Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാമറിയവും പശുവും... സിപിഎമ്മിന് പിഴയ്ക്കുന്നുണ്ടോ?

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്നു. തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് തോല്‍വികളില്‍ നട്ടം തിരിയുന്ന സിപിഎമ്മിന് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നഷ്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള മാര്‍ഗ്ഗമാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വിഭിന്നമായി വലതുപക്ഷത്തോടൊപ്പം ബിജെപിയോടും വിജയത്തിനായി മത്സരിക്കേണ്ട ഗതികേടിലാണ് സിപിഎം. കോണ്‍ഗ്രസ് ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും തിരഞ്ഞടുപ്പു വിഷയമാക്കുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനോപ്പം എസ്എന്‍ഡിപി-ബിജെപി ബന്ധത്തെ എതിര്‍ക്കേണ്ടതുമുണ്ട്.

cpim

എസ്എന്‍ഡിപി-ബിജെപി ബന്ധത്തെ എതിര്‍ക്കാന്‍ പാര്‍ട്ടിയോട് പിണങ്ങിനിന്ന വിഎസ് അച്യുതാനന്ദന്‍ മുന്നിട്ടിറങ്ങിയത് പാര്‍ട്ടിയ്ക്ക് ചെറുതായൊന്നുമല്ല ആശ്വാസം നല്‍കുന്നത്. വെള്ളാപ്പള്ളിയെ വിഎസ് പൂട്ടുന്നത് കേരള സമൂഹം കണ്ടതാണ്. പുതിയ പാര്‍ട്ടി എന്ന ആശയത്തില്‍ നിന്നും എസ്എന്‍ഡിപി എത്ര വേഗമാണ് പിന്നോട്ടു പോയതെന്നും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ എസ്എന്‍ഡിപിക്കു ബാധ്യതയാകുമെന്നതാണ് പൊതുവെയുള്ള ധാരണ.

ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച സിപിഎമിന്‍റെ മതേതര കാഴ്ചപ്പാടിനെക്കുറിച്ചാണ്. മതേതരത്വത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന സിപിഎം പല അവസരത്തിലും തങ്ങളുടെ ഉള്ളിലെ പക്ഷപാതിത്വം കാണിക്കുന്നു എന്നാണ് വിമര്‍ശനം. കന്യാമറിയത്തിന്‍റെ തലയ്ക്കുപകരം സരിതയുടെ തല വച്ചുള്ള ഫെയ്ബുക്ക് ഫോട്ടോയെ വിമര്‍ശിച്ച് ഇടത് നേതാക്കളൊന്നടങ്കം രംഗത്തുവന്നതാണ് പാര്‍ട്ടിയുടെ മതേതര കാഴ്ചപ്പാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.

mathavu

ബാലസംഘം നടത്തിയ ഓണാഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ശ്രീ നാരായണഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന ഫ്ലോട്ടുകണ്ട് മിണ്ടാതിരുന്നവര്‍ കന്യാമറിയത്തിന്‍റെ ഫോട്ടോയെപ്പറ്റി വാചാലരാവുന്നതെന്തിന് എന്നതാണ് ചോദ്യം. ഇതില്‍ ഒളിഞ്ഞിരിക്കുന്ന പക്ഷപാതിത്വം പുറത്തുവരുന്നുണ്ടെന്ന വിമര്‍നത്തിനോടൊപ്പം മതേതരത്വം എന്നത് ഹിന്ദു വിരുദ്ധതമാത്രമാണെന്നുമുള്ള പ്രചരണങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.

പശു അമ്മയാകുന്പോള്‍ കാള അച്ഛനാകില്ലേ എന്നാണ് യുക്തിപരമെന്ന രീതിയില്‍ ഇടതുപക്ഷം പലപ്പോഴും ചോദിയ്ക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഇതേ ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ അതേ യുക്തി വിശുദ്ധ കന്യാമറിയത്തിന്റെ കാര്യത്തില്‍ ഇല്ലല്ലോ എന്നാണ് ആര്‍എസ്എസ്സുകാരുടെ ചോദ്യം. കന്യകയായ മറിയം എങ്ങനെ അമ്മയായി എന്ന് യുക്തിയുടെ പേരില്‍ ഇതുപക്ഷം ചോദിയ്ക്കാത്തതെന്തെന്നും ഒരു ചര്‍ച്ചയായിത്തന്നെ ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.

മനുഷ്യനെ ഭിന്നിച്ച് ഹിന്ദു വെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നുമാക്കി മാറ്റുന്നതാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീയ വാദം. എല്ലാവരേയും മനുഷ്യനായി കാണാന്‍ കഴിഞ്ഞാല്‍ ഈ വാദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാവില്ല. പശുവിനെ ഗോമാതാവാക്കുന്നതും കന്യാമറിയത്തിന്റെ വിശ്വസ്തതയും ഒരേ ഗണത്തില്‍ പെടുത്താനാവില്ല. ശ്രീ നാരായണഗുരുവിന്‍റെ ആശയങ്ങളെ തിരസ്‌കരിച്ച് ഹിന്ദുത്വ ശക്തികളോടൊപ്പം ചേരുന്നതാണ് വിമര്‍ശന വിധേയമായത്.

എന്തില്‍ വിശ്വസിക്കണമെന്ന് ഇവിടെ ആര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല അതവരുടെ സ്വാതന്ത്രമാണ്. അതുപോലെ തന്നെയാണ് എന്തു കഴിക്കണമെന്നും എന്തു ധരിക്കണമെന്നുമുള്ള കാര്യവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+