കായംകുളം ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ, വീണ്ടും പ്രതിഭ-ലിജു പോരാട്ടത്തിന് സാധ്യത; മണ്ഡല പരിചയം
കായകുളം: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളില്‍ 7 എണ്ണവും ഇടതുപക്ഷത്തിനൊപ്പമാണ്. അരൂര്‍, ഹരിപ്പാട് എന്നിങ്ങനെ രണ്ടേ രണ്ടു മണ്ഡലങ്ങളാണ് യുഡിഎഫിനുള്ളത്. ജില്ലയില്‍ 2006 മുതല്‍ ഇടതിനൊപ്പം ചേര്‍ന്ന് നിന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കായകുളം. എന്നാല്‍ ഒരു കാലത്ത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറി മാറി സ്വീകരിക്കാനും വോട്ടര്‍മാര്‍ തയ്യാറായിട്ടുണ്ട്.
Recommended Video

2006ലും 2011ലും സികെ സദാശിവനെ നിയമസഭയില്‍ എത്തിച്ചപ്പോള്‍ 2016ല്‍ യു പ്രതിഭയെന്ന വനിത പ്രതിനിധിയെ കായകുളം നിയമസഭയിലേക്ക് അയച്ചു. അന്ന് യു പ്രതിഭ ആദ്യ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ മണ്ഡലം തിരിച്ച് പിടിക്കാന്‍ എം ലിജുവിനെയാണ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. എന്നാല്‍ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു പ്രതിഭ ജയിച്ചു കയറുകയായിരുന്നു.
യു പ്രതിഭയ്ക്ക് 72,956 വോട്ടുകളാണ് അന്ന് ലഭിച്ചത്. ലിജുവിന് 61,099 വോട്ടുകളും എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഷാജി എം പണിക്കര്‍ 20000 വോട്ടുകളും സ്വന്തമാക്കി. ഇത്തവണയും മണ്ഡലത്തില്‍ യു പ്രതിഭയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം സാധ്യത, അങ്ങനയാണെങ്കില്‍ നേരിടാനായി കോണ്‍ഗ്രസില്‍ നിന്ന് എം ലിജു തന്നെ മത്സരിച്ചേക്കും. കായംകുളത്ത് മത്സരിക്കാനുള്ള താല്പര്യം ലിജു നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. യു പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന മന്ത്രി ജി സുധാകരനും നല്‍കിയിരുന്നു.
മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ സംസ്ഥാനം നിലവില്‍ വന്ന് 1957ലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കെ ഒ ഐഷാഭായിയാണ് തിരഞ്ഞെടുക്കപ്പെട്ടക്. ഇഎംഎസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കറാ.ും ഇവര്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. 1960 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംകെ ഹേമചന്ദ്രനെയും ഐശ ഭായി പരാജയപ്പെടുത്തി. എന്നാല്‍ ഭൂരിപക്ഷ ഗണ്യമായി കുറഞ്ഞിരുന്നു. പിന്നീട് 1970ല്‍ തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപ്പിള്ളയിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് ഇടത്-വലത് മുന്നണികള്‍ മാറി മാറി പരീക്ഷിച്ച മണ്ഡലമാണ് കായകുളം.
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications