ചാര്‍ലിയിലെ മരിയയെ പോലെ... അപ്രതീക്ഷിതം കല്‍പനയുടെ മരണം!
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ചാര്‍ലി' ആയിരുന്നു കല്‍പനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്വീന്‍ മേരി, അഥവാ മരിയ ആയി കല്‍പന സ്‌ക്രീനില്‍ തിളങ്ങി.
അല്‍പനേരം മാത്രമേ മരിയയ്ക്ക് ആ സിനിമയില്‍ റോള്‍ ഉണ്ടായിരുന്നുള്ളു. എങ്കിലും ചാര്‍ലി കണ്ടിറങ്ങിയവരില്‍ ഒരു നൊമ്പരമായി കല്‍പനയുടെ ആ കഥാപാത്രം അവശേഷിയ്ക്കും എന്ന് ഉറപ്പാണ്.
ചാര്‍ലിയിലെ മരിയയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ചാര്‍ലിയെ ഏറെ കരയിച്ച മരണം... അതുപോലെ തന്നെ അപ്രതീക്ഷിതമായാണ് കല്‍പനയും ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് ഒഴിഞ്ഞുപോയത്.

എയ്ഡ്‌സ് രോഗിയായ മരിയ
എയ്ഡ്‌സ് രോഗിയായ മരിയ എന്ന സ്ത്രീ ആയിട്ടാണ് കല്‍പന ചാര്‍ലിയില്‍ അഭിനയിച്ചത്.

കടല്‍ കാണിയ്ക്കാന്‍
എയ്ഡ്‌സ് രോഗിയായ മരിയയ്ക്ക് കടല്‍ കാണണം. കടലില്‍ നിന്ന് ആകാശം കാണണം. അതിന് വഴിയൊരുക്കുന്നത് ചാര്‍ലി ആയിരുന്നു.

കടലിലെ പിറന്നാള്‍
മത്തായിയുടെ ഫിഷിംഗ് ബോട്ടില്‍ കടലില്‍ പോകുന്ന ചാര്‍ലിയും മരിയയും... മത്തായിയും കൂടെയുണ്ട്. മറിയയുടെ പിറന്നാല്‍ ആഘോഷം.

അപ്രതീക്ഷിതം
അപ്രതീക്ഷിതമായാണ് മരിയയെ കാണാതാകുന്നത്. മത്തായി പറയുമ്പോള്‍ ചാര്‍ലി ആകെ തകര്‍ന്നുപോകുന്നു. കടലിലേയ്ക്ക് എടുത്ത് ചാടി തിരഞ്ഞ്, ഒടുവില്‍ നിരാശനായി ചാര്‍ലി ബോട്ടിലേയ്ക്ക് കയറുന്നു. അതേ... മരിയ കടലില്‍ ഇല്ലാതായിക്കഴിഞ്ഞു.

ഭര്‍ത്താവിന്റെ വഞ്ചന
ഭര്‍ത്താവിനാല്‍ വഞ്ചിയ്ക്കപ്പെട്ട സ്ത്രീയാണ് മരിയ. അങ്ങനെയാണ് അവള്‍ എയ്ഡ്‌സ് രോഗിയാക്കപ്പെടുന്നത്.

മറക്കില്ലൊരിയ്ക്കലും
ചാര്‍ലി എന്ന സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ നിന്ന് ഒരിയ്ക്കലും ഇറങ്ങിപ്പോകില്ല. അത്രയും ഗംഭീരമായിരുന്നു കല്‍പനയുടെ പ്രകടനം.

അറംപറ്റി
അപ്രതീക്ഷിതമായി മരണത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നു മരിയ. കല്‍പനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമയിലെ അവരുടെ അവസാന രംഗം മരണമായിരുന്നു. അത് അറം പറ്റിയതുപോലെ ആയിപ്പോയി.












Click it and Unblock the Notifications