ഇത് അവളുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

Subscribe to Oneindia Malayalam

cmsvideo
  എല്ലാം മതത്തിന്റെ പേരില്‍ മറക്കരുത് ഈ പിഞ്ചുകുഞ്ഞിന്റെ മുഖം

  ഓരോ മരണവും സൃഷ്ടിക്കുന്നത് വലിയ ശൂന്യതയാണ്. അത് ഒരു ചെറിയ കുഞ്ഞാകുമ്പോള്‍ അത്രയേറെ വേദനാജനകവും ആണ്. മരണം എന്നും രംഗബോധമില്ലാത്ത കോമാളി തന്നെ.

  എന്നാല്‍ അതുപോലെയാണോ കത്വായിലെ ആ എട്ട് വയസ്സുകാരിയുടെ മരണം? അത് വെറും ഒരു മരണമല്ല, കൊലപാതകമാണ്. അതി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷം, മനുഷ്യന് സാധ്യമല്ലെന്ന് നാമെല്ലാം കരുതുന്ന വിധത്തിലുള്ള ഒരു കൊലപാതകം. കാമപൂര്‍ത്തീകരണമെന്ന ജൈവചോദനയായിരുന്നില്ല ആ കൊലപാതകത്തിന് പിന്നില്‍. പീഡോഫിലുകള്‍ എന്ന് വിളിക്കാവുന്ന കൊടുംമാനസിക രോഗികളും ആയിരുന്നില്ല അത് ചെയ്തത്.

  എല്ലാം മതത്തിന്റെ പേരില്‍... മതത്തിന്റെ മാത്രം പേരില്‍ ഭീതി സൃഷ്ടിക്കാന്‍ വേണ്ടി.

  എന്തിനാണ് അവര്‍ ആ പിഞ്ചുകുഞ്ഞിനെ തിരഞ്ഞെടുത്തത്? വലിയ പ്രതിരോധങ്ങളില്ലാതെ കീഴ്‌പ്പെടുത്താനാകുമെന്നുള്ള ഉറപ്പ് തന്നെ കാരണം. കുതിരയെ മേയ്ക്കാനിറങ്ങിയ അവളെ തട്ടിക്കൊണ്ടുപോയത് പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയായിരുന്നു. അവനെ തന്നെയാണ് ആ കൃത്യത്തിനായി തിരഞ്ഞെടുത്തത്. അവളെ ആദ്യം ബലാത്സംഗം ചെയ്യുന്നതും അവന്‍ തന്നെ.

  ആ അമ്മയുടെ ഒരു ചിത്രമുണ്ട്... മകളുടെ വസ്ങ്ങ്രളും സ്‌കൂള്‍ ബാഗിനും മുന്നില്‍ പൊട്ടിത്തകര്‍ന്നിരിക്കുന്ന ഒരു അമ്മ. ആ കാഴ്ച ഏതൊരു മനുഷ്യന്റേയും കണ്ണുകള്‍ ഈറനണിയിക്കുകയും ഹൃദയിടിപ്പ് കൂട്ടുകയും ചെയ്യും. അതുകണ്ടാലും വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവരുണ്ട്, നമുക്കിടയില്‍...

  ഭയപ്പെടുത്താന്‍ വേണ്ടി മാത്രം

  ഭയപ്പെടുത്താന്‍ വേണ്ടി മാത്രം

  ജമ്മു കശ്മീരിലെ കത്വായില്‍ രസന എന്ന ഒരു ഗ്രാമമുണ്ട്. അവിടെ 13 ബ്രാഹ്മണ കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഇടയിലേക്കാണ് ഇരുപതോളം മുസ്ലീം കുടുംബങ്ങള്‍ എത്തുന്നത്.

  നാടോടി മുസ്ലീം കുടുംബങ്ങളായിരുന്നു അത്. ബക്കര്‍വാള്‍ എന്നറിയപ്പെടുന്ന ആട്ടിടയ കുടുംബങ്ങള്‍. ഇതായിരുന്നു എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം. തങ്ങളുടെ സ്ഥലത്ത് നിന്ന് ഇവരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദു വിഭാഗങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു.

  ഏറ്റവും ഒടുവില്‍, സഞ്ജിറാം എന്ന ക്രൂരന്റെ മനസ്സിലാണ് ഇത്തരം ഒരു പദ്ധതി രൂപപ്പെടുന്നത്. ബക്കര്‍വാള്‍ കുടുംബത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുക. അങ്ങനെ അവരെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക.

  വിദ്യാഭ്യാസമില്ലാത്തവരല്ല

  വിദ്യാഭ്യാസമില്ലാത്തവരല്ല

  ഒരു വിദ്യാഭ്യാസവും ഇല്ലാതെ, കാടന്‍മാരെ പോലെ ജീവിക്കുന്നവരായിരുന്നില്ല ഈ കൃത്യം നിര്‍വ്വഹിച്ചത്. ക്രൂരകൃത്യത്തിന്റെ സൂത്രധാരനായ സഞ്ജിറാം റവന്യു വകുപ്പില്‍ നിന്ന് വിരമിച്ച ആളായിരുന്നു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഈ ക്രൂരകൃത്യത്തിലെ പങ്കാളികളാണ്.

  തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയാത്തവരൊന്നും ആയിരുന്നില്ല അവര്‍. എന്നാല്‍ മതം മയക്കിയ മനസ്സില്‍ മറ്റൊന്നും കടന്നുവന്നില്ല എന്ന് തന്നെ പറയേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെ പോലും ഈ ക്രൂരകൃത്യത്തിന് ഉപയോഗിച്ചു. കാമപൂര്‍ത്തീകരണത്തിന് വേണ്ടി മാത്രം ഒരാളെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തി.

  മനുഷ്യര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണോ ഇത് എന്ന് വായിക്കുന്നവര്‍ അത്ഭുതം കൂറിയേക്കാം. ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്ന മനുഷ്യരും ഉണ്ട് നമുക്ക് ചുറ്റിലും.

  വിശ്വാസികളാണത്രെ... എന്നിട്ടും

  വിശ്വാസികളാണത്രെ... എന്നിട്ടും

  ഹൈന്ദവ വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവരാണ് പ്രതികള്‍. മതത്തിന് വേണ്ടിയാണ് ഈ ക്രൂര കൃത്യം ചെയ്തത്. എന്നാല്‍ ആ പെണ്‍കുട്ടിയെ ഒളിപ്പിച്ചത് ക്ഷേത്രത്തിനുള്ളില്‍ ആയിരുന്നു.

  ക്ഷേത്രത്തിലെ ദേവസ്ഥാനത്താണ് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ഉറക്കിക്കിടത്തിയത്. അവിടെ വച്ച് സഞ്ജിറാം ചില പൂജകളും ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പൂജയ്ക്ക് ശേഷം ബലാത്സംഗം- ഇതിനെ എന്താണ് വിളിക്കേണ്ടത്?

  എല്ലാം മതത്തിന് വേണ്ടിയാണല്ലോ. ആ ആറ് പേര്‍ മാത്രമല്ല, അതിന് കൂട്ട് നിന്ന പോലീസുകാര്‍, പ്രതികളെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രണ്ട് ബിജെപി മന്ത്രിമാര്‍, രണ്ട് ബിജെപി എംഎല്‍എമാര്‍...

  അവനെങ്ങനെ മനസ്സ് വന്നു

  അവനെങ്ങനെ മനസ്സ് വന്നു

  സഞ്ജിറാമിന്റെ മരുമകന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയാണ് അവന്‍. അവന്റെ കുഞ്ഞനുജത്തിയുടെ പ്രായമേ ഉള്ളു അവൾക്ക്. അവനാണ് അവളെ തട്ടിക്കൊണ്ടുവരുന്നത്. അതും പറഞ്ഞ് പറ്റിച്ച്. അവളെ ബോധം കെടുത്തി ആദ്യം ബലാത്സംഗം ചെയ്തതും അവന്‍ തന്നെ. വളര്‍ന്നുവലുതാകുമ്പോള്‍ സഞ്ജിറാമിനേക്കാള്‍ വലിയ ക്രിമിനാവില്ല ഇവന്‍ പറയാനാകുമോ?

  ഏഴ് ദിവസത്തോളം ആണ് ആ പിഞ്ചു പൈതലിനെ അവര്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തത്. ഉറക്കഗുളികകള്‍ നല്‍കി മയക്കിക്കിടത്തി. അതിനിടെ ഉത്തര്‍ പ്രദേശിലെ മീററ്റിലുള്ള വിശാല്‍ ഗംഗോത്രയെ ഫോണില്‍ വിളിച്ചുവരുത്തി. എട്ടുവയസ്സുള്ള പിഞ്ചു പൈതലിനെ ബലാത്സംഗം ചെയ്യാന്‍ താ്തപര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു അയാളെ വിളിച്ചത്. അയാളും എത്തി ആ കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തു.

  കൊല്ലുന്നതിന് തൊട്ടുമുമ്പ്

  കൊല്ലുന്നതിന് തൊട്ടുമുമ്പ്

  കഴിഞ്ഞ ജനുവരി 11 ന് മുതല്‍ ആയിരുന്നു പെൺകുട്ടിയെ കാണാതായത്. ജനുവരി 13 ന് വിശാല്‍ ഗംഗോത്ര മീററ്റില്‍ നിന്ന് രസനയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെൺകുട്ടിയെ അവര്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കി.

  ഒടുവില്‍ ജനുവരി 15 ആ പിഞ്ചു പൈതലിനെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം ആവശ്യപ്പെട്ടു. ക്ഷേത്രത്തിനടുത്തുള്ള കാട്ടിലെ ഒരു കലുങ്കില്‍ കൊണ്ടുപോയി തള്ളാനായിരുന്നു പരിപാടി.

  അപ്പോഴും അവള്‍ മരിച്ചിരുന്നില്ല. കൊല്ലുന്നതിന് തൊട്ടുമുമ്പ് ഒരിക്കല്‍ കൂടി അവളെ ബലാത്സംഗം ചെയ്തത് പോലീസുകാരനായ ഖജൂരിയ ആയിരുന്നു. അവളെ ഒടുവില്‍ കൊന്നതും ഇയാള്‍ തന്നെ. ആദ്യം കഴുത്തൊടിച്ചു... അപ്പോഴും അവള്‍ മരിച്ചിരുന്നില്ല. പിന്നീട് ഷാളുകൊണ്ട് കഴുത്ത് മുറുക്കി കൊലപാതകം നടത്തി. മരണം ഉറപ്പിക്കാന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. അവളുടെ മൃതദേഹം അവര്‍ അവിടെ ഉപേക്ഷിച്ച് കടക്കുകയും ചെയ്തു.

  ഇവര്‍ക്ക് വേണ്ടിയാണ് അവര്‍ ഇറങ്ങിയത്

  ഇവര്‍ക്ക് വേണ്ടിയാണ് അവര്‍ ഇറങ്ങിയത്

  ഇത്രയും നിഷ്ഠുരമായ ബലാത്സംഗവും കൊലപാതകവും നടത്തിയവര്‍.. മതത്തിന്റെ പേരില്‍ ഒരു കൂ്ട്ടരെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചവര്‍... അവരെ സംരക്ഷിക്കാനാണ് ഭരണത്തില്‍ പങ്കാളികളായ ബിജെപി മന്ത്രിമാരും എംഎല്‍എമാരും രംഗത്തെത്തിയത്.

  ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയാണ് പോലീസുകാരനായ ഖജൂരിയ്ക്ക് വേണ്ടി രംഗത്ത് വന്നത്. ഖജൂരിയ തങ്ങളുടെ ആളാണെന്നാണ് അവരുടെ വാദം. സംഭവത്തില്‍ സിബിഐ അന്വേഷണവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

  ജമ്മു കശ്മീരിലെ ബിജെപി മന്ത്രിമാരായ ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയും ആണ് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍. എന്തായാലും സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തള്ളിയിട്ടുണ്ട്.

  വരൂ കാണൂ...

  വരൂ കാണൂ...

  ഇതാണ് ആ ചിത്രം. തന്റെ മകളുടെ വസ്ത്രങ്ങളുടേയും സ്കൂൾ ബാഗിന്റേയും മുന്നിൽ പൊട്ടിക്കരയുകയാണ് ആ അമ്മ. ആ കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യത്തിന് അത്ര എളുപ്പത്തിലൊന്നും ഉത്തരം നൽകാൻ ആർക്കും സാധിക്കില്ലെന്ന് ഉറപ്പാണ്. എതിർപക്ഷത്തുള്ളവർ അത്രയും ശക്തരാണ്. ക്രൂരമായ കൊലപാതകം ചെയ്തവർക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത് ഭരണപക്ഷത്തുള്ളവരും കൂടിയാണ്, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ കൂടിയാണ് ....

  എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും

  20 വാഹനങ്ങൾ... ന‌ൂറോളം അനുയായികൾ, ബലാത്സംഗ പ്രതി പോലീസിനു മുന്നിലെത്തിയത്... സിനിമയെ വെല്ലും!!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kathua rape and murder: How people can behave like this?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്