മോദികുര്‍ത്ത വെറുമൊര് കുര്‍ത്തയല്ല, അതിലൊരു രാഷ്ട്രീയമുണ്ട്
ദില്ലി: സ്വന്തം പേരെഴുതി വെച്ച കുര്‍ത്തയിട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്നവരുണ്ട്. ആണവ കരാര്‍ അടക്കമുള്ള പല പ്രധാന വാര്‍ത്തകളും ഇന്ത്യ - യു എസ് ഉടമ്പടികളും നരേന്ദ്ര മോദിയുടെ ഒരു കുര്‍ത്ത മുക്കിക്കളഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും കളിയാക്കിയും ആളുകള്‍ മോദികുര്‍ത്തയെ പറ്റി ഉപന്യാസങ്ങള്‍ അടിച്ചുകൂട്ടി.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും സ്റ്റൈലിഷ് എന്ന് വിളിക്കപ്പെടുന്നയാളാണ് മോദി. ഓരോ ചടങ്ങിനും അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഓരോ സന്ദേശമുണ്ടാകും. തന്റെ രാഷ്ട്രീയം കൂടി വ്യക്തമായി ഒളിപ്പിച്ചുവെച്ചാണ് മോദി ഓരോ തവണയും പൊതുചടങ്ങുകള്‍ക്കെത്തുക. മോദിയുടെ കാഴ്ചപ്പാടുകളും രാഷ്ട്രീയവും വെളിവാക്കുന്ന ചില കുര്‍ത്തകള്‍ കാണൂ.

മൂഡിനൊപ്പിച്ചാണ് വസ്ത്രം
10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു രൂപമേ നമ്മുടെ മനസില്‍ ഉള്ളൂ. എന്നാല്‍ മോദി അങ്ങനെയല്ല. ഓരോ സാഹചര്യത്തിനും ഒപ്പിച്ചാണ് മോദിയുടെ വസ്ത്രധാരണം. കൂടുതല്‍ കാണാം.

ഇന്ത്യയാണ് പ്രധാനം - ദേശി കുര്‍ത്ത
ദേശീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന നേതാവാണ് മോദി. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ക്യാംപെയ്‌നുകള്‍ ഉദാഹരണം. ഇന്ത്യന്‍ എന്ന വികാരം ഉയര്‍ത്തിപ്പിടിക്കുന്ന ദേശി കുര്‍ത്ത മോദിയുടെ രാഷ്ട്രീയം എടുത്തുപറയുന്നതാണ്.

കളര്‍ഫുള്‍ മോദി
മോദിയുടെ സ്വന്തം നാടായ ഗുജറാത്തിന്റെ പരസ്യം പോലെ മോദിയും വൈബ്രന്റ് ആണ്. കളര്‍ഫുള്‍ മെറ്റീരിയലില്‍ തുന്നിയ കുര്‍ത്തയുമിട്ട് വരുന്ന മോദിയുടെ എടുപ്പിന് മുന്നില്‍ രാഹുല്‍ ഗാന്ധിയും മറ്റും കഷ്ടപ്പെട്ട് കൊണ്ടുനടക്കുന്ന എലീറ്റിസം തോറ്റപോകുന്ന കാഴ്ചയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് കാണുന്നത്.

നാടിന്റെ വസ്ത്രം
ഖാദിയിലും സില്‍ക്കിലും നെയ്‌തെടുത്ത തുണിയാണ് മോദി കുര്‍ത്തയ്ക്കായി കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ ബഹുവര്‍ണ നിറങ്ങളിലായിരിക്കും ഇതെന്ന് മാത്രം

ഇന്‍ഡോ വെസ്‌റ്റേണ്‍
വിദേശയാത്രകളില്‍ തികച്ചും വ്യത്യസ്തനായ ഒരു മോദിയെ കാണാം. ഇന്ത്യന്‍ - വെസ്‌റ്റേണ്‍ രീതികളുടെ ഒരു മിക്‌സ്.

എന്റെ തല എന്റെ ഫുള്‍ഫിഗര്‍
എന്നാല്‍ സ്വന്തം പേര് കൊണ്ട് അലങ്കരിച്ച കുര്‍ത്തയിട്ട് മോദി പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയ്ക്കും അധികം പിടിച്ചിട്ടില്ല.












Click it and Unblock the Notifications