Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നത്തുനാട് മണ്ഡല പരിചയം; ട്വന്റി ട്വന്റിയെ നേരിടാൻ ഇടത്-വലത് മുന്നണികൾ

ഇടത്, വലത് മുന്നണികളെ മാറി മാറി പിന്തുണച്ച കുന്നത്തുനാടിനെ ഇത്തവണ മൂന്നാമതൊരു ശക്തികൂടി രംഗത്തെത്തുമ്പോൾ രാഷ്ട്രിയ കേരളം ഉറ്റുനോക്കുകയാണ്

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുമ്പോൾ ഇത്തവണ ശ്രദ്ധേയമായ സാനിധ്യമാകുന്നത് ട്വന്റി ട്വന്റി എന്ന കൂട്ടായ്മയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ട്വന്രി ട്വന്റി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലം, വിജയം സുനിശ്ചിതമെന്ന് ഉറച്ചു വിശ്വസിക്കുന്ന മണ്ഡലം, കുന്നത്തുനാട്. ഇടത്, വലത് മുന്നണികളെ മാറി മാറി പിന്തുണച്ച മണ്ഡലം. ഇത്തവണ മൂന്നാമതൊരു ശക്തികൂടി രംഗത്തെത്തുമ്പോൾ രാഷ്ട്രിയ കേരളം ഉറ്റുനോക്കുകയാണ് കുന്നത്തുനാടിനെ.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

രാഷ്ട്രീയ ചരിത്രം

രാഷ്ട്രീയ ചരിത്രം

1967ലാണ് കുന്നത്തുനാട് മണ്ഡലം രൂപീകൃതമാകുന്നത്. മൂന്നാം നിയമസഭയിലേക്ക് നടന്ന ആ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എം.കെ കൃഷ്ണൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1970ൽ ആർഎസ്‌പിയുടെ ടിഎ പരമൻ വിജയിച്ചു. അടുത്ത രണ്ട് തവണയും സിപിഎമ്മിനെ പിന്തുണച്ച കുന്നത്തുനാട് 1982 മുതൽ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായി. അഞ്ച്, ആറ് നിയമസഭകളിലേക്ക് പി.ആർ എസ്തോസിനെ തിരഞ്ഞെടുത്ത കുന്നത്തുന്നാട്ടിലെ ഭൂരിപക്ഷം വോട്ടർമാർ 1982 മുതൽ 1991വരെയുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ ടി.എച്ച് മുസ്തഫയെയാണ് വിജയിപ്പിച്ചത്. 1996ൽ എം.പി വർഗീസിലൂടെ സിപിഎം തിരിച്ചുവന്നു. അടുത്ത തവണ വീണ്ടും മുസ്തഫയെ ഇറക്കിയ കോൺഗ്രസ് തന്ത്രം വിജയിച്ചപ്പോൾ 2006ൽ സിപിഎം പ്രതിനിധി എം.എം മോനായി മണ്ഡലത്തിൽ വിജയിച്ചു. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിന്റെ വി.പി സജീന്ദ്രനാണ് കേരള നിയമസഭയിൽ കുന്നത്തുനാടിനെ പ്രതിനിധീകരിക്കുന്നത്.

2016ലെ തിരഞ്ഞെടുപ്പ്

2016ലെ തിരഞ്ഞെടുപ്പ്

സിപിഎമ്മിന്റെ ഷിജി ശിവജിയെയാണ് 2016ൽ വി.പി സജീന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. 2011ലെ തിരഞ്ഞെടുപ്പിൽ നിന്നും 2016ലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷം ഇടിഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ സജീന്ദ്രനിലൂടെ കോൺഗ്രസിന് കഴിഞ്ഞിരുന്നു. 65445 വോട്ടുകളാണ് കഴിഞ്ഞ തവണ സജീന്ദ്രൻ നേടിയത്. ഷിജി ശിവജി 62766 വോട്ടുകളും നേടി. വോട്ട് വിഹിതത്തിൽ കോൺഗ്രസിന് വലിയ ഇടിവ് സംഭവിച്ചപ്പോൾ അത് മുതലാക്കിയ ബിജെപി തുറവൂർ സുരേഷിലൂടെ 16,459 വോട്ടുകളും സ്വന്തമാക്കി.

കരുത്ത് തെളിയിക്കാൻ ട്വന്റി ട്വന്റി

കരുത്ത് തെളിയിക്കാൻ ട്വന്റി ട്വന്റി

കഴിഞ്ഞ രണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും കിഴക്കമ്പലം പഞ്ചായത്തിൽ മിന്നും ജയം നേടാൻ ട്വന്റി ട്വന്റിക്ക് സാധിച്ചിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ കുന്നത്തുനാടിന് പുറമെ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട പഞ്ചായത്തുകളിലും ട്വന്റി ട്വന്റി ഭരണം പിടിച്ചു. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനില്‍നിന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ മുന്നേറ്റം ആവർത്തിക്കാമെന്ന് ട്വന്റി ട്വന്റി കരുതുന്നു. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് പറയുമ്പോഴും കുന്നത്തുനാട്ടിൽ ജയത്തിൽ കുറഞ്ഞതൊന്നും കൂട്ടായ്മ പ്രതീക്ഷിക്കുന്നില്ല.

 മത്സരിക്കുന്നെങ്കിൽ കുന്നത്തുനാട് തന്നെ: വിപി സജീന്ദ്രൻ

മത്സരിക്കുന്നെങ്കിൽ കുന്നത്തുനാട് തന്നെ: വിപി സജീന്ദ്രൻ

ട്വന്റി ട്വന്റി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കുന്നത്തുനാട് എംഎൽഎ വി.പി സജീന്ദ്രൻ ഇത്തവണ മണ്ഡലം മാറുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ട്വന്റി ട്വന്റിയുടെ സാധ്യതകൾ കൂടുതലായതിനാൽ സുരക്ഷിതമായ മറ്റ് മണ്ഡലങ്ങളിലേക്ക് മാറിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കോട്ടയം ജില്ലയിലെ വൈക്കവും പാലക്കാട് ജില്ലയിലെ കോങ്ങാടും സജീന്ദ്രനൊപ്പം പറഞ്ഞുകേൾക്കുകയും ചെയ്തിരുന്നു. എന്നാൽ മത്സരിക്കുന്നെങ്കിൽ അത് കുന്നത്തുനാട് തന്നെയാകും എന്നാണ് സജീന്ദ്രൻ വ്യക്തമാക്കിയത്. ഇടതുമുന്നണിയും വലതുമുന്നണിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റിക്ക് പ്രസക്തിയില്ലെന്നും സജീന്ദ്രന്‍ പറഞ്ഞു.

പി.വി ശ്രീനിജൻ എൽഡിഎഫ് സ്ഥാനാർഥി

പി.വി ശ്രീനിജൻ എൽഡിഎഫ് സ്ഥാനാർഥി

ജില്ലാ സ്പോർട് കൗൺസിൽ അധ്യക്ഷൻ കൂടിയായ പി.വി ശ്രീനിജനാണ് ഇത്തവണ കുന്നത്തുനാട് സിപിഎമ്മിനുവേണ്ടി എൽഡിഎഫ് ബാനറിൽ മത്സരിക്കുന്നത്. ഇരു ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ സ്വന്തം പ്രതിനിധിയെ വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. 2008- മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം കുന്നത്തുനാട് നിയമസഭാമണ്ഡലം പട്ടിക ജാതി സംവരണമണ്ഡലമാണ്. 2016ലെ കണക്കനുസരിച്ച് 172595 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

ബോള്‍ഡ് ലുക്കില്‍ നടി മഹേശ്വരി: ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+