കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആട് മേയ്ക്കാന്‍ പോകുന്നവര്‍ക്ക്' ഗള്‍ഫ് തന്നെ പിന്തുണ? തൊട്ടാല്‍ പൊള്ളുന്ന വിവാദം...

  • By Desk
Google Oneindia Malayalam News

കേരളത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ ഗള്‍ഫ് വഹിച്ച പങ്ക് ചെറുതല്ല. കേരളം ഇന്നത്തെ കേരളമായതിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ചോര നീരാക്കിയവരുടെ അധ്വാനത്തിന് വലിയ പങ്കാണ് ഉള്ളത്. ഇപ്പോഴും കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തിനോട് കടപ്പെട്ടിരിക്കുന്നു.

എന്നാല്‍ ഗള്‍ഫ് കേരളത്തിന് നല്‍കിയത് പണവും സൗകര്യങ്ങളും മാത്രമല്ല, അല്‍പം തീവ്രവാദം കൂടി ആണെന്ന് പറയേണ്ടിവരും. കേരളത്തില്‍ തീവ്രമതചിന്താഗതികള്‍ വളര്‍ന്നുവന്നത് ഗള്‍ഫ് ബൂമിന്റെ കാലത്ത് തന്നെയാണ്.

ഇപ്പോള്‍ ഐസിസ് കേരളത്തില്‍ പിടിമുറുക്കുമ്പോഴും അതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇടപെടലുകള്‍ സജീവമാണ്. യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കുന്ന മുഹാജിറുന്‍ എന്ന ബ്ലോഗ് പോലും പ്രവര്‍ത്തിപ്പിക്കുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണ്.

ഗള്‍ഫില്‍ നിന്ന് വന്നത്

ഗള്‍ഫില്‍ നിന്ന് വന്നത്

ആഗോളവത്കരണത്തിന് മുമ്പുള്ള കാലത്ത്, മലയാളികള്‍ പലതും ആദ്യമായി കണ്ടത് ഗള്‍ഫ് മലയാളികളിലൂടെയായിരുന്നു. അത്ഭുതപ്പെടുത്തുന്ന വസ്തുക്കളുമായാണ് ഗള്‍ഫ് മലയാളികള്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയിരുന്നത്.

മതവും വസ്ത്രവും

മതവും വസ്ത്രവും

എന്നാല്‍ അത് മാത്രമല്ല പിന്നീട് അവരില്‍ ചിലരിലൂടെ കേരളത്തിലേക്ക് വന്നത്. അവിടെത്തെ ശാസനങ്ങളും മതരീതികളും വസ്ത്രധാരണവും എല്ലാം വന്നു. ഭക്ഷണ രീതികളും കേരളത്തിലെത്തി.

സൗദിയെ പോലെ

സൗദിയെ പോലെ

ഗള്‍ഫ് മേഖലയില്‍ മലയാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്നത് സൗദി അറേബ്യയില്‍ ആണ്. അവിടെ ശരിയത്ത് നിയമമാണ്. കര്‍ക്കശമായ മതനിയമങ്ങളാണ് അവിടെ നടപ്പിലാക്കപ്പെടുന്നത്. അത് നമ്മുടെ നാട്ടിലും പ്രാവര്‍ത്തികമാക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു എന്ന് പറയാം.

പണം

പണം

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പന്നന്‍മാര്‍ കേരളത്തില്‍ മത പ്രബോധനത്തിനായി പണം നല്‍കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പണം മുഴുവന്‍ എന്തിനാണ് ചെലവഴിക്കപ്പെടുന്നത് എന്നത് നല്‍കുന്നവര്‍ പോലും പലപ്പോഴും അറിയാറില്ല. ചില കേന്ദ്രങ്ങളെങ്കിലും ഇത്തരം പണം തീവ്ര മതാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം ചേര്‍ന്നവര്‍

ആദ്യം ചേര്‍ന്നവര്‍

കേരളത്തില്‍ നിന്ന് ആദ്യം ഐസിസില്‍ ചേര്‍ന്നവരെല്ലാം തന്നെ ഗള്‍ഫില്‍ ജോലി തേടി പോയവരായിരുന്നു. അവിടെ നിന്നാണ് അവര്‍ ഐസിസില്‍ ചേര്‍ന്ന് സിറിയിലും ഇറാഖിലും എല്ലാം പോയത്.

സലഫിസം

സലഫിസം

കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ക്ക് അത്ര പരിചിതമല്ലായിരുന്ന സലഫിസം കടന്നുവരുന്നതും ഗള്‍ഫില്‍ നിന്ന് തന്നെയാണ്. ഇതാണ് ഇപ്പോള്‍ കൈവിട്ട ആയുധം പോലെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഐസിസ്

ഐസിസ്

ഇപ്പോള്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത് ആറ് പേരെയാണ്. എന്നാല്‍ ഈ സംഘത്തില്‍ പെട്ട മറ്റ് ചിലര്‍ ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഹാജിറുന്‍

മുഹാജിറുന്‍

ഐസിസ് ആശയങ്ങള്‍ മലയാളത്തില്‍ പ്രചരിപ്പിക്കുന്ന ബ്ലോഗ് ആണ് മുഹാജിറുന്‍. ഇതിനിടയില്‍ ഈ ബ്ലോഗ് അന്വേഷണ ഏജന്‍സികള്‍ പൂട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പുതിയ പേരില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

ഗള്‍ഫില്‍ നിന്ന്

ഗള്‍ഫില്‍ നിന്ന്

മുഹാജിറുന്‍ എന്ന ബ്ലോഗ് ഇപ്പോള്‍ നിയന്ത്രിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലുള്ള ചില യുവാക്കളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഈ ബ്ലോഗ് ആണ് വലിയ തോതില്‍ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിച്ചതെന്നും കരുതപ്പെടുന്നു.

സമീര്‍ അലി

സമീര്‍ അലി

സമീര്‍ അലി എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചിരുന്നത് ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഉള്ള മന്‍സീദ് ആയിരുന്നു. എന്നാല്‍ ആ ഐഡി ഇപ്പോഴും ആക്ടീവ് ആണ്. ഗള്‍ഫില്‍ നിന്ന് തന്നെയാണ് ഈ ഐഡിയും പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് സൂചന.

English summary
For several years the Intelligence Bureau has been saying that the radicalisation of some Muslims in Kerala is directly connected to the Gulf. This has resurfaced yet again following the arrest of six persons suspected to be part of an ISIS module in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X