കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ബേബി; ഷോര്‍ട്ട് ഫിലിമിന്‍റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട സംവിധായകന്‍- കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാന ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മുന്നേറി കൊണ്ടിരിക്കുകയാണ്. വീട്ടില്‍ നിന്നടക്കം സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വേര്‍തിരുവകളെ അടുക്കള പശ്ചാത്തലമാക്കി കാണിച്ച് തരുന്ന ചിത്രം ഒടിടി പ്ലാറ്റ് ഫോമിലാണ് റീലീസ് ആയത്. സിനിമ കണ്ട് ഒരുപാട് കുറുപ്പുകള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇതിനിടയിലാണ് സംവിധായകൻ ജിയോ ബേബിയെക്കുറിച്ചുള്ള കുറിപ്പുമായി എം സി ജിതിന്‍ രംഗത്ത് എത്തുന്നത്.

ആരാണ് ജിയോ ബേബി

ആരാണ് ജിയോ ബേബി

ഒരിക്കല്‍ ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രിയേറ്റീവ് പേഴ്സൺ ഇന്ന് സൊസൈറ്റിയിലെ പുരുഷാധിപത്യവും മതാന്ധതയുമാണ് ബ്രേക്ക് ചെയ്തതെന്നാണ് ജിതിൻ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. ജിതിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോളേജില്‍ നിന്നും പുറത്താക്കി

കോളേജില്‍ നിന്നും പുറത്താക്കി

പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ എസ് ജെ സി സി (St. Joseph College of Communication) യിൽ 2007 ൽ ഞാനെത്തുമ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു എം സിനിമ ആന്‍ഡ് ടെലിവിഷന്‍ പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്സിനെ ബ്ലൂ ഫിലീം എടുത്തതിന് ഡിസ്മിസ് ചെയ്തത് !

അതായിരുന്നു പൊതുബോധം

അതായിരുന്നു പൊതുബോധം

അത് കോളേജിൽ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടൻ മുതൽ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ്‌ ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം. Arts & Visual Perception പഠിപ്പിയ്ക്കുമ്പോഴും ആര്‍ട്ടിന് "അതിർവരമ്പുകൾ" ഉണ്ടെന്ന ഡിഫോള്‍ട്ട് ചിന്താഗതി സ്റ്റുഡന്റസിൽ ഇൻജെക്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു !

സ്വവര്‍ഗാനുരാഗം

സ്വവര്‍ഗാനുരാഗം


അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ 'അമർഷം' പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ ഹോമോ സെക്ഷ്യാലിറ്റി ആണ് കണ്ടന്‍റ് എന്നും അന്ന് ജിയോ ബേബിയും ഫ്രണ്ട്സും ഒരു കള്‍ട്ട് ഐറ്റം ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റിൽ അതൊരു റെസ്പെക്ട് ആയി മാറുകയായിരുന്നു.

 ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

കഴിഞ്ഞ ദിവസം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ടു കഴിഞ്ഞപ്പോൾ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീൽ ചെയ്തത്. അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്സൺ ഇന്ന് സൊസൈറ്റിയിലെ പാട്രിയാർക്കിയും റീലിജിസ് ബ്ലൈന്റ്നസ്സുമാണ് ബ്രേക്ക് ചെയ്തത് !!

സിനിമാചരിത്രത്തിൽ

സിനിമാചരിത്രത്തിൽ

അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും വർത്തിക്കാതിരിക്കട്ടെ. ആർട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ. മാറിവരുന്ന കാലഘട്ടത്തിൽ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തും ! ഈ വിപ്ലവ സൃഷ്‌ടിയിൽ ഓരോ എസ് ജെ സി സിക്കാരനും അഭിമാനിക്കാം.- ജിതിന്‍ കുറിപ്പ് നിര്‍ത്തുന്നു.

കിലോ മീറ്റേഴ്സ് ആന്‍ഡ് കിലോ മീറ്റേഴ്സ്

കിലോ മീറ്റേഴ്സ് ആന്‍ഡ് കിലോ മീറ്റേഴ്സ്

ജിയോ ബേബിയുടെ ജൂനിയറും നോൺസെൻസ് സിനിമയുടെ സംവിധായകനുമാണ് എം സി ജിതിൻ. 2 പെണ്‍കുട്ടികള്‍, കുഞ്ഞ് ദൈവം, കിലോ മീറ്റേഴ്സ് ആന്‍ഡ് കിലോ മീറ്റേഴ്സ്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം സവിധാനം ചെയ്യുന്നത്. സാലു കെ തോമസ് ആണ് ഛായാഗ്രഹണം, . എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്.

English summary
Jeo Baby; AC Jithin's note about The Great Indian director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X