വിഷുവിന് കേരളമൊരുങ്ങി;ദൃശ്യങ്ങള്‍
കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടേയും കാലമായി വീണ്ടുമൊരു വിഷുക്കാലം. വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാടും നഗരവും. വടക്കന്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി തെക്കന്‍ കേരളത്തില്‍ വിഷുവിന് മാറ്റ് അല്‍പ്പം കുറയും. തെക്ക് വിഷുപടക്കവും സദ്യയുമൊക്കെ അപൂര്‍വ്വമാണ്. എന്നാല്‍ ഓരോ കൊല്ലവും മാറ്റങ്ങള്‍ വിഷും ആഘോഷത്തിലും എത്തി
പൂത്ത കണിക്കൊന്നമരങ്ങള്‍ പലതും വിഷുവെത്തിയതോടെ വെറും ചില്ലകള്‍ മാത്രമായി. ഇലപോലും ശേഷിയ്ക്കാതെ മഴയും കച്ചവടക്കാരും കണിക്കൊന്നകളെ കൈക്കലാക്കി കഴിഞ്ഞു.
ഇനി നഗരത്തിലെ തിരക്കിലേക്ക് കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ പോകും. അടുത്ത് കുറേ ദിവസങ്ങള്‍ അവധിയായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടയുള്ളവര്‍ ഇക്കുറി വിഷുവിന് ഏറെ സന്തോഷത്തിലാണ്. കണിയൊരുക്കുന്ന സാധനങ്ങളുടേയും പച്ചക്കറി ഉള്പ്പടെയുള്ളവയുടേയും വില കുതിച്ചുയരുകയാണ്. എന്നാലും കണി നന്നാക്കാതെ മലയാളിയ്ക്ക് വിശ്രമമില്ല. കാണാം വിഷു വിശേഷങ്ങള്‍.....

കണിയണേ കണിക്കൊന്നേ
മുറ്റത്തെ കൊന്ന മരത്തിലെ പൂവൊക്കെ മഴ കൊണ്ട് പോയതോടെ കച്ചവടക്കാരെ ആശ്രയിക്കണം. കൊന്ന മരം ഇല്ലാത്തവര്‍ക്കും ഇത് തന്നെയാണ് അവസ്ഥ. വിഷുവിന് രണ്ട് ദിവസം മുന്‍പ് തന്നെ തലസ്ഥാനത്ത് വിഷുക്കണി വില്‍പ്പന തകൃതിയായി നടക്കുകയാണ്. ഇത്തിരി കൊന്നപ്പൂവും, ചക്കയും മാങ്ങയുമൊക്കെ തയ്യാര്‍. ഇനി കണിയുടെ വില കേട്ടാല്‍ കെണിയാണോ എന്ന് തോന്നും

ഓണത്തെക്കാള്‍....
ഓണത്തെക്കാളും ഒരു പക്ഷേ വടക്കന്‍ കേരളത്തില്‍ വിഷുവാണ് ആഷോഘിയ്ക്കുന്നത്. പടക്കം പൊട്ടിയ്ക്കലൊന്നും ഇല്ലെങ്കിലും കണി ഒരുക്കല്‍ തെക്കന്‍ കേരളത്തിലും ഉണ്ട്. വിഷുകൈനീട്ടവും ക്ഷേത്ര ദര്ശനുവുമൊക്കെയായി വിഷു ദിനം കടന്ന് പോകും

കണി
വിഷുവിന് കണിയൊരുക്കല് തന്നെയാണ് ഏറ്റവും പ്രധാനം, കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് കണിയൊരുക്കുന്നതിന്റെ ഉത്തരവാദിത്തം. ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറയ്ക്കും, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടയ്ക്ക വെറ്റില, കണ്മഷി, ചാന്ത്്, സിന്ദൂരം, നാരങ്ങ , ഗ്രന്ഥം, ചക്ക, മാങ്ങ, നാളികേരപാതി, ശ്രീകൃഷ്ണ വിഗ്രഹം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കുമാണ് വിഷുകണിയ്ക്കായി ഒരുക്കുന്നത്.

കണികാണും നേരം
രാത്രിയാണ് കണിയൊരുക്കുന്നതെങ്കില് പുലര്‍ച്ചെ ഉറക്കത്തില്‍ നി്ന്ന് കണ്ണ് പൊത്തി കുടുംബത്തിലെ ഓരോരുത്തരേയും കണി കാണിയ്ക്കുകയാണ് പതിവ്. കണി കണ്ട ശേഷം ഗൃഹനാഥന് കുടംബത്തിലെ ഓരോരുത്തര്‍ക്കും വിഷുകൊനീട്ടം നല്‍കും. വിഷുക്കണിയുടെ മികവ് ഒറുവര്ഷത്തെ സമ്പത്സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം

വിഷുക്കാലം
വിഷുവിനോടനുബന്ധിച്ച് ഓട്ടേറെ ആചാരങ്ങളും ആഷോഷങ്ങലും കേരളത്തില്‍ പലയിടത്തും നടക്കാറുണ്ട്. വിഷുഫലം പറയുന്ന രീതിയും നിലനില്ക്കുന്നു. കാര്‍ഷിക ഉത്സവമായി വിഷുവിനെപ്പറ്റി പല ഐതിഹ്യങ്ങളും നില നില്ക്കുന്നു. കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യ ദിനമാണ് വിഷു. വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നില നില്‍ക്കുന്നുണ്ട്.

കണിയൊരുക്കാനുള്ള തിരക്ക്
കണിയൊരുക്കാനുള്ള തിരക്കിലാണ് നഗരത്തിലുള്ളവർ. കണി വിഭവങ്ങളെല്ലാം തന്നെ വഴിയോരത്ത് സുലഭം.

പണം കൊടുത്ത് കണി
നാട്ടിമ്പുറങ്ങളില്‍ സുലഭമായിരുന്ന കണി വിഭവങ്ങള്‍ ഇന്ന് കാശ് കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് മലയാളി
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications