യം വെച്ച് ചോദിച്ച ഇക്കിളി ചോദ്യങ്ങള്‍ക്കപ്പുറത്ത്, ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരുപാട് സൂചനകള്‍ തരാന്‍ അതിഥികളായി എത്തിയ സൂര്യയ്ക്കും ശീതളിനും സാധിച്ചു. തങ്ങളെ ആളുകള്‍ കളിയാക്കി വിളിക്കുന്ന പേരില്‍ തുടങ്ങുന്നു അത്. വിശദമായി കാണാം...

വിളിക്കാന്‍ ഒരു പേരുണ്ടോ
ട്രാന്‍സ്‌ജെന്‍ഡറുകളെ വിളിക്കാന്‍ മലയാളത്തില്‍ ഒരു പേരുണ്ടോ. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് കൃത്യമായ ഒരു മലയാളമുണ്ടോ. ഭിന്നലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ആക്ഷേപിക്കുന്നതായിട്ടാണ് തോന്നുന്നത് എന്നാണ് പരിപാടിയില്‍ പങ്കെടുത്ത സൂര്യ പറയുന്നത്.

വിളിക്കുന്നത് ഇതൊക്കെയാണ്
ഒന്പത്, ചക്ക, ചാന്തുപൊട്ട് എന്നൊക്കെയാണ് പൊതുവേ ആളുകള്‍ ട്രാന്‍സ്‌ജെന്‍ഡറുകഴെ വിളിക്കുന്നത്. ഇതൊക്കെ തന്നെ കളിയാക്കി വിളിക്കുന്നതാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാന്‍ തുടങ്ങിയത്. മറ്റ് പ്രയോഗങ്ങള്‍ കാലാകാലങ്ങളായി ഉള്ളതാണ്.

സുപ്രീം കോടതി പോലും
സുപ്രീം കോടതി ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാം ലിംഗക്കാര്‍ എന്നാണ് പരാമര്‍ശിക്കുന്നത്. എങ്കില്‍ ഒന്നും രണ്ടും ലിംഗക്കാര്‍ ആരാണ്. തങ്ങള്‍ക്ക് ആരുടെയും സഹതാപമൊന്നും വേണ്ട. മറ്റുള്ളവരെ പോലെ തുല്യതയോടെ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളവരാണ് ഇവരും. ശരിയല്ലേ.

എന്തിനാണീ രണ്ടും മൂന്നും
ജെന്‍ഡര്‍ ഇക്വാളിറ്റി എന്ന് പറയുന്ന നമ്മള്‍ എന്തിനാണ് ഒന്നാം ലിംഗമെന്നും രണ്ടാം ലിംഗമെന്നും വേര്‍തിരിവ് കാണിക്കുന്നത്. എല്ലാവരും തുല്യര്‍ എന്ന് കരുതിയാല്‍ പോരേ - ശീതള്‍ ശ്യാമിന്റെ വകയാണ് ഈ ചോദ്യം.

എന്ത് പേരിട്ട് വിളിക്കണം
എന്നാല്‍ എന്ത് പേരിട്ടാണ് തങ്ങളെ ആളുകള്‍ വിളിക്കേണ്ടത് എന്ന കാര്യത്തില്‍ ഇവര്‍ക്കും ഒന്നും പറയാനില്ല. ഭിന്നലിംഗം എന്ന വാക്ക് സംസ്‌കൃതമാണ്. ബസിനും റേഡിയോയ്ക്കും മൊബൈല്‍ ഫോണിനും മറ്റും പറയുന്നത് പോലെ ട്രാന്‍സ്‌ജെന്‍ഡറിനും ഇംഗ്ലീഷ് പേര് തന്നെ ഉപയോഗിക്കാം എന്നതാണ് ഇവരുടെ വാദം.

മലയാളം പേര് വേണം
നിങ്ങള്‍ എത്രയും വേഗം ഒരു പേര് കണ്ടുപിടിക്കണം എന്ന് ജോണ്‍ ബ്രിട്ടാസ്. കാര്യവട്ടത്തെ മലയാളം സര്‍വ്വകലശാല ഉള്‍പ്പെടെയുള്ള കോളജുകളോട് തങ്ങള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്ന് മറുപടിയായി ശീതളും സൂര്യയും പറഞ്ഞു. ഒരു പേര് കിട്ടുന്നത് വരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ശരി.

ശരിക്കും ആരാണീ ട്രാന്‍സ്‌ജെന്‍ഡര്‍
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരെ മാത്രല്ല ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു പറയുന്നത്. ലിംഗമാറ്റം നടത്തിയവരും, ഹിജഡകളും, നപുംസകങ്ങളും തുടങ്ങി നിരവധി തരക്കാരെ പൊതുവായി വിളിക്കുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതാണ് വാസ്തവം.
പറയാനുള്ളത് കേള്‍ക്കാം
ട്രാന്‍സ്‌ജെന്‍ഡറുകളെ എന്ത് വിളിക്കണം എന്നതിനെപ്പറ്റി ജെ ബി ജംഗ്ഷനില്‍ നടന്ന ചര്‍ച്ച ഒന്നുകൂടി കേള്‍ക്കാം.












Click it and Unblock the Notifications