മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തിരഞ്ഞെടുക്കപ്പെട്ട നാട്; രണ്ടു മുന്‍സിപ്പാലിറ്റി, തിരൂരങ്ങാടി വിശേഷങ്ങള്‍
മലപ്പുറം: വ്യത്യസ്തമായ ഒട്ടേറെ വിശേഷണങ്ങളുള്ള നിയമസഭാ മണ്ഡലമാണ് തിരൂരങ്ങാടി. രണ്ടു മുന്‍സിപ്പാലിറ്റികള്‍ ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലം. മുഖ്യമന്ത്രി എകെ ആന്റണിയും ഉപമുഖ്യമന്ത്രി അവുകാദര്‍ കുട്ടി നഹയുമുള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട തിരൂരങ്ങാടിയില്‍ നിന്ന് കഴിഞ്ഞ രണ്ടു തവണ തുടര്‍ച്ചയായി ജയിക്കുന്നത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ അബ്ദുറബ്ബാണ്. മുസ്ലിം ലീഗ് വിചാരിക്കുന്നവരല്ലാതെ ഈ മണ്ഡലത്തില്‍ നിന്ന് പച്ച തൊട്ടിട്ടില്ല.

1995ല്‍ മുഖ്യമന്ത്രിയായി ആന്റണി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ എവിടെ നിന്ന് മല്‍സരിക്കുമെന്ന് ചര്‍ച്ച വന്നപ്പോള്‍, മുസ്ലിം ലീഗ് തിരൂരങ്ങാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് ചരിത്രം. പക്ഷേ, വിഐപി മണ്ഡലമാണെങ്കിലും അതിന്റെ വലിയ പകിട്ട് ഈ മണ്ഡലത്തിന് കിട്ടിയിട്ടുണ്ടോ എന്ന് ഇടതുപക്ഷം ഇടയ്ക്കിടെ ചോദിക്കാറുണ്ട്.
അവുകാദര്‍ കുട്ടി നഹ ആറ് തവണ ജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. പിന്നെ മകന്‍ അബ്ദുറബ്ബിനെയും ജയിപ്പിച്ചു എന്നത് തിരൂരങ്ങാടിയുടെ മറ്റൊരു പ്രത്യേകത. 2016ല്‍ 6043 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബ്ദുറബ്ബ് ജയിച്ചത്. ഇടതുസ്വതന്ത്രനായി മല്‍സരിച്ച നിയാസ് പുളിക്കലകത്ത് പക്ഷേ, ശക്തമായ മല്‍സരം കാഴ്ചവച്ചു. ഇത്തവ അബ്ദുറബ്ബിന്റെ സഹോദരന്‍ പികെ അന്‍വര്‍ നഹ, പിഎംഎ സലാം എന്നിവരെയാണ് മുസ്ലിം ലീഗ് മണ്ഡലത്തില്‍ പരിഗണിക്കുന്നത് എന്നാണ് വിവരം. ദിവസങ്ങള്‍ക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
2016ല്‍ യുഡിഎഫിന്റെ വോട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. 58 ശതമാനത്തില്‍ നിന്ന് 46 ശതമാനമായിട്ടാണ് കുറഞ്ഞത്. അബ്ദുറബ്ബിന് 62927 വോട്ടുകള്‍ കിട്ടി. നിയാസിന് 56884 വോട്ടുകളും. 1.91 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 2016ല്‍ 73 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റികളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരൂരങ്ങാടി മണ്ഡലം. തദ്ദേശ സ്ഥാപനങ്ങളെല്ലാം യുഡിഎഫിന്റെ നിയന്ത്രണത്തിലാണ്.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications