കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നു... കെ സുരേന്ദ്രനും 'ശരിയായോ'; ഇല്ലെന്നത്രെ അവര്‍ പറയുന്നത്

Google Oneindia Malayalam News

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ബിജെപി നേതാവാണ് കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപിയ്ക്ക് കിട്ടുമായിരുന്ന ഒരു സീറ്റ് തന്നെ ആയിരുന്നു മഞ്ചേശ്വരം. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

കെ സുരേന്ദ്രന്‍ എന്ന ബിജെപി നേതാവിന് ഭാഗ്യമില്ലാതായിപ്പോയി. എംഎല്‍എ ആയില്ലെങ്കിലും കെ സുരേന്ദ്രന്‍ വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുതന്നെയുണ്ട്. ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിക്കൊണ്ടേയിരുന്നു.

K Surendran

ഏറ്റവും ഒടുവില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് കേരള ചരിത്രത്തില്‍ തന്നെ ഒരു പക്ഷേ രേഖപ്പെടുത്തപ്പെട്ടേക്കാം. കാരണം, ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളുടേയും സംഘപരിവാര്‍ സംഘടനാ നേതാക്കളുടേയും നിലപാടുകളെ പാടെ തള്ളുന്നതാണത്.

ചുരുക്കിപ്പറഞ്ഞാല്‍ കേരള മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ പിണറായി വിജയന്‍ പറഞ്ഞ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടുകള്‍. ശബരിമല നട മാസത്തില്‍ എല്ലാ ദിവസവും തുറന്നാല്‍ എന്താണ് പ്രശ്‌നം എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. അത് പോലെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതിനേയും സുരേന്ദ്രന്‍ അനുകൂലിക്കുന്നു.

K Surendran1

മാസത്തില്‍ എല്ലാ ദിവസവും നടതുറക്കുന്നത് സംബന്ധിച്ച് പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊക്കെ കടുത്ത എതിര്‍ത്താണ് പ്രകടിപ്പിച്ചത്. അപ്പോഴാണ് പാര്‍ട്ടി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത്.

അത് പോട്ടെ... ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ എടുത്ത നിലപാട് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയായ ശോഭാ സുരേന്ദ്രനെയൊക്കെ വല്ലാതങ്ങ് ചൊടിപ്പിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലെ ആളാണെങ്കിലും ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്നാണ് ശോഭ പറയുന്നത്.

സത്യത്തില്‍ കെ സുരേന്ദ്രന്‍ ആര്‍എസ്എസ് നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പറഞ്ഞോ എന്ന് ശോഭാ സുരേന്ദ്രനും ശശികലയും ഒക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന് ആര്‍എസ്എസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമല്ല കെ സുരേന്ദ്രന്റെ അഭിപ്രായം.

പക്ഷേ ഇക്കാര്യം ശോഭ സുരേന്ദ്രന് അറിയില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മംനം രാജശേഖരനെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കേണ്ടതല്ലേ... പാര്‍ട്ടിക്കുള്ളില്‍ നേരത്തേയുള്ള ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഈ സമയത്ത് ഇത്തരത്തില്‍ പുറത്ത് വരാതെ നോക്കാനുള്ള ബാധ്യത എന്തായാലും കുമ്മനത്തിന് തന്നെയാണ്.

Sobha Surendran

ഒരു കാര്യത്തില്‍ കെ സുരേന്ദ്രന് അതിയായ സന്തോഷിക്കാനുള്ള വകുപ്പുണ്ട്. ഉള്ളി സുര എന്നും പൂക്കളം സുര എന്നും ഒക്കെ വിളിച്ച് ആക്ഷേപിക്കാന്‍ വേണ്ടിമാത്രം ഫേസ്ബുക്ക് പേജില്‍ എത്തിയിരുന്ന 'സഖാക്കള്‍' ആദ്യമായി സുരേന്ദ്രന്റെ പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നു. അഭിനന്ദന പ്രവാഹമാണ് സഖാക്കളുടെ ഭാഗത്ത് നിന്ന്. സാധാരണ സുരേന്ദ്രനെ പിന്തുണച്ചെത്തുവരാകട്ടെ ഇത്തവണ നിശബ്ദരും ആണ്.

എല്‍ഡിഎഫ് വന്നു... എല്ലാം ശരിയായില്ലെങ്കിലും കെ സുരേന്ദ്രനെങ്കിലും ശരിയായി എന്നായിരുന്നു പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്.

English summary
K Surendran's Facebook post is not against RSS stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X