തെച്ചിയും തുളസിയും വളരാത്ത, ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രം; കൂടൽ മാണിക്യം ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം
ശ്രീരാമന്റെ സഹോദരൻ ആയ ഭരതന്റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽ മാണിക്യം ക്ഷേത്രം. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനുള്ളിൽ ഉപദേവത പ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിന് അകത്ത് കൂത്തമ്പലമുണ്ട്. മധ്യകേരളത്തിലെ പ്രസിദ്ധങ്ങളായ നാലമ്പലങ്ങളിൽ രണ്ടാമത്തേത് ഈ ക്ഷേത്രമാണ്.
രാമായണ മാസമായ കർക്കിടകത്തിൽ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭമായിട്ടാണ് കരുതുന്നത്. ഉച്ചയ്ക്ക് മുമ്പ് ദർശനം നടത്തുന്നതാണ് ഉത്തമം. മേടമാസത്തിൽ ഉത്രം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് നടക്കുന്ന വിധത്തിൽ പതിനൊന്ന് ദിവസത്തെ കൊടിയേറ്റുത്സവും തിരുവോണം നാളിലെ തൃപ്പൂത്തരിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ട് വിശേഷങ്ങൾ.

p c : Aruna
പേരിന് പിന്നിലെ ഐതീഹ്യം: ക്ഷേത്രത്തിന്റെ മാണിക്യം എന്ന് വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം എന്നാണ് കരുതുന്നത്. ജൈന്യ സന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞത ചേർത്ത് വിളിച്ചിരുന്നു. കൂടൽ എന്നത് പണ്ട് കാലത്ത് രണ്ട് നദികൾ സംഘമിച്ചിരുന്ന ഇടം ആയതിനാൽ വന്നതാകാം എന്നാണ് പറയുന്നത്. ജൈന സന്യാസിമാർ കൂടിച്ചേരുന്ന സ്ഥലമായതിനാലാണ് ഈ പേരെന്നും അതല്ല ബുദ്ധമതവും ജൈന മതവും കൂടിച്ചേരുന്നതിനാലാണ് ഈ പേര് വന്നതെന്നും പറയുന്നു. കൂടക്കല്ല് ലോപിച്ചതാണ് എന്നും പറയുന്നു.
ക്ഷേത്രത്തിന്റെ ഐതീഹ്യം:
ദ്വാരക സമുദ്രത്തിൽ മുങ്ങിത്താണു പോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്നു ദാശരഥി ( ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിയായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർ ബാഹു വിഗ്രഹങ്ങൾ ഒഴികി നടക്കുന്നുണ്ടെന്ന് സ്വപ്നത്തിൽ ദർശനം ലഭിച്ചു. തൊട്ടടുത്ത ദിവസം സമുദ്ര തീരത്ത് നിന്ന് മുക്കുവന്മാർ വഴി ഈ വിഗ്രഹങ്ങൾ കൈമളിന് ലഭിച്ചെന്നാണ് പറയുന്നത്.
അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമ ക്ഷേത്രവും ( തൃപ്രയാർ ശ്രീരാമക്ഷേത്രം), കുലീപിനി തീർത്ഥ കരയിൽ ഭരത ക്ഷേത്രവും ( ശ്രീ കൂടൽ മാണിക്യ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട)) പൂർണ്ണാ നദിക്കരയിൽ ലക്ഷ്മണ ക്ഷേത്രവും ( തീരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം) ഭരത ക്ഷേത്രത്തിന് സമീപത്ത് ആ.യി ശത്രുഘ്ന ക്ഷേതവും ( പായമ്മൽ ശത്രുഘ്ന ക്ഷേത്രം) എന്നീ ക്രമത്തിൽ ക്ഷേത്ര നിർമ്മാണത്തിനായി സ്ഥലങ്ങൾ തിരഞ്ഞെടുത്ത് പ്രതിഷ്ഠ നടത്തി എന്ന് പറയുന്നു.
കൂടൽ മാണിക്യം ക്ഷേത്രത്തിൽ എല്ലാ സേവയും സംഗമേശ്വരന് മാത്രം ആണ് ചെയ്യാറുള്ളത്. വാതിൽ മാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗയും ഭദ്രകാളിയും ഉണ്ടെങ്കിലും അവിടെ അഭിഷേകമോ നിവേദ്യമോ ഇല്ല. ഇവിടെ ഉഷ പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നീ പൂജകൾ മാത്രമേ ഉള്ളൂ. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജ പൂഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ഇവിടെ വളരില്ല എന്നത് വളരെ ശ്രദ്ധേയമാണ്












Click it and Unblock the Notifications