കേരളം വിധിയെഴുതാന്‍ ഇനി 73ദിവസങ്ങള്‍,സോളാര്‍ കത്തും,ബംഗാള്‍ കുത്തും,കലക്കവെളളത്തില്‍ താമര
കേരളം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഇനി 73 ദിവസങ്ങള്‍. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് തിരഞ്ഞെടുപ്പ് മിക്കവാറും മഴയില്‍ മുങ്ങിപ്പോകാനാണ് സാധ്യത. വിഷു കഴിഞ്ഞ് മതി തിരഞ്ഞെടുപ്പ് എന്ന ആവശ്യം പരിഗണിച്ചാല്‍ തീരുമാനം കുഴപ്പമില്ല. പക്ഷേ സ്ഥാനാര്‍ത്ഥി പട്ടിക വരെ പ്രഖ്യാപിച്ച മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് വളരെ നീണ്ടു പോയി.
മാര്‍ച്ച്, ഏപ്രില്‍, മെയ് കേരളത്തിലെ കാലാവസ്ഥ മാത്രമല്ല രാഷ്ട്രീയവും പൊള്ളും. ഏപ്രിലില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നത് മെയ് മാസത്തിലായിരിയ്ക്കും. അതോടെ ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല സര്‍ക്കാരിനെതിരായ ഒട്ടുമിക്ക കേസുകളിലും വിധി വരുന്നത് ഏപ്രില്‍ മെയ് മാസങ്ങളിലാണ്. ഇടതിന് ആ സാഹതചര്യങ്ങള്‍ അനകൂലമാക്കിയെടുക്കാം.

എന്നാല്‍ ഇടതിന് ആശ്വസിയ്ക്കാം എന്ന് പറയാനാകില്ല. കാലാവസ്ഥ മാത്രമല്ല എന്തും സംഭവിയ്ക്കാന്‍ സാധ്യതയുള്ള കണ്ണൂര്‍ മുന്നിലുണ്ട്. മുമ്പൊരു മെയ് മാസം ഏല്‍പ്പിച്ച ചീത്തപ്പേര് ഇപ്പോഴും മാറിയിട്ടില്ല. ഇനി അതുമാത്രമല്ല പിണറായിയുടെ നേതൃത്വത്തെ വിഎസ് എങ്ങനെ നേരിടുമെന്നതിനെ അനുസരിച്ചാകും കാര്യങ്ങളുടെ പോക്ക്. എല്‍ഡിഎഫിന് പുറത്ത് നിന്നുള്ള വെല്ലുവിളികള്‍ വേണ്ടിവരില്ല , അകത്ത് തന്നെ ഉണ്ടല്ലോ പൊട്ടാന്‍ പാകത്തിന് കുറേ പ്രശ്‌നങ്ങള്‍. ഇനി അതൊന്നുമല്ലെങ്കില്‍ ബിജെപിക്കാര്‍ പറയും കോണ്‍ഗ്രസും- സിപിഎമ്മും അഡ്ജസ്റ്റ്‌മെന്റ് ആണെന്ന്.
പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ ഇരു പാര്‍ട്ടികളും സഹകരിയ്ക്കുന്നത് ബിജെപി മുഖ്യ പ്രചാരണ ആയുധമാക്കിയേക്കും. എന്നാലും ഇക്കുറിയെങ്കിലും അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് ആകുമെന്നതില്‍ പ്രതീക്ഷ വേണ്ട. ദേശീയ തലത്തില്‍ മോദി സര്‍ക്കാരിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ മാത്രം മതി കേരളത്തില്‍ ബിജെപിയെ പെട്ടിയ്ക്കകത്ത് പൂട്ടാന്‍. എന്തായാലും കത്തലും കുത്തലും കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കലുമായി മെയ് കസറും.












Click it and Unblock the Notifications