Get Updates
Get notified of breaking news, exclusive insights, and must-see stories!

22 എക്‌സിറ്റ് പോളുകള്‍! 19 ലും എല്‍ഡിഎഫ് തുടർഭരണം... യുഡിഎഫിന് ഭരണം നൽകി മൂന്നെണ്ണം! ബിജെപിയുടെ സ്ഥിതി എന്ത്?

തിരുവനന്തപുരം: കേരളത്തില്‍ ആര് അധികാരത്തില്‍ വരും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്ത് വന്നത് ചെറുതും വലുതുമായ 22 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്. ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മെയ് 1 നും പുറത്ത് വരും.

എന്തായാലും പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും പ്രവചിക്കുന്നത്, കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉണ്ടാകും എന്നാണ്. എന്നാല്‍ മൂന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ്. ബിജെപിയ്ക്ക് അഞ്ച് സീറ്റുകള്‍ വരെ പ്രവചിച്ചവരും ഉണ്ട്. പരിശോധിക്കാം...

22 എക്‌സിറ്റ് പോളുകള്‍

22 എക്‌സിറ്റ് പോളുകള്‍

ഇതുവരെ പുറത്ത് വന്നത് 22 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആണ്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ടിവി തുടങ്ങിയവയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ട കേരളത്തില്‍ നിന്നുള്ള പ്രധാന മാധ്യമങ്ങള്‍. ഇന്ത്യ ടുഡേ, എന്‍ഡിടിവി, ടൈംസ് നൗ, എബിപി ന്യൂസ്, റിപ്പബ്ലിക് ടിവി തുടങ്ങി ദേശീയ മാധ്യമങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു. സര്‍വ്വേ ഏജന്‍സികളുമായി ചേര്‍ന്നാണ് മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

തരംഗം പ്രവചിച്ച് മൂന്ന് സര്‍വ്വേകള്‍

തരംഗം പ്രവചിച്ച് മൂന്ന് സര്‍വ്വേകള്‍

കേരളത്തില്‍ ഇടത് തരംഗം പ്രവചിക്കുന്നത് മൂന്ന് മാധ്യമങ്ങളാണ്. അതില്‍ രണ്ടെണ്ണം ദേശീയ മാധ്യമങ്ങളും. 104 മുതല്‍ 120 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ- ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ന്യൂസ് 24- ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത് എല്‍ഡിഎഫിന് 93 മുതല്‍ 111 സീറ്റുകള്‍ വരെയാണ്. മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈഇന്ത്യ പ്രവചിക്കുന്നത് എല്‍ഡിഎഫ് 104 മുതല്‍ 120 വരെ സീറ്റുകള്‍ നേടും എന്നാണ്.

തൂക്ക് സഭ പ്രവചനങ്ങള്‍

തൂക്ക് സഭ പ്രവചനങ്ങള്‍

കേരളത്തില്‍ തൂക്ക് സഭ വന്നേക്കാനുള്ള സാധ്യതകളും ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. മനോരമ ന്യൂസിന്റെ സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകളാണ് ലഭിക്കുക. യുഡിഎഫിന് 59 മുതല്‍ 70 വരേയും. എന്‍ഡിഎ 1 മുതല്‍ 2 സീറ്റുകളും പ്രവചിക്കുന്നുണ്ട്.

ഇന്ത്യ ന്യൂസ് ഐടിവി- ജന്‍ കീ ബാത് പ്രവചിക്കുന്നത് എല്‍ഡിഎഫിന് 64 മുതല്‍ 78 വരെ സീറ്റുകളാണ്. യുഡിഎഫിന് 61 മുതല്‍ 71 സീറ്റുകളും. എന്‍ഡിഎയ്ക്ക് 2 മുതല്‍ 4 സീറ്റുകളും പ്രവചിക്കുന്നു.

ടിവി9-പോള്‍സ്ട്രാറ്റ് എല്‍ഡിഎഫിന് 70 മുതല്‍ 80 സീറ്റുകള്‍ പ്രവചിക്കുന്നു. അതേ സമയം യുഡിഎഫിന് 59 മുതല്‍ 69 സീറ്റും. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ഇവര്‍ പ്രവചിക്കുന്നു.

ഈ സര്‍വ്വേ ഫലങ്ങള്‍, വിദൂരമെങ്കിലും തൂക്ക് സഭയുടെ സാധ്യതയാണ് പ്രവചിക്കുന്നത്.

എല്‍ഡിഎഫിനെ ഉറപ്പിച്ചവര്‍

എല്‍ഡിഎഫിനെ ഉറപ്പിച്ചവര്‍

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കുന്ന സര്‍വ്വേകള്‍ നോക്കാം. എല്‍ഡിഎഫിന് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം ബ്രാക്കറ്റില്‍...

റിപ്പബ്ലിക് ടിവി- സിഎന്‍എക്‌സ് (72-80), എബിപി ന്യൂസ്- സി വോട്ടര്‍ (71-77), ടൈംസ് നൗ- സി വോട്ടര്‍ (74), കൈരളി ന്യൂസ്- സിഇഎസ് (84-96), റിപ്പോര്‍ട്ടര്‍ ടിവി- പിമാര്‍ക്ക് (72-79), ഇന്ത്യ എഹെഡ് (72-77), പോള്‍ ഡയറി (77-87), എന്‍ഡിടിവി (84), സുദര്‍ശന്‍ ന്യൂസ് (81), പാട്രിയോട്ടിക് വോട്ടര്‍ (86), ഏഷ്യ ഇലക്ട് (76), പൊളിറ്റിഖ് മാര്‍ക്കര്‍ (73-78), ഏഷ്യാനെറ്റ് ന്യൂസ്- സിഫോര്‍ (77-86).

യുഡിഎഫ് ഭരണം പ്രവചിക്കുന്നവര്‍

യുഡിഎഫ് ഭരണം പ്രവചിക്കുന്നവര്‍

ഡിബി ലൈവ് പ്രവചിക്കുന്നത് കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കും എന്നാണ്. 74 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരും. എല്‍ഡിഎഫിന് ലഭിക്കുക 54 മുതല്‍ 61 വരെ സീറ്റുകളാണ്. എന്‍ഡിഎ ഒന്നുമുചല്‍ നാല് സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ ഒന്ന് മുതല്‍ രണ്ട് സീറ്റുകള്‍ വരേയും.

മറുനാടന്‍ ടിവി പ്രവചിക്കുന്നത് 77 സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും എന്നാണ്. എല്‍ഡിഎഫ് 59 സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎ രണ്ട് സീറ്റുകളും മറ്റുള്ളവര്‍ രണ്ട് സീറ്റുകളും നേടും.

ബിഗ് ഡാറ്റ അനലാസിസുമായി കൊച്ചിയിലെ ഒരു സംഘവും യുഡിഎഫ് ഭരണം പ്രവചിക്കുന്നുണ്ട്. യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍. എല്‍ഡിഎഫ് 50 നും 55 നും ഇടയില്‍ സീറ്റ് നേടും. എന്‍ഡിഎയ്ക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകളും പ്രവചിക്കുന്നു.

ബിജെപിയോട് പിശുക്ക്

ബിജെപിയോട് പിശുക്ക്

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിയോട് ഇത്തവണയും പിശുക്ക് കാണിച്ചിരിക്കുകയാണ്. ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നത് ബിജെപിയ്ക്ക് ഇത്തവണ പരമാവധി രണ്ട് സീറ്റുകളേ ലഭിക്കൂ എന്നാണ്. ഒരു സീറ്റ് പോലും കിട്ടാതിരിക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.

എന്‍ഡിഎയ്ക്ക് ആശ്വസിക്കാന്‍

എന്‍ഡിഎയ്ക്ക് ആശ്വസിക്കാന്‍

ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയ്ക്ക് ഏറ്റവും അധികം സീറ്റുകള്‍ പ്രവചിക്കുന്നത് സുദര്‍ശന്‍ ന്യൂസ് ആണ്. ഇത് പ്രകാരം, എന്‍ഡിഎ പരമാവധി ആറ് സീറ്റുകള്‍ വരെ നേടിയേക്കാം. ഏഷ്യാനെറ്റ് ന്യൂസ് - സിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത് എന്‍ഡിഎ രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+