കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിചിന്തകള്‍; ചങ്ക് പൊട്ടിക്കരഞ്ഞാലും മണിയെ അംഗീകരിയ്ക്കാന്‍ 'മനസില്ലാത്തവര്‍' ഉണ്ടായിരുന്നു

  • By ജാനകി
Google Oneindia Malayalam News

ഒരു സാധാരണക്കാരന്‍ സിനിമാ നടന്‍ ആയാല്‍, വളര്‍ന്ന് വന്ന സാഹചര്യങ്ങള്‍ മറക്കാതിരുന്നാല്‍, കരയുന്നവനൊപ്പം കരഞ്ഞാല്‍, വിശക്കുന്നവന് ഒരു നേരത്തെ ആഹാരം പകുത്ത് നല്‍കിയാല്‍ അയാള്‍ ഉറപ്പായും കലാഭവന്‍ മണിയായിരിയ്ക്കും. സിനിമയില്‍ നിന്ന് നേടിയപ്പോഴും തളര്‍ന്നപ്പോഴും എല്ലാം മണി ചാലക്കുടിയിലുണ്ടായിരുന്നു. ഇടയ്ക്ക് പഴയ ഓര്‍മ്മകള്‍ പേറുന്ന ഓട്ടോയുമെടുത്ത് ചുറ്റും. സുഹൃത്തുക്കള്‍ക്കൊപ്പം കൂടും. മണിനാദമെന്ന വീട് പേര് പോലെ മണിയുടെ ചിരിയില്‍ എപ്പോഴും ഉണര്‍ന്നിരിയ്ക്കും. ഇനി ആ വീട്ടില്‍ നിന്നും ഒരിയ്ക്കലും മണിയുടെ ചിരി കേള്‍ക്കില്ല.

കലാഭവന്‍ മണിയെന്ന നടന്‍ ദുരൂഹതകള്‍ ബാക്കിയാക്കി മറയുമ്പോഴും അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചോ എന്നൊരു സംശയം. മണിയെന്ന നടനെ അംഗീകരിയ്ക്കാന്‍ പലപ്പോഴും പലര്‍ക്കും മനസില്ലായിരുന്നു. കാരണം മനസില്‍ ഇപ്പോഴും ജാതിവ്യവവസ്ഥ സൂക്ഷിയ്ക്കുന്നവര്‍ക്ക് മണിയെ നടനായി കാണാന്‍ ആകുമായിരുന്നില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ സ്വയം അര്‍പ്പിച്ച് മണി അഭിനയിച്ചപ്പോഴും ആ അഭിനയം കാണാന്‍ അവാര്‍ഡ് കമ്മിറ്റികള്‍ക്ക് കഴിഞ്ഞില്ല. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തില്‍ മാത്രം ഒതുങ്ങിപ്പോയി മണിയ്ക്കുള്ള അംഗീകാരം.

 അംഗീകാരം

അംഗീകാരം

കലാഭവന്‍ മണിയെന്ന നടന്‍ ദുരൂഹതകള്‍ ബാക്കിയാക്കി മറയുമ്പോഴും അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചോ എന്നൊരു സംശയം.

ജാതിവ്യവസ്ഥ

ജാതിവ്യവസ്ഥ

സിനിമയ്ക്കുള്ളില്‍ പോലും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയ്ക്ക് മണി ഇരയായിരുന്നോ എന്നൊരു സംശയം

തഴയപ്പെട്ടു

തഴയപ്പെട്ടു

മികച്ച വേഷങ്ങള്‍ ചെയ്തപ്പോഴും മണി അവാര്‍ഡ് കമ്മിറ്റികള്‍ക്ക് മുന്നില്‍ തഴയപ്പെട്ടു

ബഹുമുഖ പ്രതിഭ

ബഹുമുഖ പ്രതിഭ

ബഹുമുഖ പ്രതിഭയായിരുന്നു മണി

പാട്ടുകാരന്‍

പാട്ടുകാരന്‍

മികച്ച നാടന്‍പാട്ടുകാരന്‍, സിനിമകളില്‍ ഉള്‍പ്പടെ പാടി പിന്നണി ഗാനരംഗത്തും ഒരു കാലത്ത് മണി സജീവമായിരുന്നു

കൊമേഡിയന്‍

കൊമേഡിയന്‍

കലാഭവന്‍ മണിയുടെ ആ മാസ്റ്റര്‍ പീസ് ചിരിയില്ലേ അതെങ്ങനെ മറക്കും ചിരിപ്രേമികള്‍

വില്ലന്‍

വില്ലന്‍

വില്ലനാണെങ്കില്‍ മണിയെ വെല്ലാന്‍ പോന്ന വില്ലന്‍മാര്‍ കുറവ്

നടനായി

നടനായി

കേന്ദ്രകഥാപാത്രമായി ഒട്ടേറെ സിനിമകളില്‍ മണി വേഷമിട്ടെങ്കിലും പല ചിത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു

നാട്ടുകാര്‍

നാട്ടുകാര്‍

അംഗീകാരങ്ങളും അവസരങ്ങളുമൊക്കെ സ്വന്തം വഴിയ്ക്ക് പോയപ്പോള്‍ മണിയ്‌ക്കൊപ്പം എന്നും ചാലക്കുടിക്കാര്‍ ഉണ്ടായിരുന്നു

ഇനിയില്ല

ഇനിയില്ല

മണിനാദമെന്ന വീട്ടില്‍ നിന്ന് ഇനിയൊരിയ്ക്കലും മണിയുടെ ചിരി ഉയരില്ല.

English summary
Kalabhavan Mani is a victim of Caste System?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X