Get Updates
Get notified of breaking news, exclusive insights, and must-see stories!

യേശുദാസിന്റെ മരുമകള്‍ എന്ത് പിഴച്ചു?

സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവയെ 'അപ്പോള്‍ നിനക്ക് മലയാളവും അറിയില്ലേ' എന്ന് ചോദിച്ച് കളിയാക്കിയവരാണ് മലയാളി ഫേസ്ബുക്കികള്‍. ഫേസ്ബുക്ക് എഴുത്ത് അത്ര പോര എന്ന് പറഞ്ഞ രഞ്ജിത്തിന്റെ മായാമയൂരം മുതല്‍ ഇങ്ങോട്ടുള്ള സിനിമകളും പൊളിറ്റിക്കല്‍ കറക്ട്‌നെസ് വിശകലനം ചെയ്തായിരുന്നു ചര്‍ച്ച. പൃഥ്വിരാജിനെയും രഞ്ജിനി ഹരിദാസിനെയും പറയാന്‍ ഇനിയൊന്നും ബാക്കിയില്ല. നടി അഞ്ജലി ബി എം ഡബ്ല്യു കാര്‍ വാങ്ങിയപ്പോള്‍, ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് തങ്ങള്‍ക്കറിയാം എന്നായിരുന്നു കമന്റ്.

യേശുദാസ് പറഞ്ഞതിനോട് കൂടുതല്‍ ആര്‍ക്കെങ്കിലും യോജിപ്പുണ്ട് എന്ന് കരുതുന്നതിലേ കാര്യമില്ല. ജീന്‍സിട്ടാല്‍ അതിനപ്പുറം ഉള്ളതെന്ത് എന്ന് ചിന്തിക്കാന്‍ തോന്നും എന്ന് പറയുന്നവര്‍ക്കും അങ്ങനെ ചിന്തിക്കുന്നവര്‍ക്കുമാണ് ചികിത്സ വേണ്ടത്. അല്ലാതെ ജീന്‍സിടുന്ന പെണ്‍കുട്ടികള്‍ക്കല്ല. മനോഹരമായ പാട്ടുകള്‍ പാടിത്തന്നു എന്നത് കൊണ്ടുമാത്രം ഇതില്‍ യേശുദാസിനെ എതിര്‍ക്കാതിരിക്കേണ്ട കാര്യമില്ല.

yesudas-son-family

എന്നാല്‍ യേശുദാസിനെ വിമര്‍ശിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ ഇരിക്കുന്നവരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യം എന്താണ് എന്നതാണ് ചോദ്യം. യേശുദാസിന്റെ മരുമക്കള്‍ ജീന്‍സ് ഇടാറില്ലേ എന്നാണ് ചോദ്യം. ചോദ്യമല്ലേ പോട്ടെ എന്നാണെങ്കില്‍ തെറ്റി. യേശുദാസിന്റെ മക്കളുടെ ഭാര്യമാര്‍ ജീന്‍സ് ധരിച്ചിരിക്കുന്ന വിവിധ ആംഗിളിലുള്ള ചിത്രങ്ങളും ഇവരെ നന്നാക്കാത്തതെന്ത് എന്ന് തുടങ്ങുന്ന കമന്റ് പരമ്പരരകളുമാണ് ഫേസ്ബുക്കില്‍ നിറയെ.

യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന, വിശാല്‍ യേശുദാസിന്റെ ഭാര്യ വിനയ എന്നിവര്‍ ജീന്‍സ് ധരിച്ച ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ആരെ വിമര്‍ശിക്കണമെങ്കിലും അയാളുടെ വീട്ടുകാരെ കൂടി പറഞ്ഞാലേ വിമര്‍ശനം പൂര്‍ണമാകൂ എന്ന് കരുതുന്നവരുടെ എണ്ണം ഫേസ്ബുക്കിലും കുറവല്ല എന്നാണ് ഇത് കാണിക്കുന്നത്. യേശുദാസ് എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് എന്താണ് വിലക്ക്?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+