കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പണ കേസ്: എന്തുകൊണ്ട് കെ സുരേന്ദ്രന്റെ വാദങ്ങള്‍ അര്‍ത്ഥ രഹിതം? ഇതാ കാരണങ്ങൾ

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ ബിജെപി സ്വീകരിച്ച നിലപാട്. എന്നാല്‍ ഒടുവില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ തയ്യാറാവുകയായിരുന്നു.

രാജീവ് ചന്ദ്രശേഖര്‍ 'നായര്‍' ആണ്... രണ്ട് ദിവസം, രണ്ട് പരസ്യങ്ങള്‍! പത്രത്തില്‍ പ്രസിദ്ധീകരിച്ചത്രാജീവ് ചന്ദ്രശേഖര്‍ 'നായര്‍' ആണ്... രണ്ട് ദിവസം, രണ്ട് പരസ്യങ്ങള്‍! പത്രത്തില്‍ പ്രസിദ്ധീകരിച്ചത്

372 പേര്‍ ചേര്‍ന്നുതുടങ്ങിയ കിറ്റെക്‌സ്; ഈ വിജയം ഒരു വലിയ പറ്റിപ്പിന്റെ കഥ... സിബിഐ വരെ എത്തിയ കേസ്372 പേര്‍ ചേര്‍ന്നുതുടങ്ങിയ കിറ്റെക്‌സ്; ഈ വിജയം ഒരു വലിയ പറ്റിപ്പിന്റെ കഥ... സിബിഐ വരെ എത്തിയ കേസ്

വിചിത്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി അന്വേഷണം നടത്തുന്നു എന്നതാണ് ഇതിന് കാരണമായി കെ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ സുരേന്ദ്രന്റെ വാദമാണ് യഥാര്‍ത്ഥത്തില്‍ വിചിത്രം. എങ്ങനെയെന്ന് പരിശോധിക്കാം...

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

 പരാതിക്കാരന്‍

പരാതിക്കാരന്‍

കൊടകരയില്‍ വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിലെ പരാതിക്കാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ബാലുശ്ശേരി സ്വദേശിയും ആയ ധര്‍മരാജന്‍ ആണ്. പണം കവര്‍ച്ച ചെയ്യപ്പെട്ട കേസ് മാത്രമാണ് അന്വേഷിക്കുന്നത് എങ്കില്‍, കെ സുരേന്ദ്രന്റെ നിലപാടിലെ ഒരു വാദത്തിന്റെ പേരില്‍ എങ്കിലും അംഗീകരിക്കാം. എന്നാല്‍ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍.

25 ലക്ഷത്തില്‍ നിന്ന് മൂന്നര കോടിയിലേക്ക്

25 ലക്ഷത്തില്‍ നിന്ന് മൂന്നര കോടിയിലേക്ക്

25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്റെ പരാതി. അപ്പോള്‍ തന്നെ, നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന വാര്‍ത്തകള്‍ പല കോണുകളില്‍ നിന്ന് പുറത്ത് വന്നിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനകളില്‍ ഒന്നര കോടി രൂപയോളം പിടിച്ചെടുത്തപ്പോഴാണ് ധര്‍മരാജന്‍ നഷ്ടപ്പെട്ട തുക മൂന്നര കോടി ആണെന്ന് സമ്മതിച്ചത്. കണക്കില്ലാത്ത പണമാണ് അത് എന്നും പോലീസിനോട് സമ്മതിച്ചിരുന്നു.

സ്ഥിതി മാറി

സ്ഥിതി മാറി

വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് ഇത്രയധികം തുക കൊണ്ടുപോയി എന്ന് വരുമ്പോള്‍ തന്നെ കേസിന്റെ മാനം മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ധര്‍മരാജന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍ തന്നെ ആയിരുന്നു.

സുരേന്ദ്രന്റെ മകന്‍

സുരേന്ദ്രന്റെ മകന്‍

പണം നഷ്ടപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ പേരില്‍ എടുത്ത ഫോണ്‍ നമ്പറിലേക്കാണ്. പിന്നെ തുടര്‍ച്ചയായി വിളിച്ചത് ഏഴ് ബിജെപി നേതാക്കളേയും. ഏപ്രില്‍ 3 ന് പുലര്‍ച്ചെ 3.40 ഓടെ ആയിരുന്നു കൊടകരയില്‍ വച്ച് പണവും വാഹനവും കവര്‍ച്ച ചെയ്യപ്പെട്ടത് എന്നത് കൂടി ഓര്‍ക്കണം. സ്വാഭാവികമായും അന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തും.

പരാതിക്കാരന്‍ എന്നതിനപ്പുറം

പരാതിക്കാരന്‍ എന്നതിനപ്പുറം

പണം കവര്‍ച്ച ചെയ്യപ്പെട്ടു എന്ന കേസില്‍ ധര്‍മരാജന്‍ പരാതിക്കാരന്‍ തന്നെയാണ്. എന്നാല്‍ അനധികൃതമായി പണം സൂക്ഷിച്ചു എന്നത് കുറ്റകരമാണ്. അത് കുഴല്‍പണം ആണെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ ധര്‍മരാജന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചില്ലെങ്കില്‍ ആണ് പോലീസ് അന്വേഷണം വിചിത്രമാവുക എന്നതാണ് യാഥാര്‍ത്ഥ്യം.

സുനില്‍ നായിക്

സുനില്‍ നായിക്

ധര്‍മരാജന്റെ ബിസിനസ് പങ്കാളി എന്ന് പറയുന്ന ആളണ് സുനില്‍ നായിക്. തനിക്ക് പണം നല്‍കിയത് സുനില്‍ നായിക് ആണെന്നായിരുന്നു ധര്‍മരാജന്‍ പോലീസിന് നല്‍കിയ മൊഴി. സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ്. ആ കാലഘട്ടത്തില്‍ കെ സുരേന്ദ്രന്‍ ആയിരുന്നു സംസ്ഥാന അധ്യക്ഷന്‍. മാത്രമല്ല, കെ സുരേന്ദ്രനെതിരെയുള്ള മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിലും സുനില്‍ നായിക്കിന്റെ സാന്നിധ്യമുണ്ട്.

ബിജെപി നേതാവിനുള്ള പണം

ബിജെപി നേതാവിനുള്ള പണം

മൂന്നര കോടി രൂപ ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് നല്‍കാനുള്ളതായിരുന്നു എന്നും ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത്തരം ഘട്ടത്തില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തേ മതിയാകൂ. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ആ പണം കൈമാറാന്‍ ശ്രമിച്ചത് എന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍.

മറ്റെല്ലാം മാറ്റിനിര്‍ത്തിയാലും

മറ്റെല്ലാം മാറ്റിനിര്‍ത്തിയാലും

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയ്ക്കുള്ളതാണോ അല്ലയോ എന്നൊക്കെ അന്വേഷണത്തില്‍ കണ്ടെത്തേണ്ട കാര്യമാണ്. അത് കണ്ടെത്തിയാലും ഇല്ലെങ്കിലും ധര്‍മരാജന്റെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല. അത്തരമൊരു അന്വേഷണത്തോട് സഹകരിക്കാതിരിക്കുമ്പോള്‍ ആണ് അതില്‍ അസ്വാഭാവികത വരിക.

കിറ്റെക്സിന്റെ മതിൽകെട്ടിനുള്ളിൽ സംഭവിക്കുന്നത്! സാബു ജേക്കബ് ഗുണ്ടാതലവൻ-മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽകിറ്റെക്സിന്റെ മതിൽകെട്ടിനുള്ളിൽ സംഭവിക്കുന്നത്! സാബു ജേക്കബ് ഗുണ്ടാതലവൻ-മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

അത്ര വെടിപ്പല്ല കിറ്റെക്‌സിലെ കാര്യങ്ങൾ... ശുചിമുറികളില്ല, മിനിമംകൂലിയില്ല; തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട്അത്ര വെടിപ്പല്ല കിറ്റെക്‌സിലെ കാര്യങ്ങൾ... ശുചിമുറികളില്ല, മിനിമംകൂലിയില്ല; തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട്

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

English summary
Kodakara Black Money case: Why K Surendran's allegation on Police Investigation is not standing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X