കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലുശ്ശേരി നിലനിർത്താൻ എൽഡിഎഫ്: ധർമജനെ ഇറക്കി മണ്ഡലം പിടിക്കാൻ യുഡിഎഫ്, സംവരണ മണ്ഡലത്തിലെ വിധി നിർണ്ണായകം

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശേരി നിയമസഭാമണ്ഡലം. 1977 മുതൽ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണെന്ന പ്രത്യേകതയും ബാലുശ്ശേരിക്കുണ്ട്. എന്നാൽ ധർമജൻ ബോൾഗാട്ടിയെ സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇടതുകോട്ടയായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പുകളിലുൾപ്പെടെ യുഡിഎഫിനുണ്ടായ മുന്നേറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്.

കൊവിഡ് കാര്യത്തിലും കണക്ക് കൊണ്ട് കസറത്ത്; മുഖ്യമന്ത്രി പരിഹാസ്യനാവുകയാണെന്ന് ചെന്നിത്തലകൊവിഡ് കാര്യത്തിലും കണക്ക് കൊണ്ട് കസറത്ത്; മുഖ്യമന്ത്രി പരിഹാസ്യനാവുകയാണെന്ന് ചെന്നിത്തല

പുരുഷൻ കടലുണ്ടിക്കൊപ്പം

പുരുഷൻ കടലുണ്ടിക്കൊപ്പം

കഴിഞ്ഞ 10 വർഷത്തോളമായി പുരുഷൻ കടലുണ്ടിയാണ് ബാലുശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പുരുഷൻ കടലുണ്ടി സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കെയാണ് രാജിവെച്ച് സിപിഎമ്മിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നാടക രംഗത്തെ സമഗ്രസംഭാവനക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. മുന്ന് മലയാള സിനിമകൾക്ക് തിരക്കഥയൊരുക്കിയ പുരുഷൻ കടലുണ്ടി എംടി വാസുദേവൻ നായരുടെ സംവിധാന സഹായിയായും ഇരുന്നിട്ടുണ്ട്.

മണ്ഡലം എൽഡിഎഫിനൊപ്പം

മണ്ഡലം എൽഡിഎഫിനൊപ്പം

1957ലും60ലും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും 65ലും 67ലും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും വിജയിച്ച മണ്ഡലത്തിൽ 1970ലാണ് യുഡിഎഫ് നേട്ടമുണ്ടാക്കുന്നത്. ഷൺമുഖദാസിനെയാണ് അന്ന് യുഡിഎഫ് ബാലുശ്ശേരിയിൽ മത്സരിപ്പിച്ചത്. പിന്നീട് 77ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലം ഇടതുപക്ഷത്തിലെത്തിയിട്ടുണ്ട്. കോൺഗ്രസിൽ പിളർപ്പുണ്ടായതോടെ 80ൽ ഷൺമുഖദാസ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി എത്തിയാണ് വിജയിക്കുകയായിരുന്നു. പിന്നീട് 2001ലും ഷൺമുഖദാസ് ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. 2006ൽ എൻസിപിക്ക് വേണ്ടി എകെ ശശീന്ദ്രനാണ് മത്സരിച്ച് വിജയിച്ചത്. എന്നാൽ പിന്നീട് 2011ൽ ബാലുശ്ശേരി പട്ടിക ജാതി സംവരണ മണ്ഡലമായതോടെ ഈ മണ്ഡലം സിപിഎമ്മിനൊപ്പം നിൽക്കുകയായിരുന്നു. 2011ലും 16ലും പുരുഷൻ കടലുണ്ടിയാണ് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

 ലീഗിന്റെ അങ്കം

ലീഗിന്റെ അങ്കം

യുഡിഎഫിൽ നിന്നും കോൺഗ്രസാണ് ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. 2016ൽ മണ്ഡലം മുസ്ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. പകരം കോൺഗ്രസിന് കുന്നമംഗലം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ബാലുശ്ശേരി മണ്ഡലം കോൺഗ്രസിനോട് തിരിച്ചെടുക്കാനാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിച്ചേക്കുമെന്നുള്ള ചർച്ചകൾ നടത്തിയിരുന്നത്. ജനറൽ മണ്ഡലമായ വൈപ്പിനിൽ ധർമജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് എതിർപ്പുണ്ടായതോടെയാണ് സംവരണ മണ്ഡലമായ ബാലുശ്ശേരിയിലേക്ക് സാധ്യതയേറുന്നത്.

 കോൺഗ്രസിന് സാധ്യത

കോൺഗ്രസിന് സാധ്യത


2011ൽ ഇടതുശക്തികേന്ദ്രങ്ങളായ നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ പഞ്ചായത്തുകളാണ് മണ്ഡലം പുനർനിർണ്ണയിച്ചതോടെ എലത്തൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഇതോടെയാണ് ബാലുശ്ശേരി മണ്ഡലത്തിന്റെ മൊത്തം മുഖച്ഛായ തന്നെ മാറ്റിയിരുന്നു. ഇതോടൊപ്പം കുരാച്ചുണ്ട്, ഉണ്ണികുളം, നടുവണ്ണൂർ എന്നീ യുഡിഎഫിന്റെ കോട്ടകളെല്ലാം ബാലുശ്ശേരിയുടെ ഭാഗമായി. ബാലുശ്ശേരിയുടെ ഭാഗമായ ഒമ്പത് പഞ്ചായത്തുകളിൽ മൂന്നിടത്തും യുഡിഎഫാണ് ഭരിക്കുന്നത്.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമാണ് ബാലുശ്ശേരി മണ്ഡലം. 15464 വോട്ടുകൾക്കാണ് വിജയിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ 9745 വോട്ടിന്റെ ലീഡോടെയാണ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫാണ് നേട്ടമുണ്ടാക്കിയതെങ്കിലും ഇതിനെ മറികടക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.

English summary
Kerala Assembly election 2021: History of Balussery assembly constituency and domination of LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X