ഇടതുകോട്ട... പക്ഷേ, കോണ്‍ഗ്രസിന്റെ തുടരന് വിജയങ്ങള്‍; തിരിച്ചുപിടിച്ചത് നേരിയ ഭൂരിപക്ഷത്തില്‍! വർക്കല ചരിത്രം
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന കേന്ദ്രങ്ങളില്‍ ഒന്നാണ വര്‍ക്കല. ശ്രീ നാരായണ ഗുരു അന്ത്യവിശ്രമം കൊള്ളുന്ന ശിവഗിരി ആശ്രമം വര്‍ക്കലയിലാണ്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വര്‍ക്കല ഏറ്റവും അധികം പിന്തുണച്ചിട്ടുള്ളത് സിപിഎമ്മിനേയും സിപിഐയേയും ആണ്.
എന്നാല്‍ 2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ മണ്ഡലത്തില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ വര്‍ക്കല കഹാര്‍ ആയിരുന്നു. ഈ അപ്രമാദിത്തം 2016 ല്‍ സിപിഎം തകര്‍ത്തു. എന്താണ് വര്‍ക്കലയുടെ രാഷ്ട്രീയ ചരിത്രവും സാധ്യതകളും എന്ന് പരിശോധിക്കാം.

സിപിഎമ്മും സിപിഐയും
അഞ്ച് തവണ സിപിഐയും ആറ് തവണ സിപിഎമ്മും വിജയിച്ച മണ്ഡലം ആണ് വര്‍ക്കല. എന്തുകൊണ്ടാണ് വര്‍ക്കലയെ ഇടതുപക്ഷ മണ്ഡലം എന്ന് വിശേഷിപ്പിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തവും ആണ്. സിപിഎമ്മും സിപിഐയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ ചരിത്രവും ഉണ്ട്. അന്ന് വിജയം സിപിഐയ്ക്കായിരുന്നു.

നാല് തവണ കോണ്‍ഗ്രസ്
1960 ലെ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്ന് ഇരട്ട അംഗങ്ങളായിരുന്നു ഉണ്ടായത്. അതില്‍ ഒരാള്‍ കോണ്‍ഗ്രസ്സുകാരനായ ഷംസുദ്ദീന് ആയിരുന്നു. പിന്നീട് ഇവിടെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. 2001 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു.

വര്‍ക്കല കഹാര്‍
2001 ല്‍ വര്‍ക്കല കഹാര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. സിപിഎമ്മിന്റെ ശക്തനായ പികെ ഗുരുദാസനെ തോല്പിച്ചുകൊണ്ടായിരുന്നു കഹാറിന്റെ ആദ്യ വിജയം. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കഹാര്‍ വര്‍ക്കല നിലനിര്‍ത്തി. 2011 ല്‍ എഎ റഹീമിനെ തോല്പിച്ചത് പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.

വര്‍ക്കല രാധാകൃഷ്ണന്
വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം തിരഞ്ഞെടുക്കപ്പെട്ട ആള് എന്ന റെക്കോര്‍ഡ് സിപിഎം നേതാവ് വര്‍ക്കല രാധാകൃഷ്ണന് സ്വന്തം. 1980 മുതല്‍ 1991 വരെ തുടര്‍ച്ചയായി നാല് തവണയാണ് വര്‍ക്കല രാധാകൃഷ്ണന് ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്.

തിരിച്ചുപിടിച്ചു
വര്‍ക്കല കഹാറില്‍ നിന്ന് മണ്ഡലം സിപിഎമ്മിന് വേണ്ടി തിരിച്ചുപിടിച്ചത് വി ജോയ് ആയിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,386 വോട്ടിനായിരുന്നു ജോയിയുടെ വിജയം. ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ലോക്സഭയില്‍
നിയമസഭയില്‍ ഉണ്ടാക്കിയ ഭൂരിപക്ഷം, ലോക്സഭ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ 2019 ല്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ആറ്റിങ്ങല്‍ മണ്ഡലത്തിന് കീഴില്‍ വരുന്ന വര്‍ക്കലയില്‍ സിപിഎമ്മിന്റെ എ സമ്പത്ത് കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനേക്കാള്‍ ആറായിരത്തോളം വോട്ടിന് പിറകിലായിരുന്നു. കേരളം മുഴുവന്‍ യുഡിഎഫ് തരംഗം വീശിയടിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.

തദ്ദേശ തിരഞ്ഞെടുപ്പ്
2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവാണ് പ്രകടമായിട്ടുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടിന് മുന്നിട്ടുനിന്ന യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ 5351 വോട്ടിന് എല്‍ഡിഎഫിനേക്കാള്‍ പിറകിലാണ്. ഇത് തന്നെയാണ് സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നത്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications