മാഗി നൂഡില്‍സിനെ വെറുക്കും മുന്‍പ് ജൂലിയസ് മാഗിയെ അറിയൂ, പാവങ്ങള്‍ക്ക് വേണ്ടി പിറവിയെടുത്ത 'മാഗി'
മാഗി നൂഡില്‍സിലൂടെയാണ് മാഗി ഫുഡ് ബ്രാന്‍ഡ് ഏറെ പരിചിതമാകുന്നത്. സൂപ്പുകളുടേയും സോസുകളുടേയും ഇന്‍സ്റ്റന്റ് നൂഡില്‍സിന്റേയുമൊക്കെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡാണ് മാഗി. ഇന്ന് കാണുന്ന പകിട്ടിലേയ്‌ക്കൊക്കെ മാഗി എത്തുന്നത് നെസ്ലേയില്‍ ലയിച്ച ശേഷമാണ്. അതിനും മുന്‍പും കൊതിയൂറുന്ന വിഭവങ്ങള്‍ മാഗി ഉത്പ്പാദിപ്പിച്ചിരുന്നു. 1872ലല്‍ ജൂലയിസ് മിഖായേല്‍ ജോഹ്നാസ് മാഗി എന്ന സ്വിറ്റ്‌സര്‍ലന്റുകാരനാണ് മാഗി കമ്പനി രൂപീകരിച്ചത്.
അച്ഛന്റെ ചെറിയൊരു മില്ലില്‍ നിന്നുമാണ് മാഗിയെന്ന ഭീമന്‍ കമ്പനിയിലേയ്ക്ക് ജൂലിയസ് മാഗി എത്തുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിലയില്‍ ഗുണമേന്മയിലായിരുന്നു മാഗിയുടെ ഉത്പ്പന്നങ്ങള്‍ ആദ്യകാലത്ത് പുറത്തിറങ്ങിയത്. തീര്‍ത്തും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നത്രേ മാഗി. 1947ല്‍ മാഗി നെസ്ലേയില്‍ ലയിച്ചു. പിന്നീട് മാഗി ഉത്പ്പന്നങ്ങളെ വിപണിയില്‍ അവതരിപ്പിച്ചത് നെസ്ലേയാണ്. ഇന്ത്യയും മലേഷ്യയുമാണ് മാഗി നൂഡില്‍സിന്റെ പ്രിയ വിപണികള്‍

ജൂലിയസ് മാഗി
മാഗി കമ്പനിയില്‍ നിന്നും ഒട്ടേറെ രുചികരമായ വിഭവങ്ങള്‍..ഇന്‍സ്റ്റന്റ് നൂഡില്‍സ് ഉള്‍പ്പടെയുള്ളവ ലോകത്തിന് പരിചയപ്പെടുത്തിയത്

ഡ്രൈ സൂപ്പ്, നൂഡില്‍സ്
ഡ്രൈ സൂപ്പ്, നൂഡില്‍സ്, സോസ് എന്നിവയുടെ വിപണനത്തിലൂടെയാണ് മാഗി ലോകോത്തര ബ്രാന്‍ഡായി മാറുന്നത്

നെസ്ലേ
1947 ല്‍ മാഗി നെസ്ലേയുമായി ലയിച്ചു

നൂഡില്‍സ്
മാഗി നൂഡില്‍സിന് ഏറെ പ്രിയം ഇന്ത്യയിലും മലേഷ്യയിലുമാണ്

2മിനിട്ട് മാജിക്ക്
1982 ലാണ് മാഗി രണ്ട് മിനിട്ടില്‍ തയ്യാറാക്കാവുന്ന നൂഡില്‍സ് വിപണിയിലിറക്കിയത്

മാഗിയും നെസ്ലേയും
1886 മുതല്‍ 1897 വരെ മാഗിയുടെ സൂപ്പ് ഉത്പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു. നെസ്ലേയ്‌ക്കൊപ്പം ലയിച്ച ശേഷം മാഗി കൂടുതല്‍ ജനകീയമായി പക്ഷേ അതോടൊപ്പം തന്നെ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളും കടന്ന് കൂടി

നിരോധിച്ചാല്‍
ഇന്ത്യയില്‍ നിരോദനം ഏര്‍പ്പെടുത്തിയാല്‍ മാഗിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മാഗി ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെ 60 ശതമാനവും വിപണി ഇന്ത്യയിലാണ്

ഹാനികരം
ആരോഗ്യത്തിന് ഹാനികരമായ ലെഡ്, എംസ്ജി എന്നിവ മാഗിയില്‍ കണ്ടെത്തി












Click it and Unblock the Notifications