Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കോട്ട... കാലിടറിയത് ഒരിക്കല്‍ മാത്രം; തദ്ദേശത്തിലും ലീഡ് ഇടതിന് തന്നെ! വാമനപുരം പുരാണം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാണ് വാമനപുരം. ആ പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഓര്‍മ വരിക പഴയ മോഹന്‍ലാല്‍ സിനിമയായ 'വാമനപുരം ബസ് റൂട്ട്' ആയിരിക്കും. 2004 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബോക്‌സ് ഓഫീസില്‍ ഒരു പരാജയമായിരുന്നു.

എന്നാല്‍ വാമനപുരം നിയമസഭ മണ്ഡലം അങ്ങനെ ഒരു പരാജയപ്പെട്ട മണ്ഡലം അല്ല. പ്രത്യേകിച്ചും സിപിഎമ്മിനെ സംബന്ധിച്ച്. 1967 മുതലുളള ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് സിപിഎമ്മിന് ഇവിടെ കാലിടറിയിട്ടുള്ളത്. പരിശോധിക്കാം...

ആറ്റിങ്ങല്‍ മണ്ഡലത്തിന് കീഴില്‍

ആറ്റിങ്ങല്‍ മണ്ഡലത്തിന് കീഴില്‍

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ ആണ് വാമനപുരം നിയമസഭാ മണ്ഡലം വരുന്നത്. നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമല, ആനാട്, പനവൂര്‍ പഞ്ചായത്തുകളാണ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.

സിപിഎം കോട്ട

സിപിഎം കോട്ട

സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമാണിത്.1967 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, ഒരുതവണ മാത്രമാണ് ഇവിടെ സിപിഎം പരാജയപ്പെട്ടിട്ടുള്ളത്. ബാക്കി 11 തിരഞ്ഞെടുപ്പിലും വിജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രം.

അട്ടിമറി വിജയം

അട്ടിമറി വിജയം

1970 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആണ് വാമനപുരത്ത് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയത്. സിറ്റിങ് എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റ എന്‍ വാസുദേവന്‍ പിള്ളയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എം കുഞ്ഞുകൃഷ്ണ പിള്ള അട്ടിമറിച്ചു. രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു വിജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കുഞ്ഞുകൃഷ്ണപിള്ളയെ തോല്‍പിച്ച് വാസുദേവ പിള്ള തിരിച്ചടിയ്ക്കുകയും ചെയ്തു.

കൃഷ്ണന്‍ നായര്‍

കൃഷ്ണന്‍ നായര്‍

വാമനപുരം മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. സിപിഎം നേതാവായ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍. 1980 മുതല്‍ 1991 വരെ നാല് തവണ തുടര്‍ച്ചയായി കൃഷ്ണന്‍ നായര്‍ ആയിരുന്നു വാമനപുരത്തിന്റെ എംഎല്‍എ. അതിന് ശേഷം 2011 ലും അദ്ദേഹം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

ഡികെ മുരളി

ഡികെ മുരളി

ഡികെ മുരളിയാണ് മണ്ഡലത്തിന്റെ നിലവിലെ എംഎല്‍എ. കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദിനെ തോല്‍പിച്ചാണ് 2016 ല്‍ ഡികെ മുരളി നിയമസഭയില്‍ എത്തിയത്. 9,596 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം. 1977 മുതലുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ തുടര്‍ച്ചയായ പത്താം ജയത്തിനാണ് 2016 ലെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ് വാമനപുരം വരുന്നത് എന്നത് നേരത്തേ സൂചിപ്പിച്ചല്ലോ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടയായ വാമനപുരം പക്ഷേ, പിന്തുണച്ചത് യുഡിഎഫിനെ ആയിരുന്നു. സിറ്റിങ് എംപി ആയിരുന്ന എ സമ്പതത് 50,231 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 59,671 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ 36,417 വോട്ടുകളും നേടി.

തദ്ദേശത്തില്‍ തിരിച്ചുവരവ്

തദ്ദേശത്തില്‍ തിരിച്ചുവരവ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടമൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വാമനപുരത്ത് സൃഷ്ടിക്കാന്‍ ആയില്ല. എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 8,717 വോട്ടിന്റെ ലീഡ് ആണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മണ്ഡലത്തില്‍ നേടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+