കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനം

Google Oneindia Malayalam News

കൊച്ചി: പുറത്ത് വന്ന പ്രീ പോള്‍ സര്‍വ്വേകളില്‍ ബഹുഭൂരിപക്ഷവും പ്രവചിച്ചത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച എന്നതാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരാന്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കണം. എന്തായാലും ബൂത്ത് തല വോട്ട് കണക്കുകള്‍ പരിശോധിച്ച് പ്രവചനങ്ങള്‍ പൊടിപൊടിക്കുകയാണ്.

നെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകംനെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകം

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

ഇടത് നിരീക്ഷകനും സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്ന എന്‍കെ മാധവന്റെ മകനും ആയ എന്‍എം പിയേഴ്‌സണ്‍ പോളിങിന് ശേഷം നടത്തിയ വിലയിരുത്തലില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിക്കുമന്നാണ് പ്രവചിക്കുന്നത്. പരിശോധിക്കാം...

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

തുടര്‍ഭരണം ഇങ്ങനെ

തുടര്‍ഭരണം ഇങ്ങനെ

എല്‍ഡിഎഫിന് മൊത്തം 81 സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍എം പിയേഴ്‌സണിന്റെ പ്രവചനം. യുഡിഎഫിന് ലഭിക്കുക 56 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നും ട്വന്റി- ട്വന്റിയ്ക്ക് ഒരു സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

സിപിഎമ്മിന് സീറ്റ് കുറയും

സിപിഎമ്മിന് സീറ്റ് കുറയും

കഴിഞ്ഞ തവണ സിപിഎമ്മിന് ലഭിച്ചത് 58 സീറ്റുകള്‍ ആയിരുന്നു. അത് ഇത്തവണ 51 ആയി കുറയും എന്നാണ് വിലയിരുത്തല്‍. അതേസമയം 22 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് അവരുടെ സീറ്റുകള്‍ 33 ആക്കി ഉയര്‍ത്തുമെന്നും വിലയിരുത്തുന്നു. മുസ്ലീം ലീഗിന്റെ സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവില്ല.

കാസര്‍കോട് 3-1-1

കാസര്‍കോട് 3-1-1

കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫ് വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരിടത്ത് മുസ്ലീം ലീഗും ഒരിടത്ത് ബിജെപിയും ജയിക്കുമെന്നാണ് പ്രവചനം. മഞ്ചേശ്വരം മണ്ഡലമാണ് ബിജെപി വിജയിക്കുമെന്ന് പറയുന്നത്. ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് സ്ഥാനാര്‍ത്ഥി.

കണ്ണൂരില്‍ 9-2

കണ്ണൂരില്‍ 9-2

കണ്ണൂരില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്. എട്ടിടത്ത് സിപിഎമ്മും ഒരിടത്ത് എല്‍ജെഡിയും വിജയിക്കും. രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് വിജയ സാധ്യതയുള്ളത്. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് സാധ്യത കല്‍പിക്കുന്നത്. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആയ അഴീക്കോട് സിപിഎം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് 10-3

കോഴിക്കോട് 10-3

കോഴിക്കോട് ജില്ലയില്‍ പതിമൂന്നില്‍ പത്തിടത്തും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. മൂന്നിടത്ത് യുഡിഎഫി വിജയിക്കും. വടകര ഇത്തവണ കെകെ രമയിലൂടെ ആര്‍എംപി പിടിക്കുമെന്ന് പ്രവചിക്കുന്നു. കോഴിക്കോട് സൗത്തും കൊടുവള്ളിയും ആണ് മുസ്ലീം ലീഗിന് ലഭിക്കുക.

മലപ്പുറത്ത് യുഡിഎഫ് തേരോട്ടം, പൊന്നാനി കോണ്‍ഗ്രസിന്

മലപ്പുറത്ത് യുഡിഎഫ് തേരോട്ടം, പൊന്നാനി കോണ്‍ഗ്രസിന്

മലപ്പുറം ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് മറ്റൊരു പ്രവചനം. ഇത്തവണ 16 ല്‍ 14 മണ്ഡലങ്ങളും യുഡിഎഫ് വിജയിക്കും. എല്‍ഡിഎഫിന് ജയസാധ്യതയുള്ളത് നിലമ്പൂരിലും തവനൂരിലും മാത്രമാണെന്നാണ് വിലയിരുത്തല്‍. പൊന്നാനിയും താനൂരും അടക്കം എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും പ്രവചിക്കുന്നു.

പാലക്കാട് 8-4, തൃത്താലയും പട്ടാമ്പിയും കോണ്‍ഗ്രസിന്

പാലക്കാട് 8-4, തൃത്താലയും പട്ടാമ്പിയും കോണ്‍ഗ്രസിന്

പാലക്കാട് ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫിന് എട്ട് സീറ്റ് കിട്ടുമെന്നാണ് പ്രവചനം. യുഡിഎഫിന് നാല് സീറ്റുകളും. കടുത്ത പോരാട്ടം നടന്ന തൃത്താലയില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ പട്ടാമ്പി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും പ്രവചിക്കുന്നു.

തൃശൂരില്‍ എല്‍ഡിഎഫിന് 10

തൃശൂരില്‍ എല്‍ഡിഎഫിന് 10

തൃശൂരില്‍ ഇത്തവണയും എല്‍ഡിഎഫിന് മികച്ച വിജയം ലഭിക്കും. 13 ല്‍ 10 ഇടത്താണ് എല്‍ഡിഎഫിന് വിജയം പ്രവചിക്കുന്നത്. ചാലക്കുടിയിലും തൃശൂരിലും കോണ്‍ഗ്രസിനാണ് വിജയം പ്രവചിക്കുന്നത്. ഗുരുവായൂരില്‍ മുസ്ലീം ലീഗ് വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലം ആണ് ഗുരുവായൂര്‍.

എറണകുളത്ത് യുഡിഎഫ് മുന്നേറ്റം

എറണകുളത്ത് യുഡിഎഫ് മുന്നേറ്റം

എറണാകുളം ജില്ലയില്‍ 14 സീറ്റുകളാണ് ഉള്ളത്. അതില്‍ 10 ഇടത്തും യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ആറ് സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ മൂന്നില്‍ ഒതുങ്ങും. കുന്നത്തുനാട് മണ്ഡലത്തില്‍ ട്വന്റി- ട്വന്റി വിജയം നേടും എന്നതാണ് ഈ പ്രവചനത്തിലെ ശ്രദ്ധേയമായ ഒരുകാര്യം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്.

വയനാടും ഇടുക്കിയും

വയനാടും ഇടുക്കിയും

വടനാട് ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് എന്‍എം പിയേഴ്‌സണ്‍ പ്രവചിക്കുന്നു. ഇടുക്കിയിലെ അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം എല്‍#ിഎഫിനും രണ്ടെണ്ണയും യുഡിഎഫിനും ലഭിക്കുമെന്നാണ് പ്രവചനം. ഇടുക്കിയില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍.

കോട്ടയത്ത് ജോസ് കെ മാണി ഇഫക്ട്

കോട്ടയത്ത് ജോസ് കെ മാണി ഇഫക്ട്

എല്‍ഡിഎഫിന് ബാലികേറാമലയായിരുന്ന കോട്ടയം ജില്ല ഇത്തവണ ചുവയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഒമ്പത് സീറ്റുകളില്‍ ആറെണ്ണത്തിലും എല്‍ഡിഎഫ് വിജയിക്കും. പാലായില്‍ ജോസ് കെ മാണി തന്നെ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ജില്ലയില്‍ ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു. പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് ഇത്തവണ വിജയിക്കില്ലെന്നും എന്‍എം പിയേഴ്‌സണ്‍ പ്രവചിക്കുന്നു.

ആലപ്പുഴയില്‍ ഇടതിന് തിരിച്ചടി

ആലപ്പുഴയില്‍ ഇടതിന് തിരിച്ചടി

കഴിഞ്ഞ തവണ എല്‍ഡിഎഫ് ഒമ്പതില്‍ എട്ട് സീറ്റും നേടിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് ജില്ലയില്‍ അഞ്ച് സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴയും സിപിഎമ്മിന് ഇത്തവണ നഷ്ടപ്പെടുമെന്നാണ് പ്രവചനം. ജി സുധാകരന്റെ മണ്ഡലം ആണ് അമ്പലപ്പുഴ.

പത്തനംതിട്ടയില്‍ എല്‍ഡിഎഫ്

പത്തനംതിട്ടയില്‍ എല്‍ഡിഎഫ്

പത്തനംതിട്ടയില്‍ ഇത്തവണ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. അഞ്ചില്‍ നാലിടത്തും എല്‍ഡിഎഫിന് വിജയം എന്നാണ് പ്രവചനം. എല്‍ഡിഎഫ് കോട്ട എന്ന് അറിയപ്പെടുന്ന റാന്നി ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും പറയുന്നു. കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ സിപിമ്മിനാണ് വിജയം പ്രവചിക്കുന്നത്.

കൊല്ലത്ത് എല്‍ഡിഎഫിന് തിരിച്ചടി

കൊല്ലത്ത് എല്‍ഡിഎഫിന് തിരിച്ചടി

കഴിഞ്ഞ തവണ കൊല്ലത്ത് എല്‍ഡിഎഫിന് ക്ലീന്‍ സ്വീപ് ആയിരുന്നു. എന്നാല്‍ ഇത്തവണ മൂന്ന് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് പ്രവചനം. ചവറ, കൊല്ലം, കുണ്ടറ മണ്ഡലങ്ങളാണ് യുഡിഎഫിന് വിജയം പ്രവചിക്കുന്നത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലം ആണ് കുണ്ടറ.

തിരുവനന്തപുരത്ത് എല്‍ഡിഎഫ്

തിരുവനന്തപുരത്ത് എല്‍ഡിഎഫ്

14 സീറ്റുകളാണ് തലസ്ഥാന ജില്ലയില്‍ ഉള്ളത്. അതില്‍ എട്ടിടത്ത് എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത വട്ടിയൂര്‍ക്കാവ് ഇത്തവണയും നിലനിര്‍ത്തും. എന്നാല്‍ സിറ്റിങ് സീറ്റുകളായ ചിറയിന്‍കീഴും നെടുമങ്ങാടും എല്‍ഡിഎഫിന് നഷ്ടമാകും. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് വിജയം പ്രവചിക്കുന്നത്.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021: NM Pearson predicts LDF will win in Election, congress will increase seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X