കീ ബോര്‍ഡിനെ സ്‌നേഹിച്ച കലാകാരന്‍
കൈരളി ടീവിയിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണന്‍ മരിച്ച നിലയില്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലെ സ്വന്തം സ്റ്റുഡിയോ റൂമിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ പശസ്തനായ വ്യക്തിയായിരുന്നു കണ്ണന്‍.

കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ്
കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍

സംഗീത സംവിധായന്റെ മകന്‍
സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകന്‍ സൂരജ് എന്ന കണ്ണന്‍

20 വര്ഷമായി ഈ മേഖലയില്‍
20 വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രശസ്തരോടെപ്പം
സംഗീത സംവിധായകരായ രവീന്ദ്രന്‍, മോഹന്‍ സിതാര, എം. ജയചന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, എം.കെ. അര്‍ജുന്‍, ജോണ്‍സണ്‍ തുടങ്ങിയവരോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

അണിയറയില്‍
കല്യാണ രാമന്‍, രതിനിര്‍വേദം, ആകാശഗംഗ, മിഴിരണ്ടിലും, അനന്ദഭദ്രം, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ചിത്രങ്ങളിലെ സംഗീത രചനയ്ക്കായി അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

മരണ വിവരം അറിഞ്ഞത്
സ്റ്റുഡിയോയില്‍ രാത്രി ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ വിപിന്‍ ആണു കണ്ണന്‍ മരിച്ച വിവരം രാവിലെ പൊലീസില്‍ അറിയിച്ചത്. സംഭവസ്ഥലത്തെത്തി തെളിവെടുത്ത മാരാരിക്കുളം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications