Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ്- മെയ്ഡ് ഇന്‍ ഇന്ത്യ !!! അതാണ് ദീന്ദര്‍ അഞ്ജുമാന്‍... സ്ഥാപിതം 1924

ഐസിസ് എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ഭയമാണ്. ലോകമെങ്ങും ഭീകരത പടര്‍ത്തി അരുംകൊലകള്‍ നടത്തുന്ന ക്രൂരന്‍മാരാണ് അവര്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇന്ത്യയില്‍ വേരോട്ടം ഉണ്ടാകുമ്പള്‍ നാമെല്ലാം ഭയന്നുകൊണ്ടേയിരിക്കുകയാണ്.

എന്നാല്‍ ഐസിസിന് എത്ര കൊല്ലത്തെ പഴക്കമുണ്ട്? ആദിമ രൂപംത്തിന്റെ കണക്കെടുത്താല്‍ പോലും വെറും 27 വര്‍ഷത്തിന്റെ പഴക്കമാണ് ഐസിസിനുള്ളത്. എന്നാല്‍ ഐസിസ് ഉണ്ടായി വന്നതുപോലെ ഇന്ത്യയിലും ഒരു ഭീകര സംഘടന ഉണ്ടായി വന്നിട്ടുണ്ട്. 92 വര്‍ഷം പഴക്കമുള്ള ഒരു സംഘടന.

കര്‍ണാകടകത്തില്‍ രൂപം കൊണ്ട ഈ തീവ്രവാദി സംഘടനയെകുറിച്ച് കേട്ടാല്‍ ആരും മൂക്കത്ത വിരല്‍വച്ച് പോകും. നമ്മുടെ മൂക്കിന്‍തുമ്പില്‍ വളര്‍ന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഐസിസ്....

 കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍ ഉദയം കൊണ്ട് ഇന്ത്യന്‍ തീവ്രവാദ സംഘമാണ് ദീര്‍ദാര്‍ അഞ്ജുമാന്‍. 2000 ല്‍ രാജ്യത്തുടനീളം ഒട്ടേറെ സ്‌ഫോടനങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്.

ആ സ്‌ഫോടനങ്ങള്‍

ആ സ്‌ഫോടനങ്ങള്‍

രണ്ടായിരാമാണ്ടില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയിരുന്നു. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ക്രിസ്ത്യന്‍ പള്ളികളിലായിരുന്നു സ്‌ഫോടനങ്ങള്‍. ഇതിന് പിന്നില്‍ ദീന്‍ദാര്‍ തീവ്രവാദികള്‍ ആയിരുന്നു.

 92 വര്‍ഷം

92 വര്‍ഷം

1924 ല്‍ കര്‍ണാടകത്തിലെ ബെല്ലംപെട്ട് കലബുര്‍ഗിയിലാണ് ദീന്‍ദാര്‍ അഞ്ജുമാന്‍ സ്ഥാപിതമായത്. ഹസ്രത് മൗലാന ദീന്‍ദാര്‍ ചന്നബസവേശ്വര സിദ്ദിഖി ആയിരുന്നു സ്ഥാപകന്‍. എന്നിട്ട് എന്ത് സംഭവിച്ചു?

 നിശബ്ദത

നിശബ്ദത

തുടര്‍ന്ന് ഏറെകാലം ദീന്‍ദാറിനെ കുറിച്ച് ഒരും കാര്യമായി ഒന്നും കേട്ടിരുന്നില്ല. പക്ഷേ ദശാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആഞ്ഞടിയ്ക്കുകയായിരുന്നു. 2000 ാം ആണ്ടില്‍. 13 സ്‌ഫോടനങ്ങള്‍.

 പാക് ബന്ധം

പാക് ബന്ധം

പാകിസ്താനുമായിട്ടാണ് ദീന്‍ദാര്‍ അഞ്ജുമാന് ബന്ധം. അവിടെ നിന്നാണ് സഹായം. 2000 ലെ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരന്‍ സയ്യിദ് സിയ ഉല്‍ ഹസ്സന്‍ ഇപ്പോള്‍ പാകിസ്താനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലും

പാകിസ്താനിലും

പാകിസ്താനിലേക്ക് പോയ ഹസ്സന്‍ അവിടേയും സംഘടന രൂപീകരിച്ചു. ജമാഅത്ത് ഇ ഹിസ്ബുല്‍ മുജാഹിദ്ദീന്‍. ഇത് ആക്രമത്തില്‍ ഊന്നി മാത്രം പ്രവര്‍ത്തിയിക്കുന്ന സംഘടനയാണ്. അഞ്ജുമാന്‍ ഹിസ്ബുള്ള എന്ന പേരില്‍ പ്രത്യയശാസ്ത്ര പ്രചാരണത്തിന് വേറേയും ഒരു സംഘടനയുണ്ട്.

 ഐഎസ്‌ഐ

ഐഎസ്‌ഐ

പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ദീന്‍ജാര്‍ അഞ്ജുമാന് സഹായം നല്‍കുന്നത് എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. 2000 ലെ സ്‌ഫോടനപരമ്പരയുടെ സൂത്രധാരനെ ഇതുവരെ പിടികൂടാന്‍ നമുക്ക് കഴിഞ്ഞിട്ടും ഇല്ല.

ഒരാള്‍ പിടിയില്‍

ഒരാള്‍ പിടിയില്‍

ദീന്‍ദാര്‍ അഞ്ജുമാന്റെ പ്രവര്‍ത്തനം ഇപ്പോഴും ഇന്ത്യയില്‍ സജീവമാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു ദീന്‍ദാര്‍ പ്രവര്‍ത്തകനെ ബംഗളൂരു പോലീസ് പിടികൂടി- ഷെയ്ഖ് അമീര്‍ അലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+