Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെഗിങ്‌സിട്ടവരെ വിമര്‍ശിച്ച്‌ കൂടേ?

ആതിര ബാലന്‍

എല്ലാറ്റിനും ഒരു പെണ്‍കാഴ്ചയുണ്ട്. അത്തരം കാഴ്ചകള്‍ പലപ്പോഴും അവഗണിയ്ക്കപ്പെടുന്നു.. അടിച്ചമര്‍ത്തപ്പെടുന്നു.. പെണ്‍കാഴ്ചയിലൂടെ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ വിവാദങ്ങളെ അവതരിപ്പിയ്ക്കുകയാണ് കിലുക്കാം പെട്ടി.

ചര്‍ച്ച ചെയ്യപ്പെടാന്‍ ദിവസേന ഒരു വിവാദമെങ്കിലും ഇല്ലാത്ത അവസ്ഥ കേരളത്തില്‍ ചിന്തിയ്‌ക്കാനേ കഴിയില്ല. വിവാദമില്ലെങ്കില്‍ പട്ടിണിയിലാവുന്നത്‌ മാധ്യമങ്ങള്‍ തന്നെയാണ്‌. അതിനാല്‍ എന്തെങ്കിലുമൊക്കെ വിവാദമുണ്ടാക്കാന്‍ പെടാപാട്‌ പെടുകയാണ്‌ പാവങ്ങള്‍. ഇനി അല്‍പ്പം നാട്ടുവിശേഷവും അല്‍പ്പസ്വല്‍പ്പം പരദൂഷണവും ഒക്കെ പറയാന്‍ സോഷ്യല്‍ മീഡിയ തുറന്നാലോ അവിടേയും താരം വിവാദം തന്നെ. അത്തരത്തിലൊരു വിവാദത്തിലേയ്‌ക്കാണ്‌ ഇന്ന്‌ കിലുക്കാംപെട്ടി കടക്കുന്നത്‌.

ആദ്യമേ പറയട്ടേ സംഭവം അല്‍പ്പം പഴയതാണ്‌. ലെഗിങ്‌സ്‌ വിവാദം തന്നെ. മുന്‍പൊരു ഗായകനും പിന്നീടൊരു എഴുത്തുകാരനും ഈ വസ്‌ത്രം അത്ര പോരെന്ന്‌ അഭിപ്രായപ്പെട്ടു, പോരെന്നല്ല...അതൊക്കെ വിശദമായി പിന്നീട്‌ പറയാം. ഇതിനെ ചൊല്ലിയുള്ള പോരില്‍ ഒരാഴ്‌ചയിലധികം ഫേസ്‌ബുക്ക്‌ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ മുങ്ങിത്താണു. ഈ വിവാദം ഉണ്ടാക്കുന്നതിന്‌ പിന്നില്‍ വ്യക്തമായ കണക്കും...സയന്‍സും കെമിസ്‌ട്രിയും ജ്യോഗ്രഫിയും ഒക്കെയുണ്ടെന്നത്‌ വ്യക്തം.

leggings2

ഇനി ലെഗിങ്‌സിനെപ്പറ്റി. ലെഗിങ്‌സ്‌ ഉപയോഗിയ്‌ക്കാത്ത സ്‌ത്രീകള്‍ ഇക്കാലത്ത്‌ കുറവാണ്‌. അല്ലാത്തവരുണ്ടെങ്കില്‍ ക്ഷമിയ്‌ക്കുക...നിങ്ങളെ ഇതൊന്നും ബാധിയ്‌ക്കില്ലെന്ന്‌ കരുതിക്കോളു. പല നിറങ്ങളില്‍ പല വിലയില്‍..നൂറു രൂപ മുതല്‍ ലഭ്യമാകുന്ന ലെഗിങ്‌സ്‌ പല സ്‌ത്രീകളുടേയും ഇഷ്ട വസ്‌ത്രമാണ്‌. കുറഞ്ഞ വിലയ്‌ക്ക്‌ ലഭിയ്‌ക്കുമെന്നത്‌ മാത്രമല്ല ലെഗിങ്‌സ്‌ തയ്യാറാക്കാനുപയോഗിയ്‌ക്കുന്ന മെറ്റീരിയല്‍ സ്‌ത്രീകള്‍ക്ക്‌ കംഫര്‍ട്ടബിള്‍ ആണ്‌. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിലും മഴക്കാലത്തും ശരീരത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ഈ വസ്‌ത്രം അലോസരപ്പെടുത്തില്ല. വേനല്‍ ചൂടിലും ലെഗിങ്‌സ്‌ വിയര്‍പ്പ്‌ സമ്മാനിയ്‌ക്കില്ല.

