Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ വധം: അമീറുള്‍ പോലീസിനെ പറ്റിയ്ക്കുകയാണോ...? കൊല ആസൂത്രിതമെന്ന് സൂചന

ജിഷ വധക്കേസില്‍ പിടിയിലായ പ്രതി അമീറുള്‍ ഇസ്ലാം ഒരോ സമയത്തും മൊഴി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമീറുള്‍ തന്നെയാണ് കൊല നടത്തിയതെന്ന് പോലീസിന് വ്യക്തമാണെങ്കിലും ഈ മൊഴിമാറ്റല്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങളാണ് സൃഷ്ടിയ്ക്കുന്നത്.

പെട്ടെന്നുണ്ടായ പ്രകോപനവും സുഹൃത്തായ അനാറുള്ളിന്റെ പ്രേരണയും ആണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് അമീറുള്‍ പറയുന്നത്. എന്നാല്‍ കൊലപാതകം ആസൂത്രിമായിരുന്നോ എന്ന് സംശയിക്കാവുന്ന ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ദിവസം ജിഷ പുറത്ത് പോയത് ആരെ കാണാനാണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമീറുള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് ശിക്ഷയില്‍ ഇളവ് നേടുമോ... അങ്ങനെയെങ്കില്‍ ആരാണ് അമീറുള്‍ ഇസ്ലാമിന് അത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്?

മൊഴിമാറ്റല്‍

മൊഴിമാറ്റല്‍

തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളല്ല അമീറുള്‍ ഇപ്പോള്‍ പറയുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇത് അന്വേഷണ സംഘത്തിന് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

പോലീസിനെ കുഴപ്പിക്കാനോ?

പോലീസിനെ കുഴപ്പിക്കാനോ?

അന്വേഷണ സംഘത്തെ മനപ്പൂര്‍വ്വം കുഴപ്പിയ്ക്കാന്‍ വേണ്ടിയാണോ അമീറുള്‍ ഇത്തരത്തില്‍ മൊഴി മാറ്റിപ്പറയുന്നത് എന്ന സംശയവും ഉയരുന്നുണ്ട്.

കൊലയുടെ കാരണം

കൊലയുടെ കാരണം

കൊലപാതകം നടത്താന്‍ അമീറുള്‍ പറയുന്ന ന്യായങ്ങള്‍ പോലീസിന് ഇപ്പോഴും വിശ്വാസമായിട്ടില്ല. ചെറിയൊരു പ്രകോപനം കാരണം ഇത്രയും ക്രൂരമായ കൊലപാതകം നടത്തുമോ എന്നാണ് സംശയം.

ആസൂത്രിതം?

ആസൂത്രിതം?

അമീറുള്‍ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ട് തന്നെ ആണോ എന്ന് സംശയിക്കാവുന്ന ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതിവാര തീവണ്ടി

പ്രതിവാര തീവണ്ടി

കൊല നടത്തിയതിന് ശേഷം അമീറുള്‍ അസമിലേയ്ക്ക് കടന്നത് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന 'വിവേക് എക്‌സ്പ്രസ് ' തീവണ്ടിയില്‍ ആയിരുന്നു. ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള തീവണ്ടിയാണിത്.

വെള്ളിയാഴ്ച പുലര്‍ച്ചെ

വെള്ളിയാഴ്ച പുലര്‍ച്ചെ

ഏപ്രില്‍ 28 വ്യാഴാഴ്ചയാണ് അമീറുള്‍ ഇസ്ലാം ജിഷയെ കൊല്ലുന്നത്. ഏപ്രില്‍ 29 വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാള്‍ വിവേക് എക്‌സ്പ്രസില്‍ കയറി നാടുവിട്ടു.

മുന്‍കൂട്ടി തയ്യാറാക്കി?

മുന്‍കൂട്ടി തയ്യാറാക്കി?

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആണോ അമീറുള്‍ ജിഷയെ കൊലപ്പെടുത്തിയത് എന്ന സംശയിക്കാന്‍ ഉതകുന്നതാണ് വിവേക് എക്‌സ്പ്രസില്‍ കയറി ഒളിച്ചോടിയ സംഭവം.

ആര്‍ക്ക് വേണ്ടി

ആര്‍ക്ക് വേണ്ടി

അമീറുള്‍ ഇസ്ലാം പറയുന്ന കഥ നുണയാണെങ്കില്‍ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം ഉയരും. ആര്‍ക്ക് വേണ്ടിയാണ് അമീര്‍ ജിഷയെ കൊന്നത്.

സംശയിക്കാനുള്ള സാധ്യതകള്‍

സംശയിക്കാനുള്ള സാധ്യതകള്‍

ജിഷയുടെ കൊലപാതകത്തെ ലോക്കല്‍ പോലീസ് എങ്ങനെയാണ് സമീപിച്ചത് എന്നത് തന്നെ സംശയങ്ങള്‍ ജനിപ്പിയ്ക്കുന്നവയാണ്. തെളിവ് നശിപ്പിച്ചുകൊണ്ടായിരുന്നു ആദ്യ അന്വേഷണം.

മൊഴിമാറ്റുന്നതും

മൊഴിമാറ്റുന്നതും

അമീറുള്‍ ഇടക്കിടെ മൊഴിമാറ്റുന്നതും ആരുടേയെങ്കിലും പ്രേരണയില്‍ ആണോ എന്ന സംശയവും ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+