കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകം: പൊളിയുന്നത് അമീറിന്റെ മൊഴികളോ അതോ പോലീസിന്റെ നുണകളോ?

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ മിക്കവയും സത്യമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍. ഒന്നുകില്‍ അമീറുള്‍ ഇസ്ലാം നുണപറയുന്നു, അല്ലെങ്കില്‍ പോലീസ് ഒരുക്കിയ കള്ളക്കഥകളില്‍ മാധ്യമങ്ങള്‍ വീണു.

Read More: ജിഷയുടെ 'ബോയ് ഫ്രണ്ട്‌സ്'... എല്ലാം കെട്ടുകഥകള്‍ മാത്രം... ഇത് കേട്ടാല്‍ ഞെട്ടലുണ്ടാകണംRead More: ജിഷയുടെ 'ബോയ് ഫ്രണ്ട്‌സ്'... എല്ലാം കെട്ടുകഥകള്‍ മാത്രം... ഇത് കേട്ടാല്‍ ഞെട്ടലുണ്ടാകണം

തുടക്കം മുതലേ ഇത് പ്രകടമായിരുന്നു. ജിഷയുടെ സുഹൃത്താണ് കൊലയാളി എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. പിന്നീട് അത് മാറി. ജിഷയ്ക്ക് അമീറുള്‍ ഇസ്ലാമിനെ പരിചയും ഉണ്ടായിരുന്നു എന്നായി പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍.

Read Also: നോമ്പുള്ളവര്‍ വായിക്കരുത്...!!! ഇത് ക്ലിയോപാട്ര, ലോകത്തിലെ ഏറ്റവും 'റിയലിസ്റ്റിക്' ആയ സെക്‌സ് ഡോള്‍Read Also: നോമ്പുള്ളവര്‍ വായിക്കരുത്...!!! ഇത് ക്ലിയോപാട്ര, ലോകത്തിലെ ഏറ്റവും 'റിയലിസ്റ്റിക്' ആയ സെക്‌സ് ഡോള്‍

ജിഷയുടെ ശരീരത്തില്‍ മദ്യമെത്തിയത് സംബന്ധിച്ചും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വാസ്യയോഗ്യമല്ല. എന്താണ് ഈ കൊലപാതക കേസില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്....

ജിഷയുടെ സുഹൃത്ത്

ജിഷയുടെ സുഹൃത്ത്

ജിഷയുടെ സുഹൃത്ത് തന്നെയാണ് കൊലപാതകം നടത്തിയത് എന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പോലീസ് ഇപ്പോള്‍ പറയുന്നത് അങ്ങനെയേ അല്ല.

പരിചയമില്ല

പരിചയമില്ല

അമീറുള്‍ ഇസ്ലാമുമായി ജിഷയ്ക്ക് ഒരു വിധത്തിലുള്ള സൗഹൃദവും ഉണ്ടായിരുന്നില്ലെന്നാണ് പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

ആണ്‍ സൗഹൃദങ്ങള്‍

ആണ്‍ സൗഹൃദങ്ങള്‍

ജിഷയ്ക്ക് ആണ്‍ സൗഹൃദങ്ങള്‍ തന്നെ കാര്യമായി ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

ഫോണ്‍വിളി കഥകള്‍

ഫോണ്‍വിളി കഥകള്‍

ജിഷ അമീറുള്‍ ഇസ്ലാമിനേയും അമീര്‍ തിരിച്ചും വിളിച്ചിരുന്നു എന്നും കൂലി സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നതോ...

നമ്പറില്ല

നമ്പറില്ല

ജിഷയുടെ ഫോണില്‍ അമീറുള്‍ ഇസ്ലാമിന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. അമീറിന്റെ ഫോണില്‍ ജിഷയുടെ ഫോണ്‍ നമ്പറും ഇല്ലത്രെ.

വീടുപണി

വീടുപണി

ജിഷുടെ വീടിന്റെ നിര്‍മാണ ജോലികളില്‍ അമീറുള്‍ ഇസ്ലാമും ഉണ്ടായിരുന്നു. അങ്ങനെയാണ് ഇവര്‍ പരിചയപ്പെട്ടത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജിഷയുടെ വീടിന്റെ നിര്‍ണാ ജോലിയ്ക്ക് അമിയൂര്‍ എത്തിയിരുന്നേ ഇ്‌ല്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

മദ്യത്തിന്റെ കഥ

മദ്യത്തിന്റെ കഥ

ജിഷയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമെത്തിയ കഥയും പൊളിയുകയാണ് ഇപ്പോള്‍. അമീറുള്‍ പറഞ്ഞു എന്ന രീതിയില്‍ പോലീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ തെറ്റാണെന്നാണ് സൂചന.

മദ്യം കുടിപ്പിച്ചു

മദ്യം കുടിപ്പിച്ചു

മരിയ്ക്കുന്നതിന് മുമ്പ് വെള്ളം ചോദിച്ചപ്പോള്‍ മദ്യം ഒഴിച്ച് നല്‍കിയെന്ന് അമീര്‍ മൊഴി നല്‍കിയതായാണ് പോലീസ് പുറത്ത് വിട്ട വിവരം. എന്നാല്‍ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ മദ്യം ഇങ്ങനെ എത്തിയതല്ല എന്നാണ് റിപ്പോര്‍ട്ട്.

സമയമെടുക്കും

സമയമെടുക്കും

മദ്യം കഴിച്ചാല്‍ അത് രക്തത്തില്‍ കലരുക ഒന്നരമണിക്കൂറോളം നീളുന്ന ആഗിരണ പ്രക്രിയയിലൂടെയാണെന്നാണ് ഫോറന്‍സിക് വിദഗ്ധരെ ഉദ്ധരിച്ച് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആ മദ്യമല്ലേ

ആ മദ്യമല്ലേ

അപ്പോള്‍ അമീറുള്‍ ഒഴിച്ച് നല്‍കിയ മദ്യമല്ലേ ജിഷയുടെ ശരീരത്തില്‍ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയത്. അങ്ങനെയല്ലെങ്കില്‍ ജിഷയുടെ ശരീരത്തില്‍ എങ്ങനെ മദ്യം കണ്ടെത്തി?

ഭക്ഷണത്തിനും മുമ്പ്

ഭക്ഷണത്തിനും മുമ്പ്

ജിഷ ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനും മുമ്പ് തന്നെ മദ്യം കഴിച്ചിരുന്നോ എന്ന സംശയം ഇതോടെ വീണ്ടും ഉടലെടുക്കുന്നുണ്ട്.

ആരുടെ നുണകള്‍

ആരുടെ നുണകള്‍

പുറത്ത് വരുന്നത് ആരുടെ നുണകളാണെന്ന് ഇപ്പോഴും സംശയം മാറുന്നില്ല. അമീറുള്‍ ഇസ്ലാമിന്റെ നുണകളോ അതോ പോലീസിന്റെ നുണകളോ....

English summary
JIsha Murder Case: What is the fact behind police version?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X