ഇനി ശരീരത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന വസ്‌ത്രം...അല്ലെങ്കില്‍ ശരീരത്തിന്റെ നിറമുള്ള വസ്‌ത്രം ധരിയ്‌ക്കുമ്പോള്‍ ഒരു സ്‌ത്രീയ്‌ക്ക്‌ എന്ത്‌ മാറ്റമാണ്‌ ഉണ്ടാവുന്നത്‌. അവളുടെ ശരീരത്തില്‍ അധികമായി ഒന്നും തുന്നിച്ചേര്‍ക്കപ്പെടുന്നില്ല. തനിയ്‌ക്കിണങ്ങുന്നതും കംഫര്‍ട്ടബിളുമായ വസ്‌ത്രം ധരിയ്‌ക്കാന്‍ സ്‌ത്രീയ്‌ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അവളെ അതിനെങ്കിലും അനുവദിയ്‌ക്കാനുള്ള മാന്യത പുരുഷ സമൂഹം കാട്ടണം. സ്‌ത്രീയുടെ ചുരിദാറിന്റെ ടോപ്പ്‌ ഒന്ന്‌ ഉയര്‍ന്നാല്‍..മാറിടത്തില്‍ നിന്ന്‌ ഷോളൊന്ന്‌ നീങ്ങിയാല്‍ കാമവെറിയോടെ നോക്കുന്ന കണ്ണുകള്‍ അനവധിയാണ്‌. പൊതുസ്ഥലങ്ങളില്‍, ബസില്‍, തൊഴിലിടങ്ങളില്‍ ഇത്തരം നോട്ടങ്ങളെ നാം നിരന്തരം അഭിമുഖീകരിയ്‌ക്കാറുണ്ട്‌. ചിലത്‌ വെറും നോട്ടങ്ങള്‍ മാത്രമായി..പര്യവസാനിയ്‌ക്കുമ്പോള്‍ ചിലത്‌ അതിക്രമങ്ങളിലേയ്‌ക്ക്‌ വഴിതെളിയ്‌ക്കുന്നു.

leggings3

അതിക്രമങ്ങളെ നമുക്ക്‌ നേരിടാം. അതുപോലെ എടുത്ത്‌ പറയേണ്ട മറ്റൊരു കാര്യം..ഇന്ന്‌ സ്‌ത്രീയ്‌ക്കും പുരുഷനുമിടയില്‍ കുറഞ്ഞു വരുന്ന പ്രതിപക്ഷ ബഹുമാനം തന്നെയാണ്‌. തന്റെ വസ്‌ത്രധാരണത്തെ..വ്യക്തിത്വത്തെ വിമര്‍ശയ്‌ക്കുന്ന പുരുഷ സമൂഹത്തെ ആക്രമിയ്‌ക്കുന്ന പ്രവണത സ്‌ത്രീകളില്‍ പെരുകുന്നു. ഇത്തരം പ്രവണതകള്‍ അനവാശ്യ വിവാദങ്ങളിലേയ്‌ക്കാണ്‌ കാര്യങ്ങളെ എത്തിയ്‌്‌ക്കുന്നത്‌.

ശരീരത്തിന്റെ നിറമുള്ള ലെഗിങ്‌സിട്ട സ്‌ത്രീയെ കണ്ടപ്പോള്‍..ഏതോ ഡ്രൈവറുടെ ബാലന്‍സ്‌ പോയോന്നും ഏതോ കവിയ്‌ക്ക്‌ ലൈംഗിക വികാരം ഉണ്ടായെന്നും കേട്ടു. ഈ വികാരമൊക്കെ മനുഷ്യ സഹജമല്ലേ...അതുകൊണ്ട്‌ ലെഗിങ്‌സിട്ട സ്‌ത്രീയെ കവിയ്‌ക്ക്‌ ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്ത പോലെ...കവിയുടെ വികാരത്തേയും നമുക്ക്‌ ചോദ്യം ചെയ്യാതെ വിടാം. മറിച്ച്‌ വികാരം കൂടി കവി കാറില്‍ നിന്ന്‌ പുറത്തിറങ്ങി സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയാല്‍ നിങ്ങളില്‍ എത്രപേര്‍ പ്രതികരിയ്‌ക്കുമെന്ന്‌ പറയുക. അടച്ചിട്ട നാല്‌ ചുവരുകള്‍ക്കുള്ളില്‍ ഒരു കമ്പ്യൂട്ടറിന്‌ മുന്നിലോ മൊബൈല്‍ ഫോണിന്‌ മുന്നിലോ ഇരുന്ന്‌ ടൈപ്പ്‌ ചെയ്യുന്ന വെറും വാക്കുകള്‍ മാത്രമായി പലരുടേയും പ്രതികരണങ്ങള്‍ ഒതുങ്ങുന്നു.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടയുള്ളവയില്‍ സൃഷ്ടിയ്‌ക്കപ്പെടുന്ന ഓരോ വിവാദത്തിനും ഓരോ വ്യക്തമായ ലക്ഷ്യമുണ്ട്‌. ചില ആളുകൂട്ടല്‍ സമരങ്ങള്‍ പോലെ അവ വരും ക്യാമറയുടെ സൂമിംഗ്‌ അവസാനിയ്‌ക്കുമ്പോള്‍ പൊടി തട്ടി പോവുകയും ചെയ്യും.കാലം മുന്നേറുന്നതിനൊപ്പം മുന്നേറുന്നു എന്ന്‌ ഭാവിയ്‌ക്കുന്ന പല പെണ്‍മനസുകളും നടക്കുന്നത്‌ പഴമയുടെ ഇരുളറകളിലേയ്‌ക്ക്‌ തന്നെയാണ്‌. എത്ര പുരോഗമനം പറഞ്ഞാലും മലയാളി യുവതികള്‍ക്കിടയില്‍ അടക്കിപ്പിടിച്ച ഒരു കുലസ്‌ത്രീ ഇപ്പോഴും ഒളിഞ്ഞ്‌ കിടക്കുന്നു. ആ സ്‌ത്രീയെയാണ്‌ ഭയപ്പെടേണ്ടത്‌.

leggings1

ആ സ്‌ത്രീയാണ്‌ തന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ ആത്മഹത്യ ചെയ്യുന്നത്‌. ആ സ്‌ത്രീയാണ്‌ കാമുകന്റെ ചതിയ്‌ക്ക്‌ ഇരയാകുന്നത്‌. ആ സ്‌ത്രീയാണ്‌ ജീവിതത്തില്‍ നിന്ന്‌ എപ്പോഴും ഒളിച്ചോടാന്‍ ശ്രമിയ്‌ക്കുന്നത്‌. വിമര്‍ശിയ്‌ക്കുന്നവരെ ആക്രമിച്ച്‌ സ്വയം വിജയിച്ചെന്ന്‌ താത്‌ക്കാലികമായി കരുതുന്നതും ആ കുലസ്‌ത്രീ തന്നെ. ആ സ്‌ത്രീയെ മാറ്റി നിര്‍ത്തി ലെഗിങ്‌സ്‌ ഇട്ടോളൂ...നോക്കുന്നവര്‍ നോക്കട്ടേ....വികാരങ്ങളുടെ ഘോഷയാത്രയുണ്ടാകട്ടേ...മനസിലെ കുലസ്‌ത്രീ പോയി മറഞ്ഞെങ്കില്‍ ആക്രമിയ്‌ക്കപ്പെടില്ലെന്ന്‌ ഉറപ്പ്‌. എന്നാല്‍ ഇനി ലെഗിങ്‌സ്‌ ഇട്ടാലോ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+