യുഡിഎഫിനൊപ്പം നില്‍ക്കുന്ന നാട്; മുസ്ലിം ലീഗിന്റെ കേന്ദ്രം... തദ്ദേശത്തില്‍ കാലിടിറി; വള്ളിക്കുന്ന് മണ്ഡലം
മലപ്പുറം: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് വള്ളിക്കുന്ന് മണ്ഡലത്തിന്റെ ചരിത്രം. മലപ്പുറം ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളെ പോലെ വള്ളിക്കുന്നും ലീഗിന്റെ ഉറച്ച കോട്ടയാണ്. 2008ലെ മണ്ഡല പുനര്‍നിര്‍ണയ ശേഷം രൂപീകൃതമായ വള്ളിക്കുന്ന് മണ്ഡലം രണ്ടു തവണ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാല് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പും നേരിട്ടു. ഇപ്പോള്‍ മൂന്നാം തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടയ്ക്ക് എല്‍ഡിഎഫിന്റെ കുതിപ്പ് പ്രകടമാകുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പ്രതീക്ഷയൊന്നുമില്ല. യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗും എല്‍ഡിഎഫില്‍ നിന്ന് ഐഎന്‍എല്ലുമാണ് വള്ളുക്കുന്ന് മണ്ഡലത്തില്‍ മല്‍സരിക്കുക.

ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വള്ളിക്കുന്ന് മണ്ഡലം. കാലിക്കറ്റ് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവുമെല്ലാം സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ മണ്ഡലത്തിന് ഒട്ടേറെ പ്രത്യകതകളുണ്ട്. 2009ലും 2014ലും ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷമാണ് ഇ അഹമ്മദിന് ലഭിച്ചത്. ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് 2017ലും പിന്നീട് 2019ലും ലോക്‌സഭയിലേക്ക് വള്ളിക്കുന്നുകാര്‍ വിധിയെഴുതി. ഇത്തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചുള്ള വിധിയെഴുത്താണ് വള്ളിക്കുന്നില്‍ നടക്കുന്നത്. മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടത്തുന്നത്.
മണ്ഡലത്തില്‍ 2011ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വേണ്ടി കെഎന്‍എ ഖാദറാണ് രംഗത്തിറങ്ങിയത്. എല്‍ഡിഎഫിന് വേണ്ടി കെവി ശങ്കരനാരായണനും. 18122 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഖാദര്‍ ജയിച്ചു. 2016ല്‍ മുസ്ലിം ലീഗിന് വേണ്ടി പി അബ്ദുല്‍ ഹമീദും എല്‍ഡിഎഫിന് വേണ്ടി ഐഎന്‍എല്ലിലെ ഒകെ തങ്ങളും ഇറങ്ങി. ഹമീദിന്റെ ഭൂരിപക്ഷം 12610 വോട്ടുകള്‍. ഇത്തവണയും മുസ്ലിം ലീഗിന് വേണ്ടി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തന്നെയാണ് കളത്തില്‍. എല്‍ഡിഎഫിന് വേണ്ടി ഐഎന്‍എല്ലിലെ എപി അബ്ദുല്‍ വഹാബും. മുസ്ലിം ലീഗ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ട്.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ വള്ളിക്കുന്നില്‍ പ്രകടമാണ്. 2015ല്‍ ചേലേമ്പ്ര പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ജനകീയ മുന്നണി രൂപീകരിച്ച് എല്‍ഡിഎഫ് നടത്തിയ നീക്കത്തില്‍ യുഡിഎഫ് വീഴുകയാണുണ്ടായത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. വള്ളിക്കുന്ന് പഞ്ചായത്തില്‍ 2009 വരെ തുടര്‍ച്ചയായി മൂന്ന് തവണ എല്‍ഡിഎഫ് വിജയിച്ചിരുന്നു. പിന്നീട് യുഡിഎഫ് പിടിച്ചു. എന്നാല്‍ 2020ല്‍ എല്‍ഡിഎഫ് വന്‍ തിരിച്ചുവരവ് നടത്തുകയും പഞ്ചായത്ത് ഭരണം പിടിക്കുകയും ചെയ്തു. മണ്ഡലത്തില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫ് ഭരണമുള്ളത്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications