മുസ്ലിം ലീഗിന്റെ പച്ചക്കോട്ട; ചെങ്കൊടിയേന്തിയ വി അബ്ദുറഹ്മാന്‍... താനൂര്‍ മണ്ഡല ചരിത്രം
മലപ്പുറം: മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയും മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ മഹാരഥന്‍മാര്‍ ജയിച്ചുകയറിയ നിയസമഭാ മണ്ഡലമാണ് താനൂര്‍. സി മുഹമ്മദ് കുട്ടിയും എം മൊയ്തീന്‍ കുട്ടിയും ഉമര്‍ ബാഫഖി തങ്ങളും സീതി ഹാജിയും യുഎ ബീരാനും പികെ അബ്ദുറബ്ബും അബ്ദുറഹ്മാന്‍ രണ്ടത്താണിയും ജയിച്ച മണ്ഡലം 2016 വരെ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു.

ഇത് തകര്‍ത്തത് മുന്‍ കോണ്‍ഗ്രസ് നേതാവ് വി അബ്ദുറഹ്മാനാണ്. 2016ല്‍ അബ്ദുറഹ്മാന്‍ ഇടത്തോട്ട് കളംമാറി. സ്വതന്ത്രനായി താനൂരില്‍ മല്‍സരിച്ച് വിജയം നേടി. അബ്ദുറഹ്മാന്‍ രണ്ടത്താണി മൂന്നാമൂഴം തേടിയപ്പോഴായിരുന്നു ഇത്. രണ്ടത്താണിയുടെ തോല്‍വി മുസ്ലിം ലീഗിനെ അമ്പരപ്പിക്കുന്നതായിരുന്നു. മല്‍സരിച്ച 24ല്‍ 18 സീറ്റിലും ജയിച്ച മുസ്ലിം ലീഗിന് പക്ഷേ താനൂര്‍ നഷ്ടപ്പെട്ടത് തിളക്കം കുറച്ചു.
2011ല്‍ 9433 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച രണ്ടത്താണി 2016ല്‍ തോറ്റത് 5000ത്തോളം വോട്ടുകള്‍ക്കാണ്. താനൂര്‍ നഗരസഭയും അഞ്ച് പഞ്ചായത്തുകളും ചേര്‍ന്നതാണ് താനൂര്‍ നിയമസഭാ മണ്ഡലം. താനാളൂര്‍, ഒഴൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, പൊന്‍മുണ്ടം എന്നീ തദ്ദേശ സ്ഥാപനങ്ങളും ഉള്‍പ്പെടും. ഇതില്‍ താനാളൂര്‍ ഒഴിച്ച് ബാക്കി എല്ലാം യുഡിഎഫ് ഭരിക്കുന്നു. താനാളൂരില്‍ നേരിയ മുന്‍തൂക്കമാണ് ഇടതുപക്ഷത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുസ്ലിം ലീഗും യുഡിഎഫും ഏറെ പ്രതീക്ഷയിലാണ്. മുസ്ലിം ലീഗിലും കോണ്‍ഗ്രസുമായുമുള്ള എല്ലാ ഭിന്നതകളും അവസാനിച്ചിരിക്കുന്നു. മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഒരു വാശി വലതുക്യാമ്പിലുണ്ട്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
എന്നാല്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ കുറവില്ല. അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ എടുത്തുപറയുന്നു. വി അബ്ദുറഹ്മാന്‍ ഇത്തവണ മല്‍സരിക്കാനില്ലെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സിപിഎം സംഘടനാ ഘടകങ്ങളെല്ലാം ആവശ്യപ്പെട്ടത് അബ്ദുറഹ്മാന്‍ സ്ഥാനാര്‍ഥിയാകണം എന്നാണ്. ഇതുവരെ യുഡിഎഫിലും എല്‍ഡിഎഫിലും ബിജെപിയും സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ല.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications