Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാപ്പയെയും മകനെയും ജയിപ്പിച്ച നാട്ടുകാര്‍; അറിയാം മലപ്പുറം നിയമസഭാ മണ്ഡല ചരിത്രം

മലപ്പുറം: മുസ്ലിം ലീഗിന് വേണ്ടി മല്‍സരിച്ചവരാരും പച്ച തൊടാതെ പോയിട്ടില്ല മലപ്പുറം മണ്ഡലത്തില്‍ നിന്ന്. ജില്ലയിലെ പല മണ്ഡലങ്ങളിലും ഇടയ്ക്ക് ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രകടമായിരുന്നെങ്കിലും മലപ്പുറം മണ്ഡലത്തില്‍ മറിച്ചാണ് കാര്യങ്ങള്‍. സിഎച്ച് മുഹമ്മദ് കോയയും മകന്‍ എംകെ മുനീറും പികെ കുഞ്ഞാലിക്കുട്ടിയും യുഎ ബീരാനുമുള്‍പ്പെടെ നിരവധി പ്രമുഖരായ മുസ്ലിം ലീഗ് നേതാക്കള്‍ നിയമസഭയിലേക്ക് കയറിപ്പോയ മണ്ഡലമാണ് മലപ്പുറം.

p

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട. കഴിഞ്ഞ രണ്ടുകവണയായി പി ഉബൈദുള്ള റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുന്ന മണ്ഡലം. ഇത്തവണയും മുസ്ലിം ലീഗിന് വേണ്ടി കളത്തിലിറങ്ങുന്നത് ഉബൈദുള്ള തന്നെ. സിപിഎമ്മിന് വേണ്ടി പാലോളി അബ്ദുറഹ്മാനാണ് മല്‍സരിക്കുന്നത്. ഇരുവരും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

മലപ്പുറം നഗരസഭയും മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം, പുല്‍പ്പറ്റ, കോഡൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മലപ്പുറം നിയമസഭാ മണ്ഡലം. യുഡിഎറിന്റെ കോട്ടകളാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും. 1957 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗ് നിര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. 2011ല്‍ ഉബൈദുള്ളയ്ക്കായിരുന്നു കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷം. 44508 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന് വേണ്ടി മല്‍സരിച്ച ജെഡിഎസിലെ മഠത്തില്‍ സാദിഖ് അലിയെ ഉബൈദുള്ള പരാജയപ്പെടുത്തിയത്. 2016ല്‍ സിപിഎമ്മിലെ കെപി സുമതിയാണ് ഉബൈദുള്ളക്കെതിരെ മല്‍സരിച്ചത്. ഇത്തവണ ഉബൈദുള്ളയുടെ ഭൂരിപക്ഷം 35672.

കെ ഹസ്സന്‍ ഗാനി, എംപിഎം അഹമ്മദ് കുരിക്കള്‍, സി അഹമ്മദ് കുട്ടി, യുഎ ബീരാന്‍, സിഎച്ച് മുഹമ്മദ് കോയ. പികെ കുഞ്ഞാലിക്കുട്ടി, യൂനുസ് കുഞ്ഞ്, എംകെ മുനീര്‍, എം ഉമ്മര്‍, പി ഉബൈദുള്ള എന്നിവരാണ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് ഇതുവരെ ജയിച്ചിട്ടുള്ള മുസ്ലിം ലീഗ് നേതാക്കള്‍. ഇത്തവണയും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം എത്ര എന്ന് മാത്രമേ ചോദിക്കേണ്ടി വരികയുള്ളൂ.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

പി ഉബൈദുള്ള മണ്ഡലത്തില്‍ നിറസാന്നിധ്യമാണ്. അദ്ദേഹത്തിന് ഇത്തവണ കൂടി മുസ്ലിം ലീഗ് അവസരം നല്‍കിയിരിക്കുന്നു. അബ്ദുറബ്ബ്, എം ഉമ്മര്‍ എന്നിവരുള്‍പ്പെടെ മൂന്ന് തവണ ജയിച്ച പല എംഎല്‍എമാരെയും മുസ്ലിം ലീഗ് ഇത്തവണ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഉബൈദുള്ളയുടെ അവസാനത്തെ അവസരമാകുമിത്.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+