കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആറ്റുകാലമ്മച്ചിയാണേ...' കല്‍പ്പനേ നിങ്ങള്‍ പോയത് വിശ്വസിയ്ക്കാനാവുന്നില്ല

Google Oneindia Malayalam News

എങ്ങനെ വിശ്വസിയ്ക്കും കല്‍പ്പനയുടെ മരണം. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ''എന്റെ ആറ്റുകാലമ്മച്ചീയാണേ...'' വിശ്വസിയ്ക്കാനാവുന്നില്ല. ഒരു സിനിമയാകട്ടേ റിയാലിറ്റി ഷോയാകട്ടേ കല്‍പ്പന എത്തിയാല്‍ പുതിയ ഊര്‍ജ്ജം ലഭിയ്ക്കുന്ന പോലെയാണ്. ഒരിയ്ക്കല്‍ പോലും രോഗത്തിന്റെയോ മറ്റോ അവസ്ഥയില്‍ ആരും തന്നെ കല്‍പ്പനയെ കണ്ടിട്ടില്ല. അതിനാല്‍ തന്നെ അവരുടെ മരണം പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തുള്ളവര്‍ക്കും വിശ്വസിയ്ക്കാനാകുന്നില്ല.

അഭിനയിച്ച് ഫലിപ്പിയ്ക്കാന്‍ ഏറെ പ്രയാസമുള്ള ഹാസ്യം കല്‍പ്പനയ്ക്ക് വഴങ്ങിയത് അനായാസേനയായിരുന്നു. ചിരിപ്പിച്ച് ചിരിപ്പിച്ച് മലയാളിയെ 'കൊല്ലുകയായിരുന്നു' കല്‍പ്പന. ഇടയ്ക്ക് ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ സിനിമയിലൂടെ അവതരിപ്പിച്ചു.

ഒടുവില്‍ ഹൈദരാബാദില്‍ ഹൃദയാഘാതം (മരണകാരണം വ്യക്തമായിട്ടില്ല, ഹൃദയാഘാതമാണെന്നത് സൂചന മാത്രമാണ്) മൂലം അവര്‍ മരിച്ചുവെന്ന് പറയുമ്പോള്‍ അവര്‍ ചിരിപ്പിച്ച ആയിരം ഹൃദയങ്ങള്‍ വിങ്ങുകയാണ്. വിശ്വസിയ്ക്കാനാകുന്നില്ല കല്‍പ്പന നിങ്ങളുടെ മരണം.

ബഹുഭാഷാ ചിത്രം

ബഹുഭാഷാ ചിത്രം

വംശി സംവിധാനം ചെയ്യുന്ന നാഗാര്‍ജ്ജുനയുടെ ബഹുഭാഷാ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു കല്‍പ്പന

രോഗങ്ങള്‍

രോഗങ്ങള്‍

കരള്‍ രോഗബാധിതയും, ഹൃദ്രോഗബാധിതയുമായിരുന്നു കല്‍പ്പന എന്നാണ് ലഭിയ്ക്കുന്ന വിവരം

മരണകാരണം

മരണകാരണം

മരണകാരണം ഇതുവരേയും വ്യക്തമല്ല

ജീവിച്ച് തീര്‍ത്തോ കല്‍പ്പനേ

ജീവിച്ച് തീര്‍ത്തോ കല്‍പ്പനേ

മലയാള സിനിമയില്‍ വലിയൊരു ജീവിതം ജീവിച്ച് തീര്‍ത്തയാളാണ് കല്‍പ്പന.ബാലതാരമായി എത്തി അവസാനം ചാര്‍ളി വരെ എത്തി നില്‍ക്കുന്നു കല്‍പ്പനയുടെ അഭിനയ ജീവിതം

തീരാ നഷ്ടം

തീരാ നഷ്ടം

1981 ല്‍ അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. കാലമെത്ര കഴിഞ്ഞാലും കല്‍പ്പനയുടെ മരണം മലയാള സിനിമയുടെ തീരാനഷ്ടം തന്നെയാണ്. 1977ലാണ് കല്‍പ്പന ബാലതാരമായി അഭിനയിക്കുന്നത്.

English summary
Kalpana's death; Film industry shocked.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X