എല്‍ഡിഎഫിലും യുഡിഎഫിലും കണ്ണൂര്‍ ലോബി?
സാധാരണ സിപിഎമ്മിലാണ് എപ്പോഴും കണ്ണൂര്‍ ലോബിയെ കുറിച്ച് ആക്ഷേപം ഉണ്ടാകാറുള്ളത്. പാര്‍ട്ടി കണ്ണൂര്‍ ലോബി പിടിച്ചെടുക്കുന്നു, കണ്ണൂര്‍ ലോബി അധികാരം കയ്യാളുന്നു എന്നൊക്കെയാണ് പരാതി കേള്‍ക്കാറുള്ളത്.
എന്നാല്‍ ഇത്തവണ എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കണ്ണൂര്‍ ലോബി പിടിമുറുക്കിയ കാഴ്ചയാണ് കണ്ടത്. ഞെട്ടണ്ട, സ്ഥാനാര്‍ത്ഥിപ്പട്ടിക നോക്കിയാല്‍ കാണാം കണ്ണൂര്‍ ജില്ലക്കാരുടെ നിര.
ഏഴ് പേരാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളത്. അവരില്‍ പലരും കണ്ണൂര്‍ക്കാരാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കണ്ണൂരുകാര് തന്നെ ഞെട്ടിപ്പോകും. കണ്ണൂര്‍ ജില്ലക്കാരായ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം...

കെസി വോണുഗോപാല്‍
കേന്ദ്രമന്ത്രിയും ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയ കെസി വേണുഗോപാല്‍ കണ്ണൂര്‍ ജില്ലക്കാരനാണെന്ന് എത്ര പേര്‍ക്ക് അറിയാം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ് കെസി വേണുഗോപാല്‍.

ഇ അഹമ്മദ്
മലപ്പുറത്തിന്റെ മുത്താണ് ഇ അഹമ്മദ്. പക്ഷേ ഇദ്ദേഹം കണ്ണൂരിലെ താണ സ്വദേശിയാണ്. എന്നാല്‍ ഇതുവരേയും കണ്ണൂരില്‍ നിന്ന് എംപിയാവാന്‍ അഹമ്മദിന് ഭാഗ്യമുണ്ടായിട്ടില്ല.

എംകെ രാഘവന്
കോഴിക്കോടുകാരുടെ സ്വന്തം സിറ്റിങ് എംപിയായ എംകെ രാഘവന് യഥാര്‍ത്ഥത്തില്‍ കണ്ണൂരുകാരനാണ്. പയ്യന്നൂരാണ് എംകെ രാഘവന്റെ സ്വദേശം.

സികെ പത്മനാഭന്
പണ്ട് സിപിഎംകാരനായിരുന്നു സികെ പത്മനാഭന്. നല്ല ഒന്നാന്തരം കണ്ണൂര്‍ സഖാവ്. പക്ഷേ പാര്‍ട്ടി വിട്ട് പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പത്മനാഭനും കണ്ണൂര്‍ സ്വദേശിയാണ്.

എഎന്‍ ഷംസീര്‍
വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎന്‍ ഷംസീര്‍. ഇദ്ദേഹവും കണ്ണൂരുകാരനാണ്.

കെ സുധാകരന്
കണ്ണൂര്‍ ജില്ലക്ക് ഇത്തവണ മറ്റ് മണ്ഡലങ്ങളേക്കാള്‍ ഭാഗ്യമുണ്ട്. പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളെല്ലാം കണ്ണൂര്‍ ജില്ലക്കാരാണ്. കണ്ണൂരിലെ സിറ്റിങ് എംപിയായ കെ സുധാകരന് കണ്ണൂര്‍ ജില്ലക്കാരന് തന്നെയാണ്.

പികെ ശ്രീമതി
ലോക്സഭ തിരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കുന്ന പികെ ശ്രീമതി കണ്ണൂര്‍ സ്വദേശിയാണ്. കണ്ണൂരില്‍ നിന്നാണ് ശ്രീമതി മത്സരിക്കുന്നത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications