തത്കാല്‍ ബുക്ക് ചെയ്യൂ, വെറും 30 സെക്കന്‍ഡില്‍, ഇതെന്ത് മാജിക്ക്.. അതൊക്കെയുണ്ട്
ട്രെയിനില്‍ യാത്ര ചെയ്യുന്നതിലും കഷ്ടമാണ് ടിക്കറ്റ് ഒന്ന് ബുക്ക് ചെയ്തുകിട്ടുക എന്നത്. റെയില്‍വേ സ്റ്റേഷനിലെ നീണ്ട ക്യൂവും കാത്തിരിപ്പും തന്നെ കാരണം. മണിക്കൂറുകള്‍ നീളുന്ന ക്യൂ ഒഴിവാക്കി ടിക്കറ്റ് ബുക്കിംഗ് ഇനി ഓണ്‍ലൈനില്‍ ആയാലോ. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന കാര്യമാണ് പറയുന്നത്. ഐ ആര്‍ സി ടി സിയുടെ പുതിയ വെബ്‌സൈറ്റില്‍ തത്കാല്‍ ബുക്ക് ചെയ്യുന്നത് എന്തെളുപ്പമെന്നോ.
പണ്ടത്തെ പോലെയല്ല, വെറും 30 സെക്കന്‍ഡ് കൊണ്ട് ശടേന്ന് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇന്റര്‍നെറ്റ് കണക്ഷന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പാസ് വേര്‍ഡ്, ഐ ഡി കാര്‍ഡ് ഇത്രയും കാര്യങ്ങളാണ് ഓണ്‍ലൈനായി തത്കാല്‍ ബുക്ക് ചെയ്യാന്‍ കരുതിവെക്കേണ്ടത്. പോകാനുള്ള സ്ഥലം, ട്രെയിന്‍ നമ്പര്‍, പേര്, യാത്രക്കാരുടെ എണ്ണം, വയസ്സ് മുതലായ വിവരങ്ങള്‍ കൂടി സജ്ജമാക്കിയാല്‍ തത്കാല്‍ ബുക്കിംഗ് തുടങ്ങാം. ഐ ആര്‍ സി ടി സി വെബ്‌സൈറ്റില്‍ ലോഗിന്‍ ഉണ്ടായിരിക്കണം കേട്ടോ.

ഐ ആര്‍ സി ടി സി ലോഗിന്‍
യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

മാസ്റ്റര്‍ ലിസ്റ്റ്
മൈ പ്രൊഫൈലില്‍ പോയി മാസ്റ്റര്‍ ലിസ്റ്റില്‍ ക്ലിക് ചെയ്യലാണ് അടുത്തത്.

യാത്രക്കാരുടെ വിവരങ്ങള്‍
യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങള്‍ കൊടുക്കുകയാണ് അടുത്ത സ്‌റ്റെപ്. പേര്, വയസ്സ്, ഐഡി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയാണ് വേണ്ടത്.

മൈ പ്രൊഫൈല്‍
മൈ പ്രൊഫൈലില്‍ പോയി ഫേവറിറ്റ് യാത്ര ലിസ്റ്റില്‍ ക്ലിക് ചെയ്യുക

ട്രെയിന്‍ വിവരങ്ങള്‍
ട്രെയിനിന്റെ വിവരങ്ങളും യാത്ര പോകേണ്ട സ്ഥലവും മറ്റ് വിവരങ്ങളുമാണ് ഇവിടെ നല്‍കേണ്ടത്.

വീണ്ടും ലോഗിന്‍
പത്ത് മണിക്ക് തത്കാല്‍ ബുക്കിംഗ് തുടങ്ങുന്ന നേരം നോക്കി വീണ്ടും ലോഗിന്‍ ചെയ്യുക

ഫേവറിറ്റ് ജേര്‍ണി ലിസ്റ്റ്
യാത്ര വിവരങ്ങള്‍ നല്‍കാന്‍ നേരം കളയേണ്ട കാര്യമില്ല. ഫേവറിറ്റായി നേരത്തെ വിവരങ്ങള്‍ നമ്മള്‍ കൊടുത്തുകഴിഞ്ഞു.

പ്ലാന്‍ മൈ ജേര്‍ണി
ഈ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യേണ്ട കാര്യമേയുള്ളൂ

ട്രെയിന്‍ സെലക്ട് ചെയ്യൂ
ഏതാണ് ട്രെയിന്‍ എന്ന് തിരഞ്ഞെടുത്ത ശേഷം ടിക്കറ്റ് ബുക്ക് ചെയ്യൂ

മാസ്റ്റര്‍ ലിസ്റ്റ് റെഡി
നേരത്തെ ഫില്‍ ചെയ്ത് വെച്ച മാസ്റ്റര്‍ ലിസ്റ്റില്‍ ക്ലിക് ചെയ്യൂ

പേര് വന്ന് കഴിഞ്ഞു
നേരത്തെ ഫില്‍ ചെയ്ത പേരുകള്‍ ഓട്ടോമാറ്റിക്കായി വന്നുകഴിഞ്ഞു

വേരിഫിക്കേഷന്‍
വേരിഫിക്കേഷനാണ് അടുത്ത ഘട്ടം. ഇത് ചെയ്ത ശേഷം നെക്സ്റ്റ് ക്ലിക് ചെയ്യൂ

ബാങ്കിലേക്ക് പോകാം
പേമെന്റിന് വേണ്ടി ഏതാണ് ബാങ്ക് എന്ന് തിരയുകയാണ് അടുത്ത ഘട്ടം

പണമടക്കൂ, ടിക്കറ്റ് റെഡി
ബാങ്ക് ഡീറ്റയില്‍സ് കൊടുത്ത് പേമെന്റ് ഘട്ടം പൂര്‍ത്തിയാകുന്നതോടെ ടിക്കറ്റ് ബുക്ക്ഡ്.












Click it and Unblock the Notifications