ലീഗിന്റെ പഴയ കോട്ട; കുറ്റിപ്പുറം പൊളിച്ചടുക്കിയപ്പോൾ, തവനൂര്‍ ചെങ്കോട്ടയായി... കെടി ജലീൽ മാജിക്
തവനൂര്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം രണ്ട് തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് നടന്നത്. ആ രണ്ട് തിരഞ്ഞെടുപ്പിലും ഇടത് സ്വതന്ത്രനായ കെടി ജലീല്‍ ആയിരുന്നു വിജയിച്ചത്.
പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗങ്ങളാണ്, പിന്നീട് പുനര്‍ നിര്‍ണയത്തോടെ തവനൂര്‍ മണ്ഡലം ആയി മാറിയത്. മുസ്ലീം ലീഗിന്റെ പെരുങ്കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലം ആയിരുന്നു കുറ്റിപ്പുറം. അവിടെയാണ് കെടി ജലീല്‍ കന്നിയങ്കത്തില്‍ അട്ടിമറി വിജയം നേടിയത്. ആ ചരിത്രങ്ങള്‍...

ലീഗിന്റെ പച്ചക്കോട്ട
മുസ്ലീം ലീഗിന്റെ യഥാര്‍ത്ഥ കോട്ട ആയിരുന്നു പഴയ കുറ്റിപ്പുറം മണ്ഡലം. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ചാക്കീരി അഹമ്മദ് കുട്ടിയും കൊരമ്പയില്‍ അഹമ്മദ് ഹാജിയും മത്സരിച്ച് ജയിച്ച മണ്ഡലമായിരുന്നു. അതിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി എത്തുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ കേന്ദ്രം
പികെ കുഞ്ഞാലിക്കുട്ടി ഏറ്റവും അധികം തവണ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള മണ്ഡലം ആയിരുന്നു കുറ്റിപ്പുറം. 1991 , 1996, 2001 തിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം. എന്നാല്‍ ഒടുവില്‍ ഒരു വന്‍ദുരന്തവും കുറ്റിപ്പുറം, കുഞ്ഞാലിക്കുട്ടിയ്ക്കായി കാത്തുവച്ചിരുന്നു.

ജലീലിന്റെ അട്ടിമറി
മുസ്ലീം ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്ത് വന്ന പ്രൊഫ കെടി ജലീലിനെ ആയിരുന്നു 2006 ല്‍ എല്‍ഡിഎഫ് കുറ്റിപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുറ്റാരോപിതനായിരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി അക്കാലത്ത്. എങ്കിലും, ജലീലിനെ തോല്പിച്ച് ശക്തിപ്രകടനം നടത്താമെന്ന് കരുതി. പക്ഷേ, 8,781 വോട്ടിന് കെടി ജലീല്‍ ലയിച്ചു.

കുറ്റിപ്പുറം തീര്‍ന്നു
ആ തിരഞ്ഞെടുപ്പോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി തവനൂര്‍ മണ്ഡലം രൂപീകരിക്കുകയായിരുന്നു.

ലീഗിന് ഇടമില്ല, ജലീലിന്റെ തേരോട്ടം
കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി, തവനൂര്‍ രൂപീകരിച്ചപ്പോഴും സിപിഎം കെടി ജലീലിനെ തന്നെ മണ്ഡലം വിശ്വസിച്ച് ഏല്പിക്കുകയായിരുന്നു. 2011 ലും 2016 ലും കെടി ജലീല്‍ ആ വിശ്വാസം കാക്കുകയും ചെയ്തു. മണ്ഡലത്തിന്റെ പേര് മാറിയതോടെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടിയോ, മുസ്ലീം ലീഗോ ജലീലിനെതിരെ മത്സരിച്ചിട്ടില്ല.

യുഡിഎഫിന് ഭൂരിപക്ഷം?
ലോക്സഭ തിരഞ്ഞെടുപ്പ് ഫലമാണ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നത്. പൊന്നാനി ലോക്സഭ മണ്ഡലത്തിന് കീഴിലാണ് തവനൂര്‍ മണ്ഡലം. 2019 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ പന്ത്രണ്ടായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

തദ്ദേശത്തില്‍ എല്‍ഡിഎഫ്
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ അധികാരം ലഭിച്ചത ചില പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും, എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 6,110 വോട്ടുകളാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെടുത്താമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കെടി ജലീല്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്നാണ് സൂചനകള്‍.

കൂട്ടിക്കൊണ്ടുവന്ന ഭൂരിപക്ഷം
2006 ല്‍ കുറ്റിപ്പുറത്ത് മത്സരിക്കുമ്പോള്‍ 8,781 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. 2011 ല്‍ തവനൂരില്‍ എത്തിയപ്പോള്‍ അത് 6,854 ആയി കുറഞ്ഞു. എന്നാല്‍ 2016 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ജലീലിന്റെ ഭൂരിപക്ഷം 17,064 വോട്ടുകളായി ഉയര്‍ന്നിരുന്നു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications