Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളുകളുടെ സ്വന്തം സുരേന്ദ്രന്‍... പക്ഷേ, ബിജെപിയിലെ യുവതുര്‍ക്കി... മഞ്ചേശ്വരത്തെ വിറപ്പിച്ചവന്‍

Recommended Video

cmsvideo
    സുരേന്ദ്രൻ ഇത്തവണ കേരളത്തിൽ നിന്നും വിജയിക്കുമോ? | Oneindia Malayalam

    കേരളത്തില്‍ ബിജെപിയുടെ മുഖമായി ഉയര്‍ന്നുവന്ന നേതാവാണ് കെ സുരേന്ദ്രന്‍. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാവും കെ സുരേന്ദ്രന്‍ തന്നെ ആകും.

    കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ ജനിച്ച കെ സുരേന്ദ്രന്‍ ഗുരുവായുരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ആളാണ്. ഗുരുവായുരപ്പന്‍ കോളേജിലെ എബിവിപി യൂണിറ്റ് സെക്രട്ടറി ആയി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുരേന്ദ്രന്‍ ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

    എബിവിപിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവമോര്‍ച്ചയുടെ വയനാട് ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയിരുന്നു. 2003 മുതല്‍ 2009 വരെ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു സുരേന്ദ്രന്‍.

    K Surendran

    ഈ കാലയലളവിലാണ് സുരേന്ദ്രന്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. അന്ന് മുതലേ ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഊര്‍ജ്ജസ്വലനും കൃത്യമായ വാക്കുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവും ആയിട്ടായിരുന്നു അന്ന് പൊതുസമൂഹത്തിന് മുന്നില്‍ സുരേന്ദ്രന്‍ അവതരിപ്പിക്കപ്പെട്ടത്.

    2009 ല്‍ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. അതിന് ശേഷം വിവാദങ്ങളുടെ തോഴനായി മാറുകയായിരുന്നു സുരേന്ദ്രന്‍. സോളാര്‍ വിവാദ കാലത്താണ് കെ സുരേന്ദ്രന്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. സോളാറില്‍ നിര്‍ണായക രേഖകള്‍ തന്റെ കൈവശം ഉണ്ടെന്ന് ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി അവകാശവാദം ഉന്നയിച്ച നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു രേഖ പോലും അദ്ദേഹം പുറത്ത് വിട്ടില്ല. ഇതോടെ ട്രോള്‍ ഗ്രൂപ്പുകളിലെ സജീവ ചര്‍ച്ചാ വിഷയം ആയി മാറി സുരേന്ദ്രന്‍.

    ബീഫ് വിവാദത്തിലും സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടു. കെ സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്ന രീതിയില്‍ ഒരു ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഉള്ളിക്കറിയാണ് കഴിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് സുരേന്ദ്രന് ഒരു വിളിപ്പേരും സോഷ്യല്‍ മീഡിയ സമ്മാനിച്ചു.

    K Surendran1

    ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പിഴവുകളും സുരേന്ദ്രനെ സോഷ്യല്‍ മീഡിയ വേട്ടയാടാനുള്ള കാരണങ്ങളില്‍ ഒന്നായി. നേരത്തെ, വിടി ബല്‍റാമിനോട് ഹിന്ദി പഠിക്കാന്‍ നിര്‍ദ്ദേശിച്ച ആളായിരുന്നു സുരേന്ദ്രന്‍.

    അതിന് ശേഷം, ശബരിമല വിഷയത്തില്‍ ആയിരുന്നു സുരേന്ദ്രന്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അഭിപ്രായക്കാരന്‍ ആയിരുന്നു സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശദമായ ഒരു ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം എഴുതിയിരുന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. പഴയ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

    സ്ത്രീ പ്രവേശനത്തിനെതിരെ സമരമുഖത്ത് ശക്തമായ നിലകൊണ്ട നേതാവായിരുന്നു സുരേന്ദ്രന്‍. ഒടുവില്‍ നിലയ്ക്കലയില്‍ വച്ച് ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരുന്നു അറസ്റ്റ്. തുടര്‍ന്ന് ആഴ്ചകളോളം ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു കെ സുരേന്ദ്രന്.

    2009 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ള ആളാണ് സുരേന്ദ്രന്‍. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിന്നാണ് ആദ്യമായി മത്സരിച്ചത്. ഒന്നേകാല്‍ ലക്ഷത്തില്‍പരം വോട്ടുകള്‍ സ്വന്തമാക്കിയ സുരേന്ദ്രന്‍ മികച്ച മത്സരം ആണ് അന്ന് കാഴ്ചവച്ചത്. കാസര്‍കോട് മത്സരിക്കുന്നതിന് മുമ്പ് തന്നെ തുളു, കന്നഡ ഭാഷകള്‍ പഠിച്ചെടുക്കാന്‍ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. കാസര്‍കോട്ടെ ജനങ്ങളുമായി അടുത്തിടപെഴകുന്നതിന് വേണ്ടിയായിരുന്നത്രെ ഇത്.

    എന്തായാലും കെ സുരേന്ദ്രന്‍ കാസര്‍കോട് ഏറെ ജനപിന്തുണയുള്ള ഒരു നേതാവ് തന്നെയാണ്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍. അന്ന് 33.8 ശതമാനം വോട്ടുകള്‍ ആയിരുന്നു സുരേന്ദ്രന്‍ സ്വന്തമാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തളളി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

    K Surendran2

    2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും കാസര്‍കോട് തന്നെ ആയിരുന്നു സുരേന്ദ്രന്‍ മത്സരിച്ചത്. 2009 നേക്കാളും വോട്ട് ശതമാനം മെച്ചപെടുത്താന്‍ സുരേന്ദ്രന് സാധിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‌റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ വിവാദങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തു.

    2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു സുരേന്ദ്രന്റെ ഞെട്ടിപ്പിക്കുന്ന പ്രകടനം കേരളം കണ്ടത്. ആദ്യം തിരുവനന്തപുരം മണ്ഡലത്തില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആയിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ മഞ്ചേശ്വരം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു സുരേന്ദ്രന്‍. ഫലം വന്നപ്പോള്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായി നടന്ന കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണ് മുസ്ലീം ലീഗിന്റെ പിബി അബ്ദുള്‍ റസാഖ് വിജയിച്ചത് എന്നായിരുന്നു സുരേന്ദ്രന്‍ ഉന്നയിച്ച ആക്ഷേപം. ഇത് സംബന്ധിച്ച് സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ തുടരുകയാണ്. അതിനിടെ പിബി അബ്ദുള്‍ റസാഖ് മരണമടയുകയും ചെയ്തു.

    2019 ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരിക്കും കെ സുരേന്ദ്രന്‍ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+