കേരളത്തില്‍ ബിജെപി ജയിച്ചതോ, അതോ കോണ്‍ഗ്രസ് ജയിപ്പിച്ചതോ...? മലബാറില്‍ ക്ലച്ച് പിടിച്ചില്ല
തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഇത്രയും വലിയ മുന്നേറ്റം സ്വന്തമാക്കുന്നത്. ബിജെപിയ്ക്ക് അതില്‍ അഭിമാനിയ്ക്കുകയും ചെയ്യാം. ദേശീയ തലത്തില്‍ തന്നെ ബിജെപിയും സംഘപരിവാര്‍ സംഘടനകള്‍ക്കും എതിരെ വലിയ മുന്നേറ്റങ്ങള്‍ നടക്കുമ്പോഴാണ് കേരളത്തില്‍ ഈ നേട്ടമുണ്ടാക്കിയത്.
ബിജെപിയുണ്ടാക്കിയ നേട്ടം സത്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായ കോട്ടമാണ് എന്ന് കൃത്യമായും പറയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം കോര്പ്പറേഷന് ഇതില്‍ ഒരു ഉദാഹരണം മാത്രമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറ്റവും വലിയ നഷ്ടം ഉണ്ടായത് കോണ്‍ഗ്രസ്സിനും യുഡിഎഫിനും ആണ്.
എങ്കില്‍ പോലും ബിജെപി വിഭാവനം ചെയ്ത ഒരു നേട്ടമൊന്നും അവര്‍ക്ക് കേരളത്തില്‍ സൃഷ്ടിയ്ക്കാനായിട്ടില്ല. മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും മാത്രമല്ല സത്യം. കണക്കുകള്‍ പരിശോധിയ്ക്കാം....

ബിജെപിയുടെ ലക്ഷ്യം
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ 1,500 സീറ്റുകള്‍ സ്വന്തമാക്കുക എന്നതായിരുന്നു ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. അതിന് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ പ്രചാരണം തുടങ്ങിയത്.

ബിജെപിയ്ക്ക് എത്ര കിട്ടി?
ഏറ്റവും ചുരുങ്ങിയത് ആയിരത്തി അഞ്ഞൂറ് സീറ്റുകള്‍ നേടണം എന്ന് കരുതിയ ബിജെപിയ്ക്ക് കിട്ടിയത് ആകെ 1244 സീറ്റുകളാണ്. ആനുപാതികമായി നോക്കിയാല്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ആണ് ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

എത്രയില്‍ എത്ര?
സംസ്ഥാനത്താകമാനം 15,962 ഗ്രാപ്പഞ്ചായത്ത് വാര്‍ഡുകളുണ്ട്. അതില്‍ ബിജെപിയ്ക്ക് കിട്ടിയത് എത്രയാണെന്നോ... വെറും 933 എണ്ണം മാത്രം. ഇതിനെ വലിയൊരു വിജയമായി കണക്കാക്കാന്‍ പറ്റുമോ എന്നതാണ് ചോദ്യം.

തിരുവനന്തപുരത്ത് തകര്‍ത്തു
പക്ഷേ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തെ ആര്‍ക്കും തള്ളിക്കളയാന്‍ പറ്റില്ല. കഴിഞ്ഞ തവണ വെറും ആറ് സീറ്റുകള്‍ നേടിയവര്‍ ഇത്തണ 34 സീറ്റുകള്‍ നേടി. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളുകയും ചെയ്തു.

കോണ്‍ഗ്രസ് ജയിപ്പിച്ചോ?
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ച ഡിവിഷനുകളിലെ കണക്കെടുത്താല്‍ മാത്രം കാര്യങ്ങള്‍ വ്യക്തമാകും. ബിജെപി ജയിച്ച സ്ഥലങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ഇടതുപക്ഷത്തിന് കാര്യമായ വോട്ട് ചോര്‍ച്ചയും ഉണ്ടായിട്ടില്ല. അപ്പോള്‍ ബിജെപിയെ ജയിപ്പിച്ചത് ആരുടെ വോട്ടുകളാണ്?

തൃശൂരില്‍ നിന്ന് തെക്കോട്ട്
തൃശൂരില്‍ നിന്ന് തെക്കോട്ട് തിരുവനന്തപുരം വരെയാണ് ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടുള്ളത് എന്നത് വ്യക്തമാണ്. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ഒരു ജില്ലയില്‍ പോലും 100 ല്‍ അധികം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരത്ത് ശക്തം
ബിജെപി ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ചത് തിരുവനന്തപുരം ജില്ലയില്‍ തന്നെ. 156 ഗ്രാമപ്പഞ്ചായത്ത് വാര്ുകളും രണ്ട് ബ്ലോക്ക് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും 16 നഗരസഭ വാര്‍ഡുകളും സ്വന്തമാക്കി. കോര്‍പ്പറേഷനില്‍ 34 വാര്‍ഡുകള്‍.

മലപ്പുറത്ത് നിന്ന് വടക്കോട്ട്
മലപ്പുറത്ത് നിന്ന് വടക്കോട്ട് ബിജെപിയ്ക്ക് കാര്യമായി ഒന്നും തന്നെ നേടാന്‍ കഴിഞ്ഞില്ല എന്ന് പറയേണ്ടിവരും. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴ് സീറ്റുകള്‍ നേടാനായത് മാത്രം മിച്ചം.

എസ്എന്‍ഡിപി ഇഫക്ട്
മലബാറില്‍ ബിജെപിയ്ക്ക് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. തെക്കന്‍ കേരളത്തില്‍ കഴിഞ്ഞു. ഇതിന് കാരണം എസ്എന്‍ഡിപിയുമായുള്ള സഖ്യം തന്നെയാണെന്നാണ് വിലയിരുത്തല്‍. തൃശൂരില്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണവും ഇത് തന്നെയാണെന്നാണ് വിലയിരുത്തല്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications