Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി മോദിയെ പുകഴ്ത്തി മകന് മന്ത്രിസ്ഥാനം നേടും?

കേരള കോണ്‍ഗ്രസുകാര്‍ക്ക് മോദിയോട് തോന്നിയ ആരാധനയുടെ പേരില്‍ ഏറെ പഴികേട്ട ആളാണ് കേരള കോണ്‍ഗ്രസ് നേതാവ് പിസി ജോര്‍ജ്ജ്. മോദിയുടെ പടമുള്ള കുപ്പായമിട്ടെന്നോ ഓടിയെന്നോ ഒക്കെ പറഞ്ഞ് എന്തായിരുന്നു പുകില്. എന്നിട്ടിപ്പോഴെന്താ ജോര്‍ജ്ജ് പതിവ് പല്ലവി വീണ്ടും ആവര്‍ത്തിച്ചു. അതൊക്കെ സഹിയ്ക്കാം കേരള കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായ കെഎം മാണി തന്നെ മോദിയെ അനുകൂലിച്ചാല്‍ അത് സഹിയ്ക്കാനാകുമോ?

അല്ല എന്താ ഇപ്പോ ഈ അവസരത്തില്‍ കെഎം മാണി മോദിയെ പുകഴ്ത്തുന്നത്. കേരളത്തിന്റെ ഗുണത്തിനാണെന്നാണ് പറയുന്നത്. അല്ല മകന്‍ ജോസ് കെ മാണി വന്‍ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തിലേയ്ക്ക് പോയിട്ടുണ്ടല്ലോ. അവിടെ ഇനി വല്ല മന്ത്രിസ്ഥാനവും കിട്ടാന്‍ സാധ്യതയുണ്ടോ?

KM Mani

ചിന്തിയ്ക്കാതിരിയ്ക്കാന്‍ നിവൃത്തിയില്ല. മോദിയോട് അനുകൂല നിലപാട് സ്വീകരിച്ച് മാണിയും ജോര്‍ജ്ജുമൊക്കെ ബിജെപിയുമായി കൈകോര്‍ത്ത് ഒരു ബദല്‍ മുന്നണി ഉണ്ടാക്കിയാല്‍ എന്താകും അവസ്ഥ. മകനൊരു മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പല്ലേ. ബിജെപിയ്ക്കാകടെട കേരളത്തില്‍ അക്കൗണ്ട് തുറന്നതില്‍ അഭിമാനിയ്ക്കാം

മോദി പാര്‍ലമെന്റില്‍ ശിരസ് നമിച്ച് കയറിയതിനെ ഒരു നല്ല ഭാരതീയന്റെ ലക്ഷണമായി ജോര്‍ജ്ജ് കണ്ടപ്പോള്‍, മോദിയെ വിമര്‍ശിയ്ക്കുന്നതിനെ മാണി സാറും എതിര്‍ത്തു. കേന്ദ്രത്തില്‍ ശക്തമായൊരു സര്‍ക്കാര്‍ ഉണ്ടാകുന്നത് എന്തായാലും കേരളത്തിന് ഗുണകരമാണെന്നാണ് മാണി പറയുന്നത്.

ചുരുക്കത്തില്‍ മോദി ശക്തനായൊരു ഭരണാധികാരിയാണെന്ന് മാണി സാര്‍ ഇതിനോടകം തന്നെ പറയാതെ പറഞ്ഞു. മോദി സര്‍ക്കാരിനോട് കേരളത്തിന്റെ ആവശ്യങ്ങള്‍ തുറന്നു പറയുമെന്നും മാണി മോദി ഭരണത്തിലെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള അശുഭ ചിന്തകള്‍ ഒഴിവാക്കണം. എന്തായാലും കേരള കോണ്‍ഗ്രസുകാര്‍ മോദിയോട് കാട്ടുന്ന ഈ ആരാധന എന്തിന് വേണ്ടിയാണെന്ന് വൈകാതെ തന്നെ വ്യക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+