മരണം അടുത്തെത്തിയത് കല്‍പന അറിഞ്ഞിരുന്നോ? കല്‍പനയുടെ അവസാന അഭിമുഖം...അറംപറ്റി
മരിയ്ക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ചിലപ്പോള്‍ അതിനെപ്പറ്റി അറിയാന്‍ കഴിയുമെന്ന് ചില പാശ്ചാത്യ മാധ്യമങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. കല്‍പ്പന ഏറ്റവും ഒടുവില്‍ മലയാളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മരണം അടുത്തെത്തിയത് അവര്‍ അറിഞ്ഞിരുന്നോ എന്ന് തോന്നിപ്പോകും. തന്റെ പ്രാരബ്ധങ്ങളെപ്പറ്റി കല്‍പ്പന എങ്ങും പറഞ്ഞതായി ഒരു ഓര്‍മ്മയും ഇല്ല. എന്നാല്‍ മംഗളത്തിന് ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അവര്‍ ബാങ്ക് ലോണിനെപ്പറ്റിയും മറ്റും പറഞ്ഞു.
മഹിളാ രത്‌നം എന്ന വനിത മാഗസിനിലാണ് കല്‍പനയുടെ ഏറ്റവും ഒടുവിലത്തെ അഭിമുഖം പ്രസിദ്ധീകരിച്ചത്. മകളെ തനിച്ചാക്കി പോകുമ്പോഴൊക്കെ എനിയ്ക്ക് പേടിയാണ്. ഇന്നത്തെ കാലമല്ലേ...ഞാനില്ലാതെ ഒറ്റയ്ക്കവള്‍...എന്നാലും ആശ്വസമുണ്ട് നമ്മളെയെല്ലാം നോക്കിയത് അമ്മയല്ലേ അമ്മയുടെ കൈയ്യില്‍ അവള്‍ സുരക്ഷിതയാണ്. അഭിമുഖത്തില്‍ കല്‍പന പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ പോകുന്നു. എന്തിന് അവര്‍ അവസാനമായി അഭിനയിച്ച ചാര്‍ലിയിലെ കഥാപാത്രം പോലും. അഭിമുഖങ്ങളും അഭിനയവും അറംപറ്റിയ പോലെയായി കല്‍പനയുടെ മരണം. അറിഞ്ഞിരുന്നോ കല്‍പനേ...മരണം അടുത്തെത്തിയത്?

അറംപറ്റിയ വാക്കുകള്‍
ഒടുവില്‍ ശ്രീമയിയെ തനിച്ചാക്കി കല്‍പന പോയില്ലേ

അഭിമുഖങ്ങള്‍
അറംപറ്റിയതുപോലെയായി കല്‍പ്പന ഏറ്റവും ഒടുവില്‍ നല്‍കിയ രണ്ട് അഭിമുഖങ്ങള്‍

സിനിമയും
ചാര്‍ലിയിലെ ക്യൂന്‍മേരിയും അറംപറ്റിയതു പോലെയായി

ആ വാക്കുകള്‍
ഒരിയ്ക്കലും പറഞ്ഞിട്ടില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റിയും മകള്‍ ഒറ്റയ്ക്കായി പോകുമോ എന്നതിലെ ആശങ്കയും കല്‍പ്പന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു

അങ്ങനെയാകാം
താന്‍ രോഗിയാണെന്ന ഉത്തമ ബോധ്യം ഉള്ളതിനാലാകാം കല്‍പ്പനയുടെ വാക്കുകളില്‍ മരണത്തെപ്പറ്റിയുള്ള സൂചനകള്‍ ഒളിച്ച് കിടന്നത്.

അക്ഷരാര്‍ത്ഥത്തില്‍ അപ്രതീക്ഷിതം
അപ്രതീക്ഷിതം എന്ന വാക്കിനെ അതേ പടി അര്‍ത്ഥവത്താക്കിയാണ് കല്‍പന വളരെ വേഗം പോയ് മറഞ്ഞത്.












Click it and Unblock the Notifications