കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി സഹകരണം സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. കോണ്‍ഗ്രസ്സുമായിട്ടാണ് ബിജെപിയുടെ വോട്ട് കച്ചവടം എന്ന് സിപിഎമ്മും , സിപിഎമ്മുമായി രഹസ്യ ഇടപാടെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. രണ്ട് ആരോപണങ്ങളേയും ബിജെപിയുടെ ഔദ്യോഗിക നേതൃത്വം തള്ളുന്നും ഉണ്ട്.

'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി

ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?

എന്നാല്‍ ആരോപണങ്ങളുടെ കണക്കെടുത്താല്‍ കോണ്‍ഗ്രസ് ആണ് യഥാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാകുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ തവണ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി സുരേന്ദ്രന്‍ പിള്ളയും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍...

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

നേമം മുതല്‍

നേമം മുതല്‍

നേമത്തെ സംബന്ധിച്ചാണ് എല്‍ഡിഎഫ് കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ട് തവണയും യുഡിഎഫ് ഘടകകക്ഷിളായിരുന്നു മത്സരിച്ചിരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. യുഡിഎഫ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി എന്നത് യാഥാര്‍ത്ഥ്യവും ആണ്.

ബാലശങ്കര്‍ വെടിപൊട്ടിച്ചു

ബാലശങ്കര്‍ വെടിപൊട്ടിച്ചു

ഇതിനിടെയാണ് ആര്‍എസ്എസ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ആര്‍ ബാലശങ്കറിന്റെ ആരോപണം സംശയരൂപത്തില്‍ പുറത്തെത്തുന്നത്. ചെങ്ങന്നൂരില്‍ തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചത് സംബന്ധിച്ചായിരുന്നു ഇത്. ആറന്‍മുളയിലും ചെങ്ങന്നൂരിലും സിപിഎമ്മിന് വേണ്ടി ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു എന്നും ഇതിന് പകരമായി കോന്നിയില്‍ കെ സുരേന്ദ്രനെ സഹായിക്കാന്‍ ഡീല്‍ ഉണ്ടാക്കി എന്നും ആയിരുന്നു ആരോപണം.

ഏറ്റുപിടിച്ച് കുടുങ്ങി

ഏറ്റുപിടിച്ച് കുടുങ്ങി

ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടായിരുന്നു പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. യഥാര്‍ത്ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് വോട്ട് കച്ചവടം എന്ന് അവര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു. എന്നാല്‍ ഇതോടെ കളം മാറുകയായിരുന്നു.

രാജഗോപാലിന്റെ വെളിപ്പെടുത്തല്‍

രാജഗോപാലിന്റെ വെളിപ്പെടുത്തല്‍

കമ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ യുഡിഎഫുമായി പലയിടത്തും പലപ്പോഴായി സഹകരിച്ചിട്ടുണ്ട് എന്നായിരുന്നു രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. കോലീബി സഖ്യം യഥാര്‍ത്ഥ്യമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ബിജെപിയ്ക്ക് ഗുണം ഉണ്ടാകുമെങ്കില്‍ അത്തരം സഹകരണം ഇനിയും ആകാമെന്നും അദ്ദേഹം പറഞ്ഞു.

പിപി മുകുന്ദനും രംഗത്ത്

പിപി മുകുന്ദനും രംഗത്ത്


രാജോഗാപാലിന് പിറകെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിപി മുകുന്ദനും കോലീബി സഖ്യം ശരിയാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. പിപി മുകുന്ദന്‍ ഇപ്പോഴത്തെ ബിജെപി നേതൃത്വത്തിന് അനഭിമതനാണെങ്കിലും, മുകുന്ദന്‍ ഉന്നയിച്ച കാര്യങ്ങള്‍ പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യവും ഉണ്ട്.

സുരേന്ദ്രന്‍ പിള്ള കൂടി

സുരേന്ദ്രന്‍ പിള്ള കൂടി

ഇതിനിടെയാണ് കഴിഞ്ഞ തവണ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി സുരേന്ദ്രന്‍ പിള്ളയും കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. കെ മുരളീധരന്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പും സുരേന്ദ്രന്‍ പിള്ള നല്‍കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായി.

മലമ്പുഴയെ ചൊല്ലി

മലമ്പുഴയെ ചൊല്ലി

ഇതിനിടെ യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ മലമ്പുഴ സീറ്റ് നല്‍കിയതിനെ ചൊല്ലിയും വിവാദമുയര്‍ന്നു. കേട്ടുകേള്‍വിപോലും ഇല്ലാത്ത ഒരു പാര്‍ട്ടിയ്ക്ക് മലമ്പുഴ സീറ്റ് നല്‍കുകായിരുന്നു. മലമ്പുഴയിലും കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. ഈ വിവാദം കൊടുമ്പിരിക്കൊണ്ടതോടെ ആ തീരുമാനം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാവുകയും ചെയ്തു.

പത്രിക തള്ളല്‍ വിവാദം

പത്രിക തള്ളല്‍ വിവാദം

ഇതിനിടെയാണ് മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം ഉണ്ടായത്. മൂന്ന് മണ്ഡലവും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതോടെ, ഇവിടെ സിപിഎം- ബിജെപി രഹസ്യ ധാരണ എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളില്‍ തങ്ങള്‍ക്കെന്തിന് ബിജെപിയുമായി ധാരണ എന്ന ചോദ്യമാണ് സിപിഎം തിരിച്ചുചോദിക്കുന്നത്.

കോന്നിയും ആറന്‍മുളയും ചെങ്ങന്നൂരും

കോന്നിയും ആറന്‍മുളയും ചെങ്ങന്നൂരും

ആര്‍ ബാലശങ്കര്‍ ഉന്നയിച്ച 'ഡീല്‍' ആരോപണവും സിപിഎം തള്ളുന്നത് കണക്കുകള്‍ വച്ചാണ്. കോന്നി ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍. സിപിഎമ്മിന്റെ കെയു ജനീഷ് കുമാര്‍ ഇവിടെ വിജയിച്ചത് പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളില്‍ ആണ്. ആറന്മുളയില്‍ വീണ ജോര്‍ജ്ജ് വിജയിച്ചത് ഏഴായിരത്തി അഞ്ഞൂറിലധികം വോട്ടുകള്‍ക്കും.

കൊഴുക്കുന്ന ചര്‍ച്ച

കൊഴുക്കുന്ന ചര്‍ച്ച

എന്തായാലും ഈ വിഷയത്തില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിവാദം തന്നെയാണ് യുഡിഎഫും ബിജെപിയും ഒരുപോലെ ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത്. സിപിഎമ്മും ഇടതുപക്ഷവും ആ ചൂണ്ടയില്‍ ഇതുവരെ കൊത്തിയിട്ടും ഇല്ല.

തമിഴ്‌നടി വാണി ഭോജന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജിസ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജി

കോൺഗ്രസ് 40 സീറ്റ് പിടിച്ചിട്ട് രണ്ട് പതിറ്റാണ്ട്... ഇത്തവണ അമ്പതെങ്കിലും കിട്ടിയില്ലെങ്കിൽ എൽഡിഎഫ് തുടരുംകോൺഗ്രസ് 40 സീറ്റ് പിടിച്ചിട്ട് രണ്ട് പതിറ്റാണ്ട്... ഇത്തവണ അമ്പതെങ്കിലും കിട്ടിയില്ലെങ്കിൽ എൽഡിഎഫ് തുടരും

English summary
Kerala Assembly Election 2021: Who is in secret cooperation with BJP? CPM or Congress... what is the allegation status now?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X