സിപിഐ കോട്ട; പക്ഷേ, മൂന്ന് വട്ടം കോണ്‍ഗ്രസ് ഞെട്ടിച്ചു... ഇത്തവണ വമ്പന്‍ പ്രതീക്ഷയില്‍ ഇരുപക്ഷവും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മണ്ഡലമാണ് നെടുമങ്ങാട്. കേരളം ഉണ്ടായ കാലം മുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍ 14 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. അതില്‍ 11 തവണയും വിജയം സിപിഐയ്ക്കൊപ്പമായിരുന്നു.
അതുകൊണ്ട് തന്നെ, സിപിഐയുടെ കുത്തക മണ്ഡലം എന്ന വിശേഷണത്തിന് അര്‍ഹമാണ് നെടുമങ്ങാട്. മൂന്ന് തവണയാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്. അപ്പോഴെല്ലാം പാലോട് രവിയായിരുന്നു സ്ഥാനാര്‍ത്ഥി. എന്താണ് നെടുമങ്ങാടിന്റെ ചരിത്രം, എന്താണ് രാഷ്ട്രീയ സാധ്യതകള്‍? പരിശോധിക്കാം...
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

അജയ്യ വിജയങ്ങള്‍
1957 മുതല്‍ 1987 വരെയുള്ള എട്ട് തിരഞ്ഞെടുപ്പുകളില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ മാത്രമേ വിജയിച്ചിട്ടുള്ളു. കെ നീലകണ്ഠരു, കെജി കുഞ്ഞികൃഷ്ണ പിള്ള, കണിയാപുരം രാമചന്ദ്രന് നായര്‍, കെവി സുരേന്ദ്രനാഥ് എന്നിവരായിരുന്നു ഇക്കാലയളവില്‍ നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയവര്‍.

പാലോട് രവിയുടെ വരവ്
1987 ലെ തിരഞ്ഞെടുപ്പില്‍ കെവി സുരേന്ദ്രനാഥിന്റെ എതിരാളിയായി കോണ്‍ഗ്രസ് രംഗത്തിറക്കിയത് പാലോട് രവിയെ ആയിരുന്നു. അന്ന് അയ്യായിരത്തില്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു രവിയുടെ തോല്‍വി. എന്നാല്‍ 1991 ല്‍ രവി കണക്കുതീര്‍ത്തു. കെ ഗോവിന്ദ പിള്ളയെ 939 വോട്ടുകള്‍ക്ക് തോല്പിച്ചായിരുന്നു ആദ്യ വിജയം.

രണ്ടാം വട്ടം
ആദ്യം ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ച പാലോട് രവി 1996 ല്‍ തന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. മങ്കോട് രാധാകൃഷ്ണനെ ആയിരുന്നു സിപിഐ രംഗത്തിറക്കിയത്. 4,264 വോട്ടിനാണ് അന്ന് പാലോട് രവി വിജയിച്ചത്. മണ്ഡലം സിപിഐയുടെ കൈയ്യില്‍ നിന്ന് പൂര്‍ണമായും നഷ്ടമാകുന്നു എന്നൊരു പ്രതീതി സൃഷ്ടിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്.

തിരിച്ചുവരവ്, പക്ഷേ ദുര്‍ബലം
എന്നാല്‍ 2001 ലെ തിരഞ്ഞെടുപ്പില്‍ മാങ്കോട് രാധാകൃഷ്ണന് തിരിച്ചടിച്ചു. വെറും 85 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ച് വിജയിക്കുകയായിരുന്നു സിപിഐ. പാലോട് രവി തന്നെ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2006 ല്‍ സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ നെടുമങ്ങോടും ഇടത്ത് തന്നെ നിന്നു. മാങ്കോട് രാധാകൃഷ്ണനും പാലോട് രവിയും തന്നെ ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ 156 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു മാങ്കോടിന്റെ വിജയം.

മാറി മാറി
സിപിഐയുടെ കുത്തക മണ്ഡലം എന്ന സ്ഥാനം നെടുമങ്ങാടിന് ഏറെക്കുറേ നഷ്ടമായിട്ടുണ്ട്. 2011 ലെ തിരഞ്ഞെടുപ്പില്‍ പാലോട് രവി വീണ്ടും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2016 ല്‍ പാലോട് രവിയെ അട്ടിമറിച്ച് ദി ദിവാകരനിലൂടെ സിപിഐ വീണ്ടും മണ്ഡലം പിടിച്ചെടുത്തു. 3,621 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

ലോക്സഭയില്‍ കണ്ടത്...
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ യുഡിഎഫ് തരംഗം ആയിരുന്നു. നെടുമങ്ങാട് ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം ചരിത്രത്തില്‍ ആദ്യമായി യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ, നെടുമങ്ങാട് നിയമസഭാ മണ്ഡലം അപ്പോഴും എല്‍ഡിഎഫിനൊപ്പം തന്നെ നിലകൊണ്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 54,506 വോട്ട് നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ ലഭിച്ചത് 55,265 വോട്ടുകളാണ്.

തദ്ദേശത്തിലും ഇടത് തേരോട്ടം
ലോക്സഭ തിരഞ്ഞെടുപ്പിനെ വെല്ലുന്ന നേട്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സൃഷ്ടിച്ചിട്ടുള്ളത്. 21,475 വോട്ടിന്റെ ലീഡ് ആണ് എല്‍ഡിഎഫ് മണ്ഡലത്തിലുള്ളത്. സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലീഡ് കൂടിയാണിത്.
ഷാരൂഖ് ഖാന്റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications