സ്വാതി,ജിഷ കൊലപാതക കേസുകളില്‍ ആളൂരിനെയും കൃഷ്ണമൂര്‍ത്തിയെയും കോടതിയില്‍ എത്തിക്കുന്നത് ആരാണ്?
ബെംഗളൂരു: ജിഷ, സ്വാതി എന്നീ പെണ്‍കുട്ടികളുടെ കൊലപാതക കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് സംഭവിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിനിയായ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെയും, ചെന്നൈ സ്വദേശിനി സ്വാതിയെ കൊലപെടുത്തിയ രാംകുമാര്‍ എന്നീ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കു വേണ്ടി വാദിക്കാന്‍ എത്തുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകര്‍. ഓരോ സിറ്റിങിനും ഇവരുടെ ഫീസ് ലക്ഷങ്ങളാണ്.
പോലീസ് പിടികൂടിയ പ്രതികളുടെ ബന്ധുക്കളുടെ സമ്മതം കൂടാതെയാണ് രണ്ടു കേസിലെയും പ്രമുഖ അഭിഭാഷകര്‍ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. രണ്ടു കേസിലും കോടതി ഏര്‍പ്പാടാക്കിയ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയാണ് ഇവരുടെ കടന്നു വരവ്. കേസ് ആരാണ് തങ്ങള്‍ക്ക് ഏര്‍പ്പിച്ചതെന്നോ എന്താണ് വ്യക്തമായ ലക്ഷ്യമെന്നോ വെളിപ്പെടുത്തലുകള്‍ ഇല്ല... ഇതിനെല്ലാം പുറകില്‍ ആരാണ്?

സ്വാതി കൊലപാതക കേസില്‍ സംഭവിച്ചത്
ചെന്നൈ സ്വദേശിനി സ്വാതിയെ പട്ടാപകല്‍ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വെട്ടികൊലപെടുത്തിയ പ്രതി സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ജൂണ്‍ 24 നായിരുന്നു സ്വാതി കൊലപ്പെട്ടത്. ജൂലൈ 1 ന് പ്രതി രാംകുമാരിനെ പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.

കേസ് കോടതിയില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത്
പ്രതിയായ രാംകുമാറിന് വേണ്ടി വാദിക്കാന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കൃഷ്ണമൂര്‍ത്തി ഹാജരാകുന്നു. രാംകുമാറിന്റെയോ വീട്ടുക്കാരുടെ സമ്മതമില്ലാതെ ജാമ്യാപേക്ഷ അഡ്വ. കൃഷ്ണമൂര്‍ത്തി ചെന്നൈ പ്രിന്‍സിപാള്‍ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കൃഷ്ണമൂര്‍ത്തിയെ ആരാണ് കേസ് ഏല്‍പ്പിച്ചത്
പ്രതിയായ രാംകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും പോലീസുക്കാരാണ് കഴുത്ത് മുറിച്ചതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. ഈ വാദം രാംകുമാറിന്റെ വീട്ടുക്കാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. ചില പ്രത്യേക വ്യക്തികളുടെ താല്പര്യ പ്രകാരമാണ് കേസ് ഏറ്റെടുത്തത്, എന്നാല്‍ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നും കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.

ജിഷ വധക്കേസില്‍ പ്രതിയ്ക്കു വേണ്ടി വാദിക്കാന്‍ എത്തുന്നത്..
കേരളത്തില്‍ കോളിളകം സൃഷ്ടിച്ച കേസായ ജിഷ വധക്കേസില്‍ പ്രതി അമീറുളിന് വേണ്ടി വാദിക്കാന്‍ എത്തുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബിഎസ് ആളൂര്‍. കോടതി ഏര്‍പ്പാടാകിയ പബ്ലിക് പ്രൊസിക്യൂട്ടറായ പി രാജന് പകരം ബിഎസ് ആളൂര്‍ രംഗപ്രവേശനം ചെയ്തത് പെട്ടെന്നായിരുന്നു.

കേസ് ഏല്‍പ്പിച്ചത് ആരെന്ന് ബിഎസും പറയില്ല
പ്രതിയ്ക്ക് വേണ്ടപ്പെട്ട വ്യക്തികളാണ് തന്നോട് കേസ് ഏറ്റെടുക്കാന് പറഞ്ഞത് എന്നായിരുന്നു ആളൂര്‍ പറഞ്ഞത്. എന്നാല്‍ ആരെന്ന് വ്യക്തമാക്കില്ല. പ്രതി അമീറുളിനും കുടുംബത്തിനും ആളൂരിനെ അറിയില്ല. കേസ് പി രാജന്‍ തന്നെ വാദിച്ചാല്‍ മതിയെന്ന് അമീറുളും കുടുംബവും.. പിന്നെ ആരാണീ വേണ്ടപ്പെട്ടവര്‍..
പ്രതികള്‍ക്കാണോ ഇരകള്‍ക്കാണോ നീതി ലഭിക്കേണ്ടത്?
ക്രൂരമായ സാഹചര്യത്തില്‍ കൊലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകികളെ ഏതു വിധേനെയും രക്ഷിക്കാന്‍ ശ്രമിക്കുകയാണോ പ്രമുഖ അഭിഭാഷകര്‍. കേസിന് പുറകില്‍ പ്രത്യേക താല്‍പര്യമുള്ളവരെ മറച്ചു വെച്ച് കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനോ?

പ്രമുഖ അഭിഭാഷകര്‍ മുന്‍പും കുപ്രസിദ്ധി നേടിയവര്‍
ബഡി ചോറിനെ ആരും മറന്നു കാണില്ല, ദേവീന്ദര്‍ സിങ് എന്ന കുപ്രസിദ്ധ കള്ളന്‍. ഇയാള്‍ക്കു വേണ്ടി കേസ് വാദിക്കാന്‍ എത്തിയത് കൃഷ്ണമൂര്‍ത്തിയായിരുന്നു. കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെ തൂക്കിലേറ്റണമെന്ന് ജനങ്ങള്‍ മുഴുവന്‍ ആവശ്യപ്പെട്ടപ്പോള്‍ പേര് വെളിപ്പെടുത്താത്ത പ്രമുഖരുടെ ഒത്താശയോടെ ചാമിയ്ക്കു വേണ്ടി വാദിക്കാന്‍ എത്തിയത് ആളൂരും. ജനരോഷത്തെ മറിക്കടക്കാന്‍ ആളൂരിന്റെ നിയമപഴുതുകള്‍ക്ക് കഴിയാത്തത് കൊണ്ട് ഗോവിന്ദചാമിയ്ക്ക് തൂക്ക് ശിക്ഷ ലഭിച്ചു. പക്ഷെ ഇന്നും ജയിലില്‍ സുഖവാസം.













Click it and Unblock the Notifications