കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള വര്‍മ കോളേജില്‍ എന്നാണ് അമ്പലം ഉണ്ടായത്... 'തൂവാനത്തുമ്പികള്‍' പറയും

Google Oneindia Malayalam News

കേരള വര്‍മ കോളേജിലെ അമ്പമാണല്ലോ ഇപ്പോഴത്തെ വലിയ വിവാദ വിഷയം. കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയപ്പോള്‍ എബിവിപി-ആര്‍എസ്എസ് പക്ഷം ഈ ക്ഷേത്രത്തിന്റെ പേര് പറഞ്ഞാണ് പ്രശ്‌നമുണ്ടാക്കിയത്.

കേരള വര്‍മ കോളേജ് രൂപീകൃതമായ കാലം മുതലേ അവിടെ അങ്ങനെ ഒരു ക്ഷേത്രമുണ്ടോ...? എന്നുമുതലാണ് കോളേജ് കാമ്പസ്സില്‍ ഒരു ക്ഷേത്രം ഉണ്ടായത്? എന്താണ് ഇതിന് പിന്നലെ സംഗതികള്‍?

കേരള വര്‍മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും അങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് തന്നെ ഓര്‍മയില്ല. അതിനുമപ്പുറം തൂവാനത്തുമ്പികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനും ഇത് സംബന്ധിച്ച് ചിലത് പറയാനുണ്ട്.

അവിടെ അമ്പലം ഉണ്ടായിരുന്നില്ല

അവിടെ അമ്പലം ഉണ്ടായിരുന്നില്ല

കേരള വര്‍മ കോളേജില്‍ ഇപ്പോള്‍ അമ്പലം ഉള്ള സ്ഥലത്ത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ ഒരു പ്രത്യക്ഷ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അന്ന് വെറുമൊരു ആല്‍ത്തറ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പിന്നെങ്ങനെ

പിന്നെങ്ങനെ

ആദ്യം ചെറിയൊരു പ്രതിഷ്ഠ, പിന്നീട് പൂക്കളും പൂജയും... ഒടുവില്‍ അത് ഇന്നത്തെ നിലയിലുള്ള ഒരു ക്ഷേത്രത്തിലേയ്ക്ക് വളരുകയായിരുന്നു എന്നാണ് പറയുന്നത്.

തൂവാനത്തുമ്പികള്‍

തൂവാനത്തുമ്പികള്‍

1987 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍. തൂവാനത്തുമ്പികളിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് കേരള വര്‍മ കോളേജില്‍ വച്ചായിരുന്നു.

അന്നും ആല്‍ത്തറയുണ്ട് പക്ഷേ

അന്നും ആല്‍ത്തറയുണ്ട് പക്ഷേ

തൂവാനത്തുമ്പികളിലെ ഈ ദൃശ്യം നോക്കൂ... ഇതേ ആല്‍ത്തറയാണ് ഇന്ന് ക്ഷേത്രമായി മാറിയിരിയ്ക്കുന്നത്.

അന്നില്ലാത്തത്

അന്നില്ലാത്തത്

1987 ല്‍ ഇല്ലാതിരുന്ന ഒരു ക്ഷേത്രം പിന്നെങ്ങനെയാണ് അടുത്തകാലത്തായി ഉയര്‍ന്ന് വന്നത് എന്നാണ് ചോദ്യം.

ബീഫ് കഴിച്ചു

ബീഫ് കഴിച്ചു

ഇപ്പോള്‍ ക്ഷേത്രം ഉണ്ട് എന്ന് പറയുന്ന ആല്‍ത്തറയിലിരുന്നു പണ്ട് ബീഫും മാനും ഒക്കെ കഴിച്ചിരുന്നതായാണ് പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഓര്‍ത്തെടുക്കുന്നത്.

ദീപ ടീച്ചര്‍

ദീപ ടീച്ചര്‍

സംഭവത്തില്‍ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ദീപ നീശാന്ത് എന്ന അധ്യാപികയ്‌ക്കെതിരെ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. വലിയ പിന്തുണയാണ് ദീപ നിശാന്തിന് പുറം ലോകത്ത് നിന്ന് ലഭിയ്ക്കുന്നത്.

അമ്പലം ഉണ്ടായിരുന്നുവെന്ന്

അമ്പലം ഉണ്ടായിരുന്നുവെന്ന്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കോളേജ് തുടങ്ങുന്ന കാലം മുതല്‍ തന്നെ അവിടെ പ്രതിഷ്ഠയുണ്ടായിരുന്നു എന്നാണ് എബിവിപിക്കാരുടെ അവകാശവാദം.

English summary
Kerala Varma College Controversy: What is the reality behind that temple?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X