Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡല പരിചയം-കുന്നത്തൂർ; ആർഎസ്‌പിയുടെ മറ്റൊരു കോട്ട

നിലവിൽ എംഎൽഎ ആയിരിക്കുന്ന കോവൂർ കുഞ്ഞുമോൻ നിയമസഭയിൽ 20 വർഷം പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു

കുന്നത്തൂർ: കൊല്ലം ജില്ലയിൽ ആർഎസ്‌പിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് കുന്നത്തൂർ. കുന്നത്തൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ തന്നെ അത് വളരെ വ്യക്തവുമാണ്. സത്യപാലനും കല്ലട നാരായണനും മുതൽ ടി.നാണുവും കോവൂർ കുഞ്ഞുമോനും വരെ ഒന്നിലധികം തവണ മണ്ഡലത്തിൽ നിന്ന് ആർഎസ്‌പി പ്രതിനിധികളായി നിയമസഭയിലേക്ക് എത്തിയവരാണ്. നിലവിൽ എംഎൽഎ ആയിരിക്കുന്ന കോവൂർ കുഞ്ഞുമോൻ നിയമസഭയിൽ 20 വർഷം പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു.

Kovoor Kunjumon

തിരഞ്ഞെടുപ്പ് ചരിത്രം

1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ പി.ആർ മാധവൻ പിള്ളയും ആർ ഗോവിന്ദനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ മണ്ഡലമായതിനാലാണ് രണ്ട് പ്രതിനിധികൾ നിയമസഭയിലെത്തിയത്. രണ്ടുപേരും സിപിഐ സ്ഥാനാർഥികളായിരുന്നു. 1960ലെ തിരഞ്ഞെടുപ്പിൽ സിപിഐയുടെ പി.സി അഡിച്ചനൊപ്പം കോൺഗ്രസിന്റെ ജി ചന്ദ്രശേഖര പിള്ളയും തിരഞ്ഞെടുക്കപ്പെട്ടു.

1967ൽ മണ്ഡലം കോൺഗ്രസിന് അനുകൂലമായി വിധിയെഴുതി. കെ.സി.എസ് ശാസ്ത്രിയാണ് കോൺഗ്രസിനെ പ്രതിനിധികരിച്ച് മണ്ഡലത്തിൽ ജയിച്ചത്. 1970 മുതൽ ആർഎസ്‌പി മണ്ഡലത്തിലെ ശക്തമായ സാനിധ്യമായി മാറി. 1970ൽ സത്യപാലനും 1977ൽ കല്ലട നാരായണനും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് നിയമസഭകളിൽ മണ്ഡലത്തെ പ്രതിനിധികരിച്ച കല്ലട നാരയണന് ശേഷം കോൺഗ്രസിന്റെ കൊട്ടരംകുഴി സുകുമാരനും തിരഞ്ഞെടുക്കപ്പെട്ടു. 187 മുതൽ 2001 വരെ ടി നാണുവും 2001 മുതൽ 2021 വരെ കോവൂർ കുഞ്ഞുമോനുമാണ് മണ്ഡലത്തെ പ്രതിനിധികരിക്കുന്നത്.

ആർഎസ്‌പി കോട്ട

1957 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പത്ത് തവണയും ആർഎസ്‌പി പ്രതിനിധികളാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഇതൊരു ആർഎസ്‌പി കോട്ടയാണെന്ന് പറയപ്പെടുന്നതും. 2001 ആര്‍എസ്പിക്ക് വേണ്ടി കോവൂര്‍ കുഞ്ഞുമോന്‍ ഇവിടെ നിന്നും വിജയിക്കുന്നു. ആര്‍എസ്പി ഇടതുപക്ഷം വിട്ടു യുഡിഎഫില്‍ ചേക്കേറിയെങ്കിലും കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി ലെനിനിസ്റ്റ് എന്ന പേരില്‍ പാര്‍ട്ടി ഉണ്ടാക്കി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നു.

2016ലെ തിരഞ്ഞെടുപ്പ്

2016ൽ നാലാം അങ്കത്തിന് ഇറങ്ങുമ്പോഴും കോവൂർ കുഞ്ഞുമോനെ കുന്നത്തൂർ തുണച്ചു. അന്ന് 20,529 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞുമോന്‍ ജയിച്ചത്. 2011ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയർത്താൻ കോവൂർ കുഞ്ഞുമോന് 2016ൽ സാധിച്ചു. ബിഡിജെഎസിന്റെ താഴവ സഹദേവനാണ് എൻഡിഎയ്ക്കായി മത്സരിച്ചത്. സഹദേവൻ 21742 വോട്ടുകൾ നേടിയിരുന്നു.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സാധ്യതകൾ

ഇത്തവണയും ഇടത് പക്ഷം സ്വന്തമാക്കും എന്ന് അവർ ഉറച്ചു വിശ്വാസിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്നത്തൂർ. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് ഇടതുപക്ഷം മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നത്.

അതേസമയം മണ്ഡലത്തിൽ വികസനം നടന്നട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇരുപത് വര്‍ഷമായി ആ മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്ന് ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോന്‍. എം.പി ഫണ്ട് അടക്കം പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

മണ്ഡല സ്ഥിതി വിവരം

കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 208541 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Recommended Video

cmsvideo
    നേമം പിടിക്കാൻ ഉമ്മൻ ചാണ്ടി ഇറങ്ങുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